മോസ്കോ: മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിൽ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയാണ് മോദിയുടെ റഷ്യൻ സന്ദർശനത്തിലെ പ്രധാന അജണ്ട. റഷ്യ – യുക്രൈൻ സംഘർഷം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ സന്ദർശനം എന്ന നിലയിൽ, അക്കാര്യമടക്കം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി മോദി ചർച്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ന് നരേന്ദ്ര മോദിക്ക് അത്താഴ വിരുന്ന് നൽകും. നാളെ ഇരു നേതാക്കളും പങ്കെടുക്കുന്ന […]Read More
dailyvartha.com
6 July 2024
ദില്ലി: നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. ബ്രിട്ടണിലെ പൊതുതെരെഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേടിയ തിളക്കമാർന്ന വിജയത്തിൽ മോദി അഭിനന്ദങ്ങൾ അറിയിച്ചു. ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇരു നേതാക്കളും ധാരണയിലെത്തി. കെയ്ർ സ്റ്റാമറെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.Read More
dailyvartha.com
5 July 2024
ലണ്ടൻ: ബ്രിട്ടനിൽ 14 വർഷം നീണ്ട കൺസർവേറ്റിവ് ഭരണം അവസാനിപ്പിച്ച് വമ്പൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലെത്തി. 650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളാണ് ലേബർ പാർട്ടി നേടിയത്. കെയ്ർ സ്റ്റാർമർ ആണ് പുതിയ പ്രധാനമന്ത്രി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഋഷി സുനകിന്റെ കൺസർവേറ്റിവ്പാർട്ടിക്ക് ഉണ്ടായത്. ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നു, മാറ്റത്തിനായി പൊരുതിയവർക്ക് നന്ദി. വമ്പൻ വിജയം അറിഞ്ഞ ശേഷംനിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു. സ്റ്റർമാരുടെ നേതൃത്വത്തിൽ ലേബർ പാർട്ടി […]Read More
dailyvartha.com
5 July 2024
അധികാര മാറ്റത്തിലേക്ക് കടക്കുന്ന സൂചന നൽകി ബ്രിട്ടൻ.14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. ഇതോടെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 650 അംഗ പാർലമെന്റിൽ 410 സീറ്റ് നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് 131 സീറ്റ് മാത്രമാണുള്ളത്. നിലവിൽ വോട്ടെണ്ണൽ തുടങ്ങിയിരിക്കുകയാണ്. ഔദ്യോഗിക ഫലങ്ങൾ അല്പസമയത്തിനകം പുറത്തുവരും.Read More
dailyvartha.com
4 July 2024
ദില്ലി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. ഈ മാസം 8,9 തീയതികളിലാണ് മോദി റഷ്യ സന്ദര്‍ശിക്കുക. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ഓസ്ട്രിയ സന്ദർശിച്ച ശേഷമാകും പ്രധാനമന്ത്രി മടങ്ങുക. നാല്പത് കൊല്ലത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓസ്ട്രിയൻ സന്ദർശനം. യുക്രൈന് യുദ്ധം തുടങ്ങിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ യാത്ര കൂടിയാണിത്.Read More
dailyvartha.com
4 July 2024
ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥാന സൗകര്യത്തിനും വ്യാപാരത്തിനും മറ്റു രാജ്യങ്ങളുടെ പ്രദേശം കൈയ്യേറിയുള്ള നിർമ്മാണ പ്രവർത്തനം പാടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയത്. ചൈനയും പാകിസ്ഥാനും സഹകരിച്ച് പാക് അധീന കശ്മീരിലൂടെ വൺ ബെൽറ്റ് റോഡ് നിർമ്മിക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ഭീകരവാദത്തോട് ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരർക്ക് സഹായം നൽകുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി ആവർത്തിച്ചു. നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കാത്തതിനാൽ എസ് ജയശങ്കറാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ഉച്ചകോടിയിൽ വായിച്ചത്.Read More
dailyvartha.com
29 June 2024
ബംഗളൂരു: 13 കോടി രൂപ തരാതെ ബൈജൂസ് ആപ്പ് കമ്പനി കബളിപ്പിച്ചതായി പരാതിയുമായി മൊബൈൽ കമ്പനി ഒപ്പോ. ഓപ്പോ ഫോണുകളിൽ ബൈജൂസ് ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്ത വകയിലാണ് 13 കോടി തരാനുള്ളത്. സംഭവത്തിൽ ബംഗളുരുവിലെ ദേശീയ കമ്പനി കാര്യ ട്രിബ്യൂണലിനെ ഓപ്പോ സമീപിച്ചു. ബൈജൂസ് എജ്യു-ടെക് ആപ്പ് ഉടമ ബൈജു രവീന്ദ്രൻ ‘ഒളിവിൽ’ ആണെന്നും ബന്ധപ്പെടാൻ ആകുന്നില്ലെന്നും ഒപ്പോയുടെ ഹർജിയിൽ പറയുന്നു. ഫോൺ വാങ്ങുമ്പോൾ തന്നെ ബൈജൂസ് ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്ത കരാറിൽ 13 കോടി […]Read More
dailyvartha.com
27 June 2024
വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ സ്ഥാപിച്ചിരുന്ന എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമ കനത്ത ചൂടിൽ ഉരുകി. പ്രതിമയുടെ തല വേർപെട്ടു. 37 ഡിഗ്രി സെൽഷ്യസ് ചൂടാണ് വാഷിംഗ്ടണ്ണിൽ രേഖപ്പെടുത്തിയത്. ആറടി ഉയരമുള്ള എബ്രഹാം ലിങ്കണിന്റെ പ്രതിമ വേനൽച്ചൂടിലാണ് ഉരുകാൻ തുടങ്ങിയത്. നോർത്ത് വെസ്റ്റ് വാഷിംഗ്ടണിലെ ഒരു സ്കൂളിൽ സ്ഥാപിച്ച പ്രതിമയാണ് ചൂടിൽ ഉരുകിയത്. ആദ്യം പ്രതിമയുടെ തല ഉരുകുകയും തുടർന്ന് ഒരു കാൽ ഉടലിൽ നിന്ന് വേർപെടുകയും ചെയ്തു. താപനില 37.7 ഡിഗ്രി സെൽഷ്യസിൽ എത്തിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. […]Read More
dailyvartha.com
25 June 2024
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വേനൽ കടുക്കുമെന്നും കടുത്ത ചൂടിനെ താങ്ങാൻ പറ്റാത്തതിനാൽ ഉച്ചക്ക് പുറത്തിറങ്ങരുതെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്കൻ പ്രവിശ്യയിലും റിയാദ് നഗരത്തിലും മധ്യപ്രവിശ്യയിലും ഖസീം പ്രവിശ്യയിലും ചില ഭാഗങ്ങളിൽ താപനില ഗണ്യമായി ഉയരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ജിസാൻ, അസീർ, അൽ ബാഹ തുടങ്ങിയ തെക്കൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതേസമയം മക്ക പ്രവിശ്യയിൽ പൊടിക്കാറ്റ് വീശാൻ […]Read More
dailyvartha.com
24 June 2024
മാഞ്ചസ്റ്റർ: യുകെയിലെ പ്രസിദ്ധമായ മാഞ്ചസ്റ്റർ എയർപോർട്ടിൽ പവർ കട്ട് മൂലം വലഞ്ഞ് യാത്രക്കാർ. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ പലരുടെയും യാത്ര മുടങ്ങി. അപ്രതീക്ഷിതമായി ഉണ്ടായ പവർ കട്ട് മൂലം വിമാനത്താവളത്തിന്റെ പ്രവർത്തനം താളം തെറ്റി. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. വൈദ്യുതി ഇല്ലാതായതോടെ ടെർമിനലുകൾ 1, 2 എന്നിവിടങ്ങളിൽ നിന്നുള്ള ഗണ്യമായ എണ്ണം വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തെന്ന് എയർപോർട്ട് വക്താവ് പറഞ്ഞു. വൈദ്യുതി വിതരണത്തിലെ പ്രശ്നം വിമാനത്താവളത്തെയും മറ്റ് നിരവധി കെട്ടിടങ്ങളെയും ബാധിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് […]Read More