Cancel Preloader
Edit Template

ആത്മഹത്യചെയ്യാന്‍ തെങ്ങില്‍ കയറി; താഴെയിറങ്ങാന്‍ ഭയം, ഒടുവിൽ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

 ആത്മഹത്യചെയ്യാന്‍ തെങ്ങില്‍ കയറി; താഴെയിറങ്ങാന്‍ ഭയം, ഒടുവിൽ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

വളവന്നൂര്‍ കുറുങ്കാട് ആത്മഹത്യ ചെയ്യാന്‍ തെങ്ങില്‍ കയറിയയാളെ രക്ഷിക്കാനെത്തി അഗ്‌നിരക്ഷാ സേന. അനന്താവൂര്‍ മേടിപ്പാറ സ്വദേശി തയ്യില്‍ കോതകത്ത് മുഹമ്മദാണ് കന്‍മനം ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുളള പറമ്പിലെ തെങ്ങില്‍ കയറിയത്. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ അനുനയിപ്പിച്ചപ്പോള്‍ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് താഴെ ഇറങ്ങാമെന്നായി.

എന്നാല്‍ തെങ്ങില്‍ കയറിയ വീര്യമൊന്നും താഴെ ഇറങ്ങാനുണ്ടായില്ല. ഇറങ്ങാനാവാതെ വീണു മരിക്കുമെന്ന് ഭയപ്പെട്ട് തെങ്ങിനെ കെട്ടിപ്പിടിച്ച് ഇരുന്നയാളെ പിന്നീട് അഗ്നിരക്ഷാ സേന വന്നാണ് രക്ഷപ്പെടുത്തിയത്. നാല്‍പ്പതോളം അടി ഉയരമുള്ള തെങ്ങില്‍ കയറിയ മുഹമ്മദ് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് വിളിച്ചു പറഞ്ഞു. ഇതോടെ പ്രദേശവാസികള്‍ ഓടിയെത്തി അനുനയിപ്പിച്ച് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഇറങ്ങാന്‍ ആഗ്രബമുണ്ടായിട്ടും മുഹമ്മദിന് താഴെയിറങ്ങാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് നാട്ടുകാര്‍ തിരൂര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഫോഴ്‌സ് ലാഡര്‍, റെസ്‌ക്യുനെറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ ഇയാളെ താഴെയിറക്കി. മരണത്തില്‍ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലായി പിന്നെ മുഹമ്മദ്. ഒരു തെങ്ങുകയറ്റ തൊഴിലാളിയും റെസ്‌ക്യു ഓഫിസറും തെങ്ങില്‍ കയറി നെറ്റിലേക്ക് ഇറക്കിയാണ് മുഹമ്മദിനെ രക്ഷിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *