96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടന്, മികച്ച സഹനടന്‍, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന് ഈ ചിത്രത്തിലൂട അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്കാറും നോളന് നേടി.കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും […]Read More
dailyvartha.com
10 March 2024
ഒരു യാത്രാ വിമാനത്തിലെ രണ്ട് പൈലറ്റുമാരും ഒരേ സമയം ഉറങ്ങിപ്പോയതിനാല്‍ വഴിതെറ്റി വിമാനം സഞ്ചരിച്ചത് 28 മിനിറ്റോളം. 153 യാത്രക്കാരുമായി പോയ വിമാനത്തിലെ പൈലറ്റും കോ പൈലറ്റുമാണ് ഒരേസമയം ഉറക്കത്തിലാണ്ടത്. സൗത്ത് ഈസ്റ്റ് സുലവേശിയില്‍ നിന്നും ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് പറന്ന ബാത്തിക് എയര്‍ വിമാനത്തിനാണ് ഇത് സംഭവിച്ചത്. ഇക്കഴിഞ്ഞ ജനുവരി 25 ന് ആയിരുന്നു സംഭവം നടന്നതെന്ന് നാഷണല്‍ എയര്‍ സേഫ്റ്റി ഏജന്‍സിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടു മുന്‍പത്തെ രാത്രിയില്‍ […]Read More
dailyvartha.com
8 March 2024
ആഡംബര ജീവിതം, ആഡംബര യാത്രകൾ എന്നിവയൊക്കെയാണ് ബാവോയുടെ ജീവിതത്തിലെ ഹൈലൈറ്റ്. വെറുമൊരു നായയല്ല, ബാവോ ചിഹ്വാഹ്വ ഇനത്തിൽ പെട്ട ഒരു നായയാണ്. ഒരു ഇൻഫ്ലുവൻസർ കൂടിയാണ് ബാവോ. തന്റെ ഉടമയായ സാ തി ങോക് ട്രാനിനൊപ്പമാണ് അവൻ കഴിയുന്നത്.ട്രാൻ എവിടെപ്പോകുമ്പോഴും കൂടെ ബാവോയും ഉണ്ടാകും. പാരിസ് മുതൽ മെക്സിക്കോ വരെ അനേകം അനേകം സ്ഥലങ്ങളിലേക്ക് അവളും ബാവോയും യാത്ര ചെയ്തു. ആഡംബര ഹോട്ടലുകളിലാണ് യാത്രകളിൽ ഇരുവരുടേയും താമസം. കാനഡയിലെ ടൊറൻ്റോയിൽ നിന്നുള്ള 37 -കാരിയായ ട്രാൻ, കൊവിഡ് […]Read More
dailyvartha.com
7 March 2024
ബാങ്കോക്ക് വിമാനത്താവളത്തിൽ ആറ് ഇന്ത്യക്കാർ അറസ്റ്റിൽ. പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്ലന്റിൽ നിന്ന് കടത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. ഇവരിൽ നിന്ന് പാമ്പും പല്ലിയും അടക്കം 87 മൃഗങ്ങളെ പിടികൂടി. ചെക്ക് ഇൻ ചെയ്ത ലഗേജിനുള്ളിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. ബാങ്കോക്കിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരാണ് ഇവർ. മുംബൈയിലേക്കുള്ള യാത്രയിലാണ് മൃഗങ്ങളുമായി വരികയായിരുന്ന ഇവർക്ക് പിടിവീണത്. ഇവരിൽനിന്ന് കണ്ടെടുത്ത മൃഗങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ്. തായ്ലൻഡിൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം, മറ്റു വിവരങ്ങളൊന്നും […]Read More
dailyvartha.com
5 March 2024
വടക്കൻ ഇസ്രയേലിലെ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന് മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു മലയാളികടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ലെബനനില്‍ നിന്ന് അയച്ച മിസൈല്‍ ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയായ മാര്‍ഗലിയോട്ടിന് സമീപം വീഴുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് മലയാളികളുടെ ചികിത്സ തുടരുകയാണ്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്തവരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ഏട്ടു പേർക്ക് പരിക്കേറ്റു. കൊല്ലം വാടി സ്വദേശിയാണ് നിബിന്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യോമാക്രമണം ഉണ്ടായത്. രണ്ടു മാസം മുൻപാണ് […]Read More
dailyvartha.com
4 March 2024
പാക്കിസ്ഥാനിൽ കനത്ത മഴ. കനത്ത മഴയിൽ 30ലധികം ആളുകൾ മരിച്ചെന്നാണ് റിപ്പോർട്ട്.ഏറ്റവും കൂടുതൽ മരണം ഉണ്ടായത് ഖൈബർ ജില്ലയിലെ സ്വാത് താഴ്വരയിലാണ്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ മഴയെ തുടർന്ന് 30 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് പ്രവിശ്യാ ദുരന്തനിവാരണ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ തീരദേശ നഗരമായ ഗ്വാദറിൽ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചു. ബോട്ടുകൾ ഉപയോഗിച്ച് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. […]Read More
dailyvartha.com
3 March 2024
ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിൽ പാകിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി. ദേശീയ അസംബ്ലി വോട്ടെടുപ്പിലൂടെ ആണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. പാക്കിസ്ഥാൻ മുസ്ലിം ലീഗ്നവാസ് വിഭാഗം നേതാവായ ഷഹബാസിനെ 201 അംഗങ്ങൾ പിന്തുണച്ചു. ഇമ്രാൻ ഖാന്റെ പാർട്ടിക്കു വേണ്ടി മത്സരിച്ച എതിർ സ്ഥാനാർഥി ഒമർ അയൂബ് ഖാന് 92 പേരുടെ പിന്തുണ മാത്രമാണ് കിട്ടിയത്. എഴുപത്തിരണ്ടുകാരനായ ഷഹബാസ് ഷരീഫ് രണ്ടാം തവണയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ആകുന്നത്. മൂന്നു തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ […]Read More
dailyvartha.com
2 March 2024
അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ ബ്രിട്ടീഷ് പൊലീസ് പിടികൂടിയത് മലയാളിയായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ സഹായത്തോടെ. സുഭാഷിൻ്റെ സാങ്കേതിക പരിജ്ഞാനമാണ് പൊലീസിന് തുണയായത്. മലയാളിയും യുവ സംരംഭകനുമായ സുഭാഷിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബിഎംഡബ്ല്യു സ്പെഷ്യൽ എഡിഷൻ 7 സീരിയസ് മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്താരാഷ്ട്ര ബന്ധമുള്ള മോഷണ സംഘത്തെ പൊലീസ് സുഭാഷിൻ്റെ സഹായത്തോടെ പിടികൂടിയത്.ആപ്പിൾ എയർ ടാഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐഫോണിലൂടെ സുഭാഷ് ട്രാക്ക് ചെയ്താണ് പൊലീസിന് പ്രതികളെ […]Read More
dailyvartha.com
27 February 2024
അബുദബിയിലെ റോഡുകളിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദബി പോലീസ് മുന്നറിയിപ്പ് നൽകി. 2024 ഫെബ്രുവരി 25-നാണ് അബുദബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, റോഡിൽ മനഃപൂർവ്വം വലിയ രീതിയിലുള്ള ശബ്ദം ഉണ്ടാകുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതാണ്. പൊതുസമൂഹത്തിലെ ശാന്തതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിലുള്ളതും, മറ്റുള്ളവർക്ക് അപകടത്തിനിടയ്ക്കുന്ന രീതിയിലുള്ളതുമായ ഡ്രൈവിംഗ് ശീലങ്ങൾക്കും പിഴ ചുമത്തുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് 2000 ദിർഹമാണ് പിഴയായി ചുമത്തുന്നത്. ഇതിന് പുറമെ ഇത്തരം വാഹനങ്ങൾക്ക് 12 […]Read More
dailyvartha.com
26 February 2024
ഒമാനിലെ ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.എറണാകുളം കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് (23) ആണ് മരിച്ചത്.മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും. മയ്യിത്ത് നെല്ലിക്കുഴി കാട്ടുപറമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: ഷമീർ. മാതാവ്: റഷീദ.Read More