സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ഒരാഴ്ചയായി ദുർബലമായിരുന്ന കാലവർഷം വെള്ളിയാഴ്ചയോടെ ശക്തമാകാൻ സാധ്യതയുെണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് സംസ്ഥാനത്ത് രണ്ടു സ്ത്രീകൾ മരിച്ചിരുന്നു. ഉയർന്ന […]Read More
Breaking News
Trending News
dailyvartha.com
18 June 2024
കൊല്ലം പുനലൂര്‍ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. മറ്റൊരു സംഭവത്തിൽ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇടി മിന്നലിൽ വള്ളം തകര്‍ന്നു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. തോട്ടട സ്വദേശി ഗംഗാധരന്റെ വീടിന്റെ ഭിത്തിക്കും ജനാലയ്ക്കുമാണ് ഇടിമിന്നലിൽ കേടുപാടുണ്ടായത്. ആർക്കും പരിക്കില്ല. പുലര്‍ച്ചെയാണ് വീടിന് ഇടിമിന്നലേറ്റത്. അടുത്ത 5 ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ […]Read More
dailyvartha.com
7 June 2024
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് മുതൽ മിക്ക ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ […]Read More
dailyvartha.com
7 June 2024
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയതോടെ യുഎസ് ക്രിക്കറ്റ് ടീം അരങ്ങേറ്റത്തില്‍ തന്നെ സൂപ്പര്‍ എട്ടിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്റി സ്റ്റേഡിയത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ചരിത്രവിജയം. ടൂര്‍ണമെന്റില്‍ അവരുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ കാനഡയെ തോല്‍പ്പിക്കാനും യുഎസിന് സാധിച്ചിരുന്നു. നിലവില്‍ അവര്‍ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ്. പോയിന്റ് പട്ടികയില്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ് യുഎസ്. അയര്‍ലന്‍ഡിനെതിരായ മത്സരം ജയിച്ച് രണ്ട് പോയിന്റ് സ്വന്തമാക്കി […]Read More
dailyvartha.com
3 June 2024
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത യെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് […]Read More
dailyvartha.com
2 June 2024
ഉത്തരേന്ത്യയിൽ ചൂടിന് നേരിയ ശമനം. ദില്ലിയിലടക്കം പല സംസ്ഥാനങ്ങളിലും ഇന്നലെ ചൂട് 2 മുതൽ 3 ഡിഗ്രി വരെ കുറഞ്ഞിട്ടുണ്ട്. വരുന്ന 2 ദിവസം കൂടി ചൂടിന് നേരിയ ശമനം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . എന്നാൽ ഉഷ്ണതരംഗ സാധ്യത തുടരുമെന്നും imd. മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ ഇന്ന് ഓറഞ്ച് അലർട്ട് ആണ് . ദില്ലിയടക്കമുള്ള മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. ചൂട് 40 ഡിഗ്രിക്കും മുകളിലുള്ള ഉത്തരേന്ത്യൻ […]Read More
dailyvartha.com
1 June 2024
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ നീരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അടുത്ത മൂന്നു മണിക്കൂറില്‍ തൃശൂര്‍ ജില്ലയില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച ഇടുക്കി,കോഴിക്കോട്, വയനാട് ജില്ലകളില്‍ തീവ്രമഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ കാസര്‍കോട് ജില്ലളില്‍ യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോഴിക്കോട് […]Read More
dailyvartha.com
28 May 2024
കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതൽ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം കോട്ടയത്ത് ഉരുൾപ്പൊട്ടലുണ്ടായി എന്നതാണ്. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. കോട്ടയത്ത് വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട […]Read More
dailyvartha.com
27 May 2024
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ കരതൊട്ടു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗര്‍ദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്. കൊല്‍ക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളില്‍ ശക്തമായ മഴയും കാറ്റും വീശി. തീരദേശത്തും താഴ്ന്ന പ്രദേശത്തുമുള്ള നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നിരവധി പ്രദേശങ്ങളില്‍ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. ദുരന്തനിവാരണ സേന എത്തി റോഡില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റി. കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 110-120 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ […]Read More
dailyvartha.com
24 May 2024
കൊല്ലം: കൈക്കുളങ്ങരയില്‍ കനത്ത മഴയത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. കൈക്കുളങ്ങര ആൽത്തറമൂട് കുഴിയിൽ വടക്കെ തൊടിയിൽ വീട്ടിൽ ഗ്രേസി, ഭര്‍ത്താവ് ജോസഫ്, പേരക്കുട്ടികളായ സ്നേഹ, ഡിയോൺ എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. നാല് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഡിയോണിന് മൂന്ന് വയസ് മാത്രമാണ് പ്രായം. സ്നേഹയ്ക്ക് നാലും. ഗ്രേസിക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. എങ്കിലും ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ലഭ്യമാകുന്ന വിവരം. വൈകീട്ട് ഏഴരയോടെയാണ് സംഭവം. കനത്ത മഴയായിരുന്നു. ഇതോടെ ഓടിട്ട […]Read More