വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനുനേരെ വീണ്ടും വധശ്രമം. ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ ക്ലബിനു സമീപം വെടിവെപ്പുണ്ടാവുകയായിരുന്നു. ഫ്ളോറിഡ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചക്ക് രണ്ടോടെയാണ് വെടിവെപ്പുണ്ടായത്. ‘ട്രംപ് ഗോള്‍ഫ് കളിക്കുന്ന ക്ലബ്ബിന് പുറത്ത് നിന്ന് വെടിയൊച്ച കേട്ടു. ആ സമയം ട്രംപ് ക്ലബ്ബിലുണ്ടായിരുന്നു. ട്രംപ് സുരക്ഷിതനാണ്. കൂടുതല്‍ വിവിരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല’ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഫ്.ബി.ഐ) അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലിസ് […]Read More
dailyvartha.com
4 September 2024
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രൂണെയിലെത്തി നരേന്ദ്രമോദി. ഈ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയും മോദി തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ബ്രൂണെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകുകയാണ്. ബ്രൂണെയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള 40 വര്‍ഷത്തെ നയതന്ത്ര ബന്ധം പുതുക്കുകയുമാണ് രണ്ട് ദിവസത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ ബ്രൂണെ സന്ദര്‍ശനം. സമ്പത്തിനും ആഡംബര ജീവിതത്തിനും ഹസ്സനല്‍ ബോള്‍കി പേരുകേട്ട സുല്‍ത്താനാണ്. എണ്ണ ശേഖരവും പ്രകൃതിവാതകവുമാണ് […]Read More
dailyvartha.com
4 September 2024
ന്യൂയോർക്ക്: അമേരിക്കയിലെ ടെക്സാസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടർന്ന് അവർ സഞ്ചരിച്ചിരുന്ന എസ്യുവി കാറിന് തീപിടിക്കുകയും ശരീരം കത്തിക്കരിയുകയും ചെയ്തു. ആരൊക്കെയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. അമിതവേഗതയിൽ വന്ന ട്രക്ക് അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ചിരുന്ന എസ്യുവിയെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. അഞ്ചോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് […]Read More
dailyvartha.com
1 September 2024
കൊച്ചി: ദുബൈ വിമാനം വൈകുന്നത് മൂലം നെടുമ്പാശ്ശേരിയിൽ യാത്രക്കാർ വലയുന്നു. ശനിയാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് പുറപ്പെടാൻ കഴിയാതെ വന്നത്. സാങ്കേതിക തകരാർ പരിഹരിച്ച് വിമാനം ഇന്ന് ഉച്ചക്ക് 2 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വിമാനം വൈകുന്നത് മൂലം 180 യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.Read More
dailyvartha.com
29 August 2024
ദുബൈ: ദുബൈയിൽ മരണപ്പെട്ട വയനാട് സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളെ കണ്ടെത്തുവാൻ സഹായം തേടുന്നു. വയനാട് സുൽത്താൻ ബത്തേരി ബീനാച്ചി (പോസ്റ്റ് ) ചോലയിൽ വീട്ടിൽ നാസറിന്റെയും ഷെറീനയുടെയും മകളും ശ്രീകാന്ത് തട്ടാന്റവിടയുടെ ഭാര്യയുമായ അനീഷ (27 വയസ്സ്) എന്ന യുവതിയാണ് ദുബായിൽ മരിച്ചത്. യുവതി മരണപ്പെട്ടതായി ദുബൈ പൊലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചിട്ടുണ്ട്. മരണപ്പെട്ട യുവതിയുടെ അടുത്ത ബന്ധുക്കളോ അവരെ അറിയുന്നവരോ ഉടനെ സാമൂഹിക പ്രവര്ത്തകന് നസീർ വാടാനപ്പള്ളിയെ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.Read More
dailyvartha.com
18 August 2024
