കടലാക്രമണം ശക്തമായതോടെ പുന്നപ്ര വിയാനിയില്‍ തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി വീണു. പുന്നപ്ര ചള്ളി തീരത്തിന് വടക്കോട്ട് അര കിലോ മീറ്ററോളമുള്ള വിയാനി കടപ്പുറം വരെ കടല്‍ ഭിത്തിയില്ല. ഈ ഭാഗത്താണ് ഇന്നലെ ഉച്ചയോടെ കടലാക്രമണം ശക്തമായത്. തീരത്തെ പല വീടുകളിലും വെള്ളം കയറിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുറംകടലില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ കുറ്റന്‍ തിരമാലകള്‍ ശക്തിയാര്‍ജിച്ച് കരയിലേക്ക് ഇരച്ചു കയറിയതാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. തീരത്ത് കയറ്റി വച്ചിരുന്ന പൊന്തുവള്ളങ്ങളെയും കടലെടുത്തു. വാടക്കല്‍ അറപ്പ പൊഴി ഭാഗത്തും കടല്‍ക്ഷോഭം […]Read More
Breaking News
Trending News
dailyvartha.com
24 May 2024
തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി, മിന്നൽ, കാറ്റ് എന്നിവയോട് കൂടിയ മിതമായ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (2024 മെയ് 24) സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യും. ഇന്ന് മുതൽ നാളെ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ […]Read More
dailyvartha.com
24 May 2024
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രതയിലാണ്. മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ ഏകദേശം 500 കിലോമീറ്റര്‍ വിസ്തൃതിയില്‍ […]Read More
dailyvartha.com
22 May 2024
കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ഇടപ്പള്ളി, കുണ്ടന്നൂര്‍, എംജി റോഡ് പരിസരങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് പരിസരങ്ങളിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. വൈകീട്ട് നാലുമുതല്‍ തുടങ്ങിയ തോരാത്ത മഴയില്‍ നഗരത്തില്‍ പലഭാഗത്തും വാഹനഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. വെറ്റില, സൗത്ത്, കടവന്ത്ര, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ട്. കളമശ്ശേരി മൂലേപ്പാടത്ത് ഇരുപതോളം വീടുകളില്‍ വെള്ളം കയറി. പാലാരിവട്ടം ഭാഗത്തെ ഇടറോഡുകളും വെള്ളത്തിലായി. കൂടാതെ ഇന്‍ഫോ പാര്‍ക്ക് പരിസരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിലും […]Read More
dailyvartha.com
21 May 2024
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. റെഡ് അലര്‍ട്ട് പൂര്‍ണമായും പിൻവലിച്ചിരിക്കുകയാണ്. ഒരു ജില്ലയിലും അതിതീവ്ര മഴയ്ക്ക് സാധ്യത കല്പിക്കുന്നില്ല. എന്നാല്‍ എട്ട് ജില്ലകളില്‍ ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളിലാണ് മഴ ശക്തമായി ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ബാക്കി എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണിനി നിലനില്‍ക്കുന്നത്. നാളെ പക്ഷേ പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലര്‍ട്ടാണ്. മറ്റന്നാള്‍ ഇടുക്കിയിലും […]Read More
dailyvartha.com
20 May 2024
കേരളത്തിൽ ശക്തമായ മഴ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ മത്സ്യത്തൊഴിലാളികൾ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ഇരുവഴിഞ്ഞ് പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിയെ കാണാതായി. പത്തനംതിട്ടയിലാണ് സംഭവം. ഒഴുക്കിൽപ്പെട്ടത് ബീഹാർ സ്വദേശികളായ മൂന്നു പേരാണ്. രണ്ടുപേർ രക്ഷപ്പെട്ടിട്ടുണ്ട്. കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്. മല്ലപ്പള്ളി മണിമലയാറ്റിൽ വെണ്ണിക്കുളം കോമളം കടവിൽ ആണ് ബീഹാർ സ്വദേശി ഒഴുക്കിൽ പെട്ടത്. […]Read More
dailyvartha.com
20 May 2024
കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മെയ് 21 വരെ കേരളത്തിലെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ റെഡ് അലർട്ട് ആണ്. തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിൻ്റെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. കനത്ത മഴയിൽ തിരുവനന്തപുരം നഗരങ്ങളിലെ പല ഭാഗങ്ങളിലും വെള്ളം കയറി. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ […]Read More
dailyvartha.com
19 May 2024
കനത്ത മഴയിൽ തിരുവനന്തപുരത്ത് പലയിടത്തും വെള്ളം കയറി. ഇന്നലെ വൈകിട്ടും രാത്രിയിലും പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്. ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂർ ജംക്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിലായി. രാവിലെയും മഴ തുടർന്നതോടെ അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും വെള്ളകെട്ട് രൂപപ്പെട്ടു. അട്ടക്കുളങ്ങരയിൽ സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞു. അട്ടക്കുളങ്ങരയിൽ നിന്ന് ചാലയിലേക്ക് പോകുന്ന റോഡിലും […]Read More
dailyvartha.com
19 May 2024
സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ചു ജില്ലകളിൽ യല്ലോ അലർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ തൃശ്ശൂർ മുതൽ വയനാട് വരെ ഉള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയും ഒപ്പം ശക്തമായ കാറ്റും കാലാവസ്ഥാ […]Read More
dailyvartha.com
17 May 2024
ഇടിമിന്നലേറ്റ് തൃശൂരിൽ കോളേജ് വിദ്യാർഥിനിക്ക് പരിക്ക്. ചെറുതുരുത്തി ദേശമംഗലം സ്വദേശി അനശ്വരയ്ക്കാണ് ഇടിമിന്നലിൽ പരിക്കുപറ്റിയത് . ഇടിമിന്നലിന്റെ ആഘാതത്തിൽ അനശ്വരരുടെ കാലിനാണ് പൊള്ളലേറ്റത് . ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം ഉണ്ടായത്. അനശ്വര ചികിത്സയ്ക്കാക്കായി ആശുപത്രിയിലാണ്. ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു പോയി. ചുവരുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തലനാരിക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് . വലിയ ശബ്ദത്തോടെ തീഗോളം വീടിനകത്തേക്ക് വരികയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. തീ ഗോളം […]Read More