Cancel Preloader
Edit Template

ഗവർണർക്കെതിരായ പ്രതിഷേധം: മുഖ്യമന്ത്രി തന്നെ എസ്എഫ്ഐക്കാരെ പറഞ്ഞുവിടുന്നു ; വി ഡി സതീശൻ

 ഗവർണർക്കെതിരായ പ്രതിഷേധം: മുഖ്യമന്ത്രി തന്നെ എസ്എഫ്ഐക്കാരെ പറഞ്ഞുവിടുന്നു ; വി ഡി സതീശൻ

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന് മുഖ്യമന്ത്രി തന്നെ എസ്എഫ്ഐക്കാരായ വിദ്യാര്‍ത്ഥികളെ പറഞ്ഞ് വിടുകയാണ്. ഈ പ്രതിഷേധത്തിന് സർക്കാരിന്റെ ഒത്താശയുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ഞങ്ങൾ രണ്ടു കൂട്ടരേയും എതിർക്കുന്നുണ്ട്. ഗവര്‍ണറുമായുള്ള പോര് സര്‍ക്കാര്‍ പ്രതിരോധത്തിലാവുമ്പോൾ എടുക്കുന്ന ആയുധമാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം സമ്മേളനമാക്കിയവരാണ് ഇടത് സര്‍ക്കാരും എൽഡിഎഫുമെന്നും വിഡി സതീശൻ പരിഹസിച്ചു.സർക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയാൽ കേസുകളും കരുതൽ തടങ്കലും കൊണ്ട് നേരിടുന്ന പോലീസ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിൽ നടപടി സ്വീകരിക്കുന്നില്ല.ഗവര്‍ണറും സര്‍ക്കാരും തമ്മിൽ നടക്കുന്ന പോര് രാഷ്ട്രീയ നാടകമെന്നും കൊച്ചിയിൽ വി‌ഡി സതീശൻ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *