Cancel Preloader
Edit Template

കുളിർ കാറ്റും പച്ചപ്പും കൊണ്ട് അതിമനോഹരമാണ് ചതുരംഗപ്പാറ

 കുളിർ കാറ്റും പച്ചപ്പും കൊണ്ട് അതിമനോഹരമാണ് ചതുരംഗപ്പാറ

പ്രകൃതിഭംഗി കൊണ്ട് മനോഹരമായ നിരവധി സ്ഥലങ്ങളുള്ള ഇടമാണ് ഇടുക്കി. അത്തരത്തിലൊരു സ്ഥലമാണ് സഞ്ചാരികൾ ഏറെയെത്തുന്ന ചതുരംഗപ്പാറ. കാറ്റും കുളിരും മഞ്ഞുമെല്ലാമായി സഞ്ചാരികൾക്ക് സുന്ദരമായ അനുഭവമാണ് ചതുരംഗപ്പാറ സമ്മാനിക്കുന്നത്.കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന ചതുരംഗപ്പാറയിൽ നിന്നാൽ കുളിരുന്ന കാറ്റും പച്ചപ്പും മാത്രമല്ല, കാറ്റാടിപ്പാടവും തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ ദൂരക്കാഴ്ചയും കൺമുന്നിലെത്തും.ഇടുക്കിയിൽ ട്രെക്കിങ് നടത്താൻ പറ്റിയ സ്ഥലങ്ങളിലൊന്നും കൂടിയാണ് ചതുരംഗപ്പാറ. ചതുരംഗപ്പാറ ജംഗ്ഷനിൽ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. വെറും രണ്ട് കിലോമീറ്റർ ദൂരമേ ഉള്ളുവെങ്കിലും വണ്ടി മുകളിലെത്തുന്നതിനാൽ നടന്നു കയറുന്നവർ വളരെ കുറവാണ്.മലനിരകൾക്കിടയിലൂടെ കടന്നുപോകുന്ന കനത്ത കാറ്റു കൊണ്ട് ഈ പ്രദേശത്തിന്‍റെ ഭംഗി കാണാനായി എത്തുന്നവരെ കാത്തിരിക്കുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കാഴ്ചകളാണ്.

കേരളത്തിലൂടെയാണ് കയറുന്നതെങ്കിലും ചതുരംഗപ്പാറ വ്യൂ പോയിന്‍റ് തമിഴ്നാടിന്‍റെ ഭാഗമാണ്. ഉടുമ്പൻ ചോലയിൽ നിന്നും പത്ത് കിലോമീറ്ററാണ് ഇവിടേക്ക് ദൂരമുള്ളത്.ചതുരംഗപ്പാറ പാക്കേജിലെ മറ്റൊരു പ്രധാന ആകർഷണം ആനയിറങ്കൽ ഡാം ആണ്. ഇടുക്കിയിൽ കണ്ടിരിക്കേണ്ട അതിമനോഹരമായ അണക്കെട്ടുകളിൽ ഒന്നാണ് ആനയിറങ്കൽ. വേനലിൽ വറ്റാത്ത ഈ അണക്കെട്ട് പന്നിയാര്‍ പവ്വര്‍ ഹൗസ്സിലേയ്ക്ക് വെള്ളമെത്തിക്കുന്നതിനായി പന്നിയാർ പുഴയിലാണ് നിർമിച്ചിരിക്കുന്നത്. പൂർണ്ണമായും മണ്ണിൽ നിർമ്മിച്ച ഈ അണക്കെട്ടിൽ കാട്ടാനകൾ വെള്ളം കുടിക്കാനായി എത്താറുണ്ട്. അങ്ങനെയാണ് ആനയിറങ്കൽ എന്ന പേരു കിട്ടിയത്. മൂന്നാറിലെ ഗ്യാപ് റോഡിലൂടെ പോകുമ്പോൾ അണക്കെട്ടിന്റെ കാഴ്ച കാണാം.

Related post

Leave a Reply

Your email address will not be published. Required fields are marked *