Cancel Preloader
Edit Template

ഇന്നും ശക്തമായ മഴക്ക് സാധ്യത, മലയോര മേഖലയിൽ പ്രത്യേക ജാഗ്രത

 ഇന്നും ശക്തമായ മഴക്ക് സാധ്യത, മലയോര മേഖലയിൽ പ്രത്യേക ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ
അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്.

ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരള തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാളെ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ദാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തിലും ശക്തമായ മഴ പെയ്യുന്നത്. അതേസമയം, ഒഡീഷ – പശ്ചിമബംഗാൾ തീരം തൊട്ട ദാന ചുഴലിക്കാറ്റ് ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.

എറണാകുളം പറവൂർ മാട്ടുമ്മലിൽ കനത്ത മഴക്കിടെ പുഴയിൽ വീണ് കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. മാട്ടുമ്മൽ തുരുത്ത് സ്വദേശി കുഞ്ഞൂഞ്ഞിന്‍റെ മൃതദേഹമാണ്
മൂന്ന് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പുഴയിൽ നിന്ന് കണ്ടെത്തിയത്. പുഴയ്ക്ക് സമീപം മാലിന്യം കളയാൻ പോയ കുഞ്ഞൂഞ്ഞ് അബദ്ധത്തിൽ പുഴയിൽ വിണതാകാം എന്നാണ്
നിഗമനം. സ്കൂബ ഡൈവേഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും, അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിലിൽ പങ്കുചേർന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *