വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു. 2023-ൻ്റെ തുടക്കം മുതൽ ഹോസ്പിസ് കെയറിലായിരുന്ന കാർട്ടർ. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും […]Read More
dailyvartha.com
29 December 2024
സോള്‍: ദക്ഷിണ കൊറിയയിലുണ്ടായ വിമാനാപകടത്തില്‍ 179 യാത്രക്കാര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. രണ്ട് പേരെ രക്ഷപ്പെടുത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 181 പേരുമായി സഞ്ചരിച്ച വിമാനം ലാന്‍ഡിംഗിനിടെയാണ് അപകടത്തില്‍പെട്ടത്. ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 9.03 നാണ് സംഭവം. യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ജെജു എയര്‍ വിമാനം 2216 തായ്ലന്ഡില് നിന്ന് മടങ്ങുമ്പോള്‍ സൗത്ത് ജിയോല്ല പ്രവിശ്യയില്‍ വച്ചാണ് അപകടമുണ്ടായത്.Read More
dailyvartha.com
29 December 2024
സോൾ: തെക്കൻ കൊറിയയിലെ വിമാന ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 85 പേർ മരിച്ചെന്നാണ് ഒടുവിലത്തെ ഔദ്യോഗിക റിപ്പോർട്ട്. 181 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അവരിൽ 175 പേർ യാത്രക്കാരാണ്. ആറ് പേർ ജീവനക്കാരും. 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാപ്പ് ചോദിച്ച് വിമാന കമ്പനി രംഗത്തെത്തി. ലജ്ജിച്ച് തല താഴ്ത്തുന്നുവെന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്. മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടമുണ്ടായത്. ബാങ്കോക്കിൽ നിന്നെത്തിയ ജെജു […]Read More
dailyvartha.com
27 December 2024
ലോകാരോഗ്യ സംഘടനയുടെ തലവൻ റ്റെഡ്റോസ് അധാനോം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രയേൽ. അത്ഭുതകരമായാണ് റ്റെഡ്റോസ് അധാനോം സ്ഫോടനത്തിൽ നിന്നും രക്ഷപ്പെട്ടത്. യെമനിലെ സനാ ഇന്റർനാഷണൽ വിമാനത്താവളത്തിലുണ്ടായിരുന്ന രണ്ടു പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. യെമനിലെ ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ അവകാശ വാദം.Read More
dailyvartha.com
25 December 2024
യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നൽകി. യുദ്ധവും അക്രമവും കാരണം തകർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. 25 വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്നതോടെ കത്തോലിക്കാ സഭയുടെ ജൂബിലി വിശുദ്ധ വർഷാഘോഷങ്ങൾക്കും […]Read More
dailyvartha.com
7 December 2024
തിരുവനന്തപുരം: ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ ഇന്ന് വത്തിക്കാനിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങിൽ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട് കർദ്ദിനാളായി ഉയർത്തപ്പെടും. ഇദ്ദേഹത്തോടൊപ്പം മറ്റ് ഇരുപത് പേരെയും കർദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ […]Read More
dailyvartha.com
7 December 2024
ന്യൂഡല്‍ഹി: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് അറിയിച്ച് വിദേശകാര്യ മന്ത്രാലയം. സിറിയയിലുള്ള ഇന്ത്യക്കാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാനും മന്ത്രാലയം ആവശ്യപ്പെട്ടു സിറിയയില്‍ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു, വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാരോട് ഡമാസ്കസിലെ ഇന്ത്യന്‍ എംബസിയുമായി എമര്‍ജന്‍സി ഹെല്പ്പ്ലൈന് നമ്പറായ +963 993385973 (വാട്ട്സ്ആപ്പിലും) ഇമെയില്‍ ഐഡിയായ hoc.damascus@mea.gov.in എന്നിവയിലും ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നതായും വിദേശകാര്യ […]Read More
dailyvartha.com
5 December 2024
@ മൂന്ന് വര്‍ഷത്തിനുള്ളില്‍ ബയോടെക്,ഡിജിറ്റല്‍ ഹെല്‍ത്ത് മേഖലയില്‍ 200 കോടിയുടെ നിക്ഷേപം തിരുവനന്തപുരം: മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഫെതര്‍ സോഫ്റ്റ് ഇന്‍ഫോ സൊലൂഷന്‍സിനെ ഏറ്റെടുത്ത് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക്ബയോ ഡോട്ട് എഐ. ബയോടെക്, ഫാര്‍മസ്യൂട്ടിക്കല്‍, ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ മേഖലകള്‍ക്ക് എഐ അധിഷ്ഠിത സേവനങ്ങള്‍ നല്കുന്ന മുന്‍നിര കമ്പനിയാണ് തിങ്ക് ബയോ. സോഫ്റ്റ് വെയര്‍, ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ നല്കുന്ന കൊച്ചി ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഫെതര്‍ സോഫ്റ്റ്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ അടുത്ത മൂന്ന് […]Read More
dailyvartha.com
3 December 2024
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. ഭാര്യയെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള ലൈഫ് ഇൻഷുറൻസ് നഷ്ടപരിഹാരം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഭർത്താവ് ഇത്തരത്തിൽ ഒരു ക്രൂരകൃത്യം നടത്തിയത്. കടം വീട്ടാനും വേശ്യാവൃത്തിക്ക് പണം കണ്ടെത്താനുമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബർ 21 -ന് ചൈനയിലെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തതനുസരിച്ച് ലീ എന്ന 47 -കാരനാണ് ഭാര്യയെ കടലിൽ […]Read More
dailyvartha.com
1 December 2024
കൊച്ചി: എച്ച്.ഐ.വി ബാധിതർക്ക് സാമ്പത്തികസഹായ കുടിശികയായി സർക്കാർ നൽകാനുള്ളത് ഒമ്പത് കോടിയിലേറെ രൂപ. എച്ച്.ഐ.വി ബാധിതരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വിവിധ പരിപാടികളുമായി മുന്നോട്ടുപോകുമ്പോഴും നിത്യച്ചെലവിനുപോലും വകയില്ലാതെ ദുരിതത്തിലാണിവർ. സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായം പോലും ഇവർക്ക് മാസങ്ങളായി കിട്ടുന്നില്ല. ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി റെഡ് റിബൺ ദീപം തെളിയിക്കലും ബോധവൽക്കരണപരിപാടികളുമൊക്കെ നടക്കുമ്പോഴും തങ്ങൾക്ക് കിട്ടാനുള്ള സാമ്പത്തികസഹായ കുടിശിക എത്രയും വേഗം ലഭ്യമാക്കണമെന്നതാണ് ഇവരുടെ ആവശ്യം. 2012 മുതലാണ് എച്ച്.ഐ.വി ബാധിതതർക്ക് സംസ്ഥാന സർക്കാർ ധനസഹായം […]Read More