കേരളത്തിൽ ഇന്നും വേനൽ മഴക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ കിട്ടാനിടയുണ്ട്. ഇടിമിന്നലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകും. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നലെ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചിരുന്നു. ശക്തമായ മഴയിൽ നഗരത്തിന്റെ പല മേഖലയിലും ചെറിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി. കോഴിക്കോട് മുക്കത്തും കോട്ടയം, പത്തനംതിട്ട ജില്ലകളിലും മിതമായ മഴ പെയ്തു. […]Read More
dailyvartha.com
11 April 2024
കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകൾക്ക് പുറമേ തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും വരും ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ പലയിടത്തും താപനില 40 കടന്നതായി രേഖപ്പെടുത്തിയിരുന്നു. ഇത് ഔദ്യോഗിക കണക്കായി സ്വീകരിക്കാറില്ല. വയനാടും ഇടുക്കിയും ഒഴികെയുള്ള സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം കേരള […]Read More
dailyvartha.com
10 April 2024
കേരളം മുഴുവൻ ചൂടിൽ വെന്തുരുകയാണ്. റെക്കോർഡ് ചൂടുമായി മുന്നേറുന്നത് പാലക്കാട് ജില്ലയാണ്. ഇന്നലെ പാലക്കാട് ജില്ലയിൽ 45.4 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ മിക്കക്കതിലും 40 ഡിഗ്രിക്ക് മുകളിലാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. പാലക്കാട് വേനൽ മഴ കാര്യമായി ലഭിക്കാത്തതും ജനജീവിതം ദുസഹമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഈ വർഷത്തെ ഇതുവരെയുള്ള റെക്കോർഡ് ചൂട് പാലക്കാട് ആണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വെന്തുരുകുന്ന പാലക്കാട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസഹ്യമായ […]Read More
dailyvartha.com
3 April 2024
എറണാകുളം കോതമംഗലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മിന്നലിൽ യുവാവിന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലിൽ മരത്തിന് തീ പിടിച്ചു. ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കോതമംഗലം താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ കാറ്റും മഴയും മിന്നലുമുണ്ടായിരുന്നു. ബേസിലിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.Read More
dailyvartha.com
2 April 2024
കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ താപനില ഉയരും എന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും ഉയർന്ന ചൂട് കൊല്ലം പാലക്കാട് ജില്ലകളിൽ ആയിരിക്കുമെന്ന് ഐ എം ഡി. താപനില ഉയരാൻ സാധ്യതയുള്ള മറ്റു ജില്ലകൾ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഈ ജില്ലകളിലെല്ലാം യെല്ലോ അലർട്ട് ആണ്. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ […]Read More
dailyvartha.com
31 March 2024
ആലപ്പുഴ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു. തീരത്ത് നിന്ന് 25 മീററോളമാണ് ഇന്ന് രാവിലെ ഉൾവലിഞ്ഞത്. 100 മീറ്റർ പ്രദേശത്ത് ചെളിത്തട്ട് രൂപപ്പെട്ടു. 10 ദിവസം മുൻപ് ഉൾവലിഞ്ഞ സ്ഥലത്തിന് സമീപമാണ് കടലിൽ ഈ പ്രതിഭാസം കണ്ടത്. സ്വാഭാവികമായ പ്രതിഭാസമെന്ന് വിദഗ്ധർ. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് തീരവാസികൾ പറയുന്നതെങ്കിലും അന്തരീക്ഷത്തിലെ താപനില ഉയരുമ്പോൾ വേലിയിറക്കമുണ്ടായി കടൽ പിൻവലിയുന്നതായായാണ് വിദഗ്ധരുടെ അഭിപ്രായം. തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര ഭാഗങ്ങളിലും പലതവണ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്.10 ദിവസം മുമ്പ് കടൽ […]Read More
dailyