സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ നീരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അടുത്ത മൂന്നു മണിക്കൂറില്‍ തൃശൂര്‍ ജില്ലയില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച ഇടുക്കി,കോഴിക്കോട്, വയനാട് ജില്ലകളില്‍ തീവ്രമഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ കാസര്‍കോട് ജില്ലളില്‍ യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോഴിക്കോട് […]Read More
dailyvartha.com
28 May 2024
കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതൽ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം കോട്ടയത്ത് ഉരുൾപ്പൊട്ടലുണ്ടായി എന്നതാണ്. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. കോട്ടയത്ത് വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട […]Read More
dailyvartha.com
27 May 2024
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ കരതൊട്ടു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗര്‍ദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്. കൊല്‍ക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളില്‍ ശക്തമായ മഴയും കാറ്റും വീശി. തീരദേശത്തും താഴ്ന്ന പ്രദേശത്തുമുള്ള നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നിരവധി പ്രദേശങ്ങളില്‍ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. ദുരന്തനിവാരണ സേന എത്തി റോഡില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റി. കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 110-120 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ […]Read More
dailyvartha.com
24 May 2024
കൊല്ലം: കൈക്കുളങ്ങരയില്‍ കനത്ത മഴയത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. കൈക്കുളങ്ങര ആൽത്തറമൂട് കുഴിയിൽ വടക്കെ തൊടിയിൽ വീട്ടിൽ ഗ്രേസി, ഭര്‍ത്താവ് ജോസഫ്, പേരക്കുട്ടികളായ സ്നേഹ, ഡിയോൺ എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. നാല് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഡിയോണിന് മൂന്ന് വയസ് മാത്രമാണ് പ്രായം. സ്നേഹയ്ക്ക് നാലും. ഗ്രേസിക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. എങ്കിലും ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ലഭ്യമാകുന്ന വിവരം. വൈകീട്ട് ഏഴരയോടെയാണ് സംഭവം. കനത്ത മഴയായിരുന്നു. ഇതോടെ ഓടിട്ട […]Read More
dailyvartha.com
24 May 2024
കടലാക്രമണം ശക്തമായതോടെ പുന്നപ്ര വിയാനിയില്‍ തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി വീണു. പുന്നപ്ര ചള്ളി തീരത്തിന് വടക്കോട്ട് അര കിലോ മീറ്ററോളമുള്ള വിയാനി കടപ്പുറം വരെ കടല്‍ ഭിത്തിയില്ല. ഈ ഭാഗത്താണ് ഇന്നലെ ഉച്ചയോടെ കടലാക്രമണം ശക്തമായത്. തീരത്തെ പല വീടുകളിലും വെള്ളം കയറിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുറംകടലില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ കുറ്റന്‍ തിരമാലകള്‍ ശക്തിയാര്‍ജിച്ച് കരയിലേക്ക് ഇരച്ചു കയറിയതാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. തീരത്ത് കയറ്റി വച്ചിരുന്ന പൊന്തുവള്ളങ്ങളെയും കടലെടുത്തു. വാടക്കല്‍ അറപ്പ പൊഴി ഭാഗത്തും കടല്‍ക്ഷോഭം […]Read More
dailyvartha.com
24 May 2024
തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി, മിന്നൽ, കാറ്റ് എന്നിവയോട് കൂടിയ മിതമായ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (2024 മെയ് 24) സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യും. ഇന്ന് മുതൽ നാളെ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ […]Read More
dailyvartha.com
24 May 2024
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രതയിലാണ്. മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ ഏകദേശം 500 കിലോമീറ്റര്‍ വിസ്തൃതിയില്‍ […]Read More
dailyvartha.com
22 May 2024
കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ഇടപ്പള്ളി, കുണ്ടന്നൂര്‍, എംജി റോഡ് പരിസരങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് പരിസരങ്ങളിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. വൈകീട്ട് നാലുമുതല്‍ തുടങ്ങിയ തോരാത്ത മഴയില്‍ നഗരത്തില്‍ പലഭാഗത്തും വാഹനഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. വെറ്റില, സൗത്ത്, കടവന്ത്ര, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ട്. കളമശ്ശേരി മൂലേപ്പാടത്ത് ഇരുപതോളം വീടുകളില്‍ വെള്ളം കയറി. പാലാരിവട്ടം ഭാഗത്തെ ഇടറോഡുകളും വെള്ളത്തിലായി. കൂടാതെ ഇന്‍ഫോ പാര്‍ക്ക് പരിസരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിലും […]Read More
dailyvartha.com
21 May 2024
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. റെഡ് അലര്‍ട്ട് പൂര്‍ണമായും പിൻവലിച്ചിരിക്കുകയാണ്. ഒരു ജില്ലയിലും അതിതീവ്ര മഴയ്ക്ക് സാധ്യത കല്പിക്കുന്നില്ല. എന്നാല്‍ എട്ട് ജില്ലകളില്‍ ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളിലാണ് മഴ ശക്തമായി ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ബാക്കി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണിനി നിലനില്‍ക്കുന്നത്. നാളെ പക്ഷേ പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലര്‍ട്ടാണ്. മറ്റന്നാള്‍ ഇടുക്കിയിലും […]Read More
dailyvartha.com
20 May 2024
കേരളത്തിൽ ശക്തമായ മഴ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ മത്സ്യത്തൊഴിലാളികൾ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ഇരുവഴിഞ്ഞ് പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിയെ കാണാതായി. പത്തനംതിട്ടയിലാണ് സംഭവം. ഒഴുക്കിൽപ്പെട്ടത് ബീഹാർ സ്വദേശികളായ മൂന്നു പേരാണ്. രണ്ടുപേർ രക്ഷപ്പെട്ടിട്ടുണ്ട്. കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്. മല്ലപ്പള്ളി മണിമലയാറ്റിൽ വെണ്ണിക്കുളം കോമളം കടവിൽ ആണ് ബീഹാർ സ്വദേശി ഒഴുക്കിൽ പെട്ടത്. […]Read More