മോസ്കോ: റഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. കാംചത്ക മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് യൂറോപ്പ്യൻ സിസ്മോളജിക്കൽ സെന്റർ. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍. ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയിലെ ഷിവേലുച്ച് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് . അഗ്നിപര്‍വതത്തില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്നും 8 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരെ ചാരവും ലാവയും ഒഴുകിയെന്നും റിപ്പോർട്ടുണ്ട് . കാംചത്ക മേഖലയിലെ […]Read More
dailyvartha.com
5 August 2024
ധാക്ക: ബംഗ്ലാദേശിൽ സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു.രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍ 98 പേര് കൊല്ലപ്പെട്ടു. ഇരുനൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 14 പൊലിസുകാരും കൊല്ലപ്പെട്ടു. 13 ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തിൽ ദിവസങ്ങൾക്കു മുന്‍പ് നടന്ന സംഘർഷങ്ങളിൽ […]Read More
dailyvartha.com
24 July 2024
കാഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം അപകടത്തില്‍പ്പെട്ടു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 18 യാത്രക്കാര്‍ മരിച്ചു. പൈലറ്റ് രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റണ്‍വേയില്‍ നിന്നും തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് സൂചന. സൗര്യ എയര്‍ലൈന്‍സിന്റെ എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍പ്പെട്ടതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരുള്‍പ്പടെ വിമാനത്തില്‍ 19 യാത്രികരാണ് ഉണ്ടായിരുന്നത്. പൊഖറയിലേക്കുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പൊലിസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. നേപ്പാളിലെ പൊഖറ വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്നുണ്ടായ […]Read More
dailyvartha.com
24 July 2024
ബീജിംഗ്: വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കത്തിൽ ചൈന. പെൻഷൻ സമ്പ്രദായം വരുതിക്ക് നിർത്താനും രാജ്യത്ത് പ്രായം കൂടിയവരുടെ എണ്ണം കൂടുകയും ചെയ്യുന്നതിന് പിന്നാലെയാണ് ഇത്. ചൈനയിലെ ആയുർദൈർഘ്യം നിലവിൽ അമേരിക്കയേക്കാൾ ഉയർന്ന നിലയിലാണുള്ളത്. 1949ലെ കമ്യൂണിസ്റ്റ് വിപ്ലവകാലത്ത് 36 വയസ് ശരാശരി ആയുർദൈർഘ്യമുണ്ടായിരുന്ന ചൈനയിൽ നിലവിൽ ആയുർ ദൈർഘ്യം 78 വയസാണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിരമിക്കൽ പ്രായമുള്ള രാജ്യമാണ് ചൈന. ഉയർന്ന ഉദ്യോഗങ്ങളുള്ള പുരുഷന്മാർക്ക് 60 വയസിലും സ്ത്രീകൾക്ക് 55 വയസിലുമാണ് ചൈനയിൽ […]Read More
dailyvartha.com
22 July 2024
വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നുള്ള ബൈഡന്റെ പിൻമാറ്റം ട്രംപിന് ഒരേസമയം നേട്ടവും വെല്ലുവിളിയുമാണ്. കമല ഹാരിസിനാകട്ടെ അപ്രതീക്ഷിതമായ ഒരു മുന്നേറ്റവും. ഒറ്റ സംവാദം കൊണ്ട് ബൈഡന്റെ കഥ കഴിച്ചുവെന്ന് ട്രംപിന് അവകാശപ്പെടാം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോഴെ വിജയിച്ച് കഴിഞ്ഞുവെന്നാകും ട്രംപിന്റെ ഇനിയുള്ള പ്രചാരണം. തനിക്കെതിരെ മത്സരിക്കാൻ ബൈഡൻ വേണോ കമല വേണോയെന്ന് അനുയായികളോട് ചോദിച്ചായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം വേദിയിലെത്തിയത്. ബൈഡൻ എന്നായിരുന്നു സദസിന്റെ മറുപടി. അതേസമയം ജോ ബൈഡനെ പിന്തുണയ്ക്കാൻ മടി കാട്ടിയ ഡെമോക്രാറ്റുകൾക്ക് ഒരു […]Read More