അമിതമായ തോതില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് യു.എസില്‍ 17 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് പരമാവധി 760 വര്‍ഷം വരെ കഠിനതടവ് വിധിച്ച് യു.എസ് കോടതി. 2020നും 2023നുമിടെ അഞ്ച് ആരോഗ്യകേന്ദ്രങ്ങളിലെ 17 രോഗികളെയാണ് ഹെതര്‍ പ്രസ്ഡി എന്ന നേഴ്സ് കൊലപ്പെടുത്തിയത്.മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതകശ്രമങ്ങളിലും ഹെതര്‍ കുറ്റസമ്മതം നടത്തിയിരുന്നു. 22 രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതിനും ഹെതറിനെതിരെ കുറ്റം ചുമത്തി. രാത്രി കാല ഷിഫ്റ്റില്‍ ജോലി ചെയ്യവെയാണ് പ്രമേഹമില്ലാത്ത രോഗികളിലുള്‍പ്പെടെ അമിതമായി ഇന്‍സുലിന്‍ കുത്തി വെച്ച് […]Read More
dailyvartha.com
27 April 2024
പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തിലെ എമർജൻസി എക്സിറ്റ് സ്ലൈഡ് ഇളകിവീണു. തുടർന്ന് മിനിറ്റുകൾക്കകം അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലുള്ള ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് 767 വിമാനത്തിൽ നിന്നാണ് പറന്നുയർന്ന് മിനിറ്റുകൾക്കകം എമർജൻസി എക്സിറ്റ് സ്ലൈഡ് ഇളകി വീണതെന്ന് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നു. അടിയന്തിര സാഹചര്യങ്ങളിൽ എമർജൻസി എക്സിറ്റുകളിലൂടെ യാത്രക്കാരെ പുറത്തേക്ക് ഇറക്കേണ്ടി […]Read More
dailyvartha.com
25 April 2024
സാമൂഹിക മാധ്യമങ്ങളിലെ പ്രശസ്തിയ്ക്കായി എന്തും ചെയ്യാന്‍ ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. പ്രശസ്തിക്കായി നിയമം പോലും തെറ്റിക്കാൻ പലരും മുതിരുന്നു. നിയമ സംവിധാനങ്ങള്‍ക്ക് പോലും വിലകല്പിക്കാത്ത ഇത്തരം സാമൂഹിക മാധ്യമ ഇൻഫ്ലുവന്‍സര്‍മാരുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം നേരിടുന്നു. അത്തരം ഒരു വീഡിയോ പാക്കിസ്ഥാനിൽ നിന്നും ഇപ്പോൾ വൈറലാകുന്നു. പാക് സാമൂഹിക മാധ്യമ ഇന്‍ഫ്ലുവന്‍സാറായ യുവതി, അമിത വേഗതയ്ക്ക് തന്നെ തടഞ്ഞ് വച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയും മറ്റൊരു ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനമെടുത്ത് […]Read More
dailyvartha.com
23 April 2024
ജക്കാർത്ത: അഗ്നിപർവതത്തിന് സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗർത്തത്തിൽ വീണ് യുവതി മരിച്ചു. ‘ബ്ലൂ ഫയർ’ പ്രതിഭാസത്തിന് പേരുകേട്ട ഇന്തോനേഷ്യയിലെ ഇജെൻ അഗ്നിപർവ്വത ടൂറിസം പാർക്കിലാണ് സംഭവം ഉണ്ടായത്. ഹുവാങ് ലിഹോങ് എന്ന 31കാരിയായ ചൈനീസ് യുവതിയാണ് മരിച്ചത്. ഭർത്താവിനും ടൂർ ഗൈഡിനുമൊപ്പമാണ് ഹുവാങ് എത്തിയത്. 75 മീറ്റർ ഉയരത്തിൽ നിന്നാണ് യുവതി കാൽവഴുതി വീണത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗർത്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ടൂർ ഗൈഡ് പറയുന്നു. തുടർന്ന് അവർ ഗർത്തത്തിനരികിൽ നിന്ന് മാറി […]Read More
dailyvartha.com
20 April 2024
ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ജനറൽ ഡിപ്പാർട്ട്മെൻറ് അറസ്റ്റ് ചെയ്തത്.ഒമാനിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിന് ശേഷം ഒരേ രാജ്യക്കാരായ സ്ത്രീകളെയാണ് പ്രതികൾ ഇരയാക്കിയത്. കുറ്റവാളികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.Read More
dailyvartha.com
19 April 2024
ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം നടന്ന പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ആയിരക്കണക്കിന് ആളുകളെയാണ് രക്ഷാപ്രവര്‍ത്തകരെത്തി ഒഴിപ്പിച്ചത്. 11,000ത്തിലേറെ കുടുംബങ്ങള്‍ അഗ്നിപര്‍വതത്തിന്റെ തൊട്ടടുത്ത് താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ചുരുങ്ങിയത് ആറ് കിലോമീറ്റര്‍ അകലെ മാറി താമസിക്കണമെന്നാണ് നിര്‍ദേശം. മനാഡോ സിറ്റിയിലെ അന്താരാഷ്ട്ര വിമാനത്താവളവും താല്‍ക്കാലികമായി അടച്ചു. ചാരം പടരുന്നതും പാറകള്‍ വീഴുന്നതും ചൂടുള്ള അഗ്നിപര്‍വത മേഘങ്ങളും സൂനാമി സാധ്യതയും കണക്കിലെടുത്താണ് തീരുമാനം. സുലവേസി ദ്വീപിന്റെ വടക്കുഭാഗത്തുള്ള റുവാങ് പര്‍വതത്തിലാണ് ബുധനാഴ്ച അഞ്ചുതവണ അഗ്നിപര്‍വത സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ അഗ്നിപര്‍വതത്തിന്റെ ഒരു ഭാഗം തകര്‍ന്ന് […]Read More
dailyvartha.com
13 April 2024
ഓസ്ട്രേലിയിയിലെ സിഡ്നിയിലെ ഷോപ്പിങ് മാളിൽ കൂട്ടക്കൊലപാതകം. അജ്ഞാതനായ അക്രമി മാളിലെത്തി നിരവിധിപ്പേരെ കുത്തിവീഴ്ത്തുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം. ആക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. ഒമ്പതിലധികം പേർക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കിഴക്കൻ സിഡ്നിയിലെ ബോണ്ടി ജംഗ്ഷനിലെ മാളിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്ന് ഇരുപതോടെയാണ് ആയുധവുമായി ആക്രമി മാളിൽ പ്രവേശിച്ചത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു വനിതാ ഓഫീസറാണ് ആക്രമിയെ വെടിവച്ചത്. സംഭവം അപലപിച്ച ആസ്ട്രേലിയൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനമറിയിച്ചു.Read More
dailyvartha.com
10 April 2024
വ്രതവിശുദ്ധിയുടെ ആത്മചൈതന്യവുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലി കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, മുസ്ലിം ജമാഅത്ത് ഫെഡറേഷന് പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി […]Read More
dailyvartha.com
8 April 2024
സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യക്കാർക്കാണ് ഈ ഗ്രഹണം നേരിൽ കാണാനാകൂ. ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് എന്നാണ് ഇന്നത്തെ ഗ്രഹണം അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് ഗ്രഹണം കാണാനാകില്ല. നാസയടക്കമുള്ള ഏജൻസികൾ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ഏപ്രിൽ എട്ട് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുക. ഏപ്രിൽ ഒമ്പത് പുലർച്ചെ 2.25ന് അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന […]Read More
dailyvartha.com
3 April 2024
ടോക്കിയോ: തായ്വാനില് ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 25 വർഷത്തിനിടെ തായ്വാനിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ്. ബുധനാഴ്ച രാവിലെ തായ് വാന്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. ജപ്പാൻ്റെയും ചൈനയുടെയും ചില ഭാഗങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്കി. പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് ഭൂകമ്പമുണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) റിപ്പോർട്ട് പ്രകാരം തായ്വാനിലെ ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ (11 മൈൽ) […]Read More