ഗുരുവായൂർ റെയിൽവെ അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധം

ഗുരുവായൂർ: റെയിൽവെ അവഗണനക്കെതിരെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തി.
തിരുനാവായ പാത യാഥാർഥ്യമാക്കുക, നിർത്തിയിരിക്കുന്ന സായാഹ്ന പാസഞ്ചർ സർവീസ് പുനരാരംഭിക്കുക, സ്റ്റേഷൻ പാർക്കിംഗ് ഫീസ് കുറയ്ക്കുക, നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാർ ഉൽഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷനായി.
ആർ. രവികുമാർ,കെ.പി.എ. റഷീദ്, ബാലൻ വാറണാട്ട്, വി.കെ. സുജിത്, സി.എസ്. സൂരജ്, പി.ഐ. ലാസർ, ശശി വാറണാട്ട്, ടി.എൻ. മുരളി, സി. അനിൽകുമാർ, പ്രമീള ശിവശങ്കരൻ എന്നിവർ സംസാരിച്ചു.