വിമാനത്തില്‍ അക്രമാസക്തനായി യാത്രക്കാരന്. വിമാനത്തിന്റെ ശുചിമുറി നശിപ്പിച്ച യുവാവ് ക്യാബിന് ക്രൂവിനെയും മര്‍ദ്ദിച്ചു. ബാങ്കോക്കില്‍ നിന്ന് ഹിത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട തായ് എയര്‍വേയ്സിലാണ് സംഭവം ഉണ്ടായത്. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. എയര്‍ സ്റ്റുവാഡിനെ അടിച്ച യാത്രക്കാരന് വിമാനത്തിലെ ടോയ്ലറ്റും തകര്‍ത്തു. 35കാരനായ ബ്രിട്ടീഷുകാരൻ വിമാന ജീവനക്കാരനെ ഇടിക്കുകയും ഇടിയുടെ ശക്തിയില്‍ ഇയാള്‍ നിലംപതിക്കുകയുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പരന്ന് പോയ യാത്രക്കാര്‍ അക്രമാസക്തനായ യുവാവിനെ നിയന്ത്രിക്കാന്‍ നോക്കി. പിന്നീട് യാത്രക്കാര്‍ ഇടപെട്ട് ഇയാളുടെ കൈകള്‍ കെട്ടുകയായിരുന്നു. ഏതാനും […]Read More
Breaking News
Trending News
dailyvartha.com
16 February 2024
അയർലൻഡിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകി മെറ്റ് ഐറിയൻ.വരും ആഴ്ചകളിൽ നിരവധി കൊടുങ്കാറ്റുകൾക്ക് സാധ്യതയെന്നും, നാളെ രാവിലെയും ഉച്ചകഴിഞ്ഞും രാജ്യത്തുടനീളം വ്യാപകമായ മഴയ്ക്കും, ചില സ്ഥലങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനൊപ്പം 10 മുതൽ 13 ഡിഗ്രി വരെ ഉയർന്ന താപനിലയുമുണ്ടാകും. പിന്നീട് മിതമായ കാറ്റും ഉണ്ടാകും. വെള്ളിയാഴ്ച ഏറ്റവും ഉയർന്ന താപനില 10 മുതൽ 13 ഡിഗ്രി വരെ ആകും. ഞായറാഴ്ച കാലാവസ്ഥ വരണ്ടതായിരിക്കും. താപനില 11 മുതൽ 14 ഡിഗ്രി വരെ ഉയരും. അടുത്ത […]Read More
dailyvartha.com
14 February 2024
കുവൈത്തില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് പ്രവാസി മരിച്ചു. കുവൈത്തിലെ അല്‍ മുത്ലയിലാണ് സംഭവം. ഈജിപ്ത് സ്വദേശിയാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. അപകടം ശ്രദ്ധയില്‍പ്പെട്ടയാള്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാരമെഡിക്കല്‍ സംഘം സ്ഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും പ്രവാസി മരിച്ചിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. വിശദമായ പരിശോധനക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.Read More
dailyvartha.com
13 February 2024
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ഖസ്ര് അല്‍ വത്വന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയ മോദിക്ക് ഔപചാരിക സ്വീകരണവും നല്കി. തുടര്‍ന്ന് ഇരു ഭരണാധികാരികളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ക്ഷണം സ്വീകരിച്ച് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ തന്റെ സ്വദേശമായ ഗുജറാത്തിലേക്ക് എത്തിയതില്‍ ശൈഖ് മുഹമ്മദിന് മോദി നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ വരവോടെ പരിപാടി പുതിയ ഔന്നത്യത്തിലേക്ക് എത്തിയെന്നും ലോകമെമ്പാടും പ്രശസ്തി വര്‍ധിച്ചെന്നും മോദി […]Read More
dailyvartha.com
12 February 2024
ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേരെയും വിട്ടയച്ചു. ഇവരിൽ ഏഴു പേരും നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് […]Read More
dailyvartha.com
11 February 2024
വോട്ടെടുപ്പ് അവസാനിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും വോട്ടെണ്ണല്‍ അവസാനിക്കാതെ പാകിസ്താന്. ഫെബ്രുവരി എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ നിലവില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മുന്നില്‍ നില്‍ക്കുന്നത്. ജയിലില്‍ കഴിയുന്നതിനാല്‍ ഇമ്രാന് ഖാനും പിടിഐക്കും തിരഞ്ഞെടുപ്പില്‍ വിലക്ക് നേരിട്ടതിനാല്‍ത്തന്നെ പിടിഐ നേതാക്കള്‍ സ്വതന്ത്രരായാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് നടന്ന 266 അസംബ്ലി മണ്ഡലങ്ങളില്‍ പുറത്തുവന്ന 256 സീറ്റുകളുടെ ഫലം അനുസരിച്ച് 93 ഇടത്ത് പിടിഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി […]Read More
dailyvartha.com
10 February 2024
മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പിടിഐ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം. തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 96 സീറ്റ് പിടിഐ സ്വതന്ത്രര്‍ നേടി. നവാസ് ഷെരീഫിന്റെ പാകിസ്ഥാന് മുസ്ലിംലീഗ് 72 സീറ്റും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റുകളിലും വിജയിച്ചു. പാകിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്റെ ഭൂരിപക്ഷമാണ് […]Read More
dailyvartha.com
8 February 2024
ഹമാസ് മുന്നോട്ടുവച്ച വെടിനിർത്തൽ കരാറിനുള്ള നിർദേശങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇന്റലിജിൻസ് മേധാവികളുമായി നടന്ന ചർച്ചയിൽ മുന്നോട്ടുവച്ച നിർദേശങ്ങൾക്കുള്ള മറുപടിയായിട്ടായിരുന്നു കഴിഞ്ഞ ദിവസം ഹമാസ് തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചത്. 135 ദിവസം നീണ്ട മൂന്നുഘട്ടമായുള്ള വെടിനിർത്തൽ പദ്ധതിയായിരുന്നു ഹാമസിന്റേത്. ഇത് നിരസിച്ചതോടെ മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള നീക്കത്തിന് കൂടിയാണ് തിരിച്ചടിയാകുന്നത്. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഹമാസിന് മേൽ സമ്പൂർണ വിജയം നേടുകയല്ലാതെ മറ്റ് വഴികളില്ല […]Read More
dailyvartha.com
7 February 2024
പൊതുതിരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പാകിസ്താനിലെ ബലൂചിസ്ഥാനിൽ ഇരട്ട സ്ഫോടനം. സ്ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ഓഫീസുകൾക്ക് പുറത്താണ് സ്ഫോടനം നടന്നത്. പിഷിനിലെ സ്വതന്ത്ര സ്ഥാനാർത്ഥി അസ്ഫന്ദ്യാർ കാക്കറിൻ്റെ തിരഞ്ഞെടുപ്പ് ഓഫീസിന് പുറത്ത് ഉച്ചയ്ക്ക് ശേഷമാണ് ആദ്യ സ്ഫോടനം റിപ്പോർട്ട് ചെയ്തത്. പിഷിൻ ഡെപ്യൂട്ടി കമ്മീഷണർ ജുമ്മ ദാദ് ഖാൻ നൽകിയ വിവരങ്ങൾ അനുസരിച്ച്, കുറഞ്ഞത് 14 പേർ ഇവിടെ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. […]Read More
dailyvartha.com
4 February 2024
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക ബ്രിട്ടന് സൈന്യങ്ങളുടെ നേതൃത്വത്തില്‍ വീണ്ടും കനത്ത ആക്രമണം. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ചെങ്കടലില്‍ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്നാണ് യെമനിലെ ആക്രമണങ്ങള്‍ക്ക് യുഎസ് – യുകെ സംയുക്ത സേന നല്കുന്ന വിശദീകരണം. ഹൂതികള്‍ക്കുള്ള ശക്തമായ സന്ദേശമാണ് ആക്രമണത്തിലൂടെ നല്കാന് ഉദ്ദേശിക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കുന്നു. ചെങ്കടൽ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന ആയുധങ്ങൾ സംഭരിച്ചിരുന്ന കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, ലോഞ്ചറുകൾ എന്നിവയ്ക്ക് നേരെയായിരുന്നു അമേരിക്ക- ബ്രിട്ടൻ […]Read More