Cancel Preloader
Edit Template

ഇന്നു മുതൽ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം; ചില സര്‍വ്വീസുകള്‍ പൂര്‍ണമായും റദ്ദാക്കി

 ഇന്നു മുതൽ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം; ചില സര്‍വ്വീസുകള്‍ പൂര്‍ണമായും റദ്ദാക്കി

പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ നിലവിലെ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചില ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വൈകിയോടും. ഇന്നു മുതല്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റമുണ്ടാകും.

പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍

ഷൊര്‍ണൂര്‍- കോഴിക്കോട് എക്‌സ്പ്രസ്- 9,16,23 തീയതികളില്‍ റദ്ദാക്കി.
കോഴിക്കോട്- ഷൊര്‍ണൂര്‍ എക്‌സ്പ്രസ്- 10,17,24 തീയതികളില്‍ റദ്ദാക്കി.
നിലമ്പൂര്‍ റോഡ്- ഷൊര്‍ണൂര്‍ എക്‌സ്പ്രസ്- 10, 16, 17 തീയതികളില്‍ റദ്ദാക്കി.
ഷൊര്‍ണൂര്‍ റോഡ്- നിലമ്പൂര്‍ എക്‌സ്പ്രസ്- 10, 16, 17 തീയതികളില്‍ റദ്ദാക്കി.

വൈകിയോടുന്നവ

കൊച്ചുവേളി- ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസ് ഇന്ന് 45 മിനിട്ട് വൈകി, വൈകീട്ട് 4.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 16ന് നാല് മണിക്കൂറും 23ന് ഒരു മണിക്കൂറും വൈകും.

കോയമ്പത്തൂര്‍- ജബല്‍പൂര്‍ എക്‌സ്പ്രസ്- 11, 18, 25 തീയതികളില്‍ ഒരു മണിക്കൂര്‍ വൈകി രാവിലെ 6.05ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടും.

കൊച്ചുവേളി- നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ് 9, 15, 16 തീയതികളില്‍ ഒരു മണിക്കൂര്‍ വൈകി രാത്രി ഒന്‍പതിന് പുറപ്പെടും.

Related post

Leave a Reply

Your email address will not be published. Required fields are marked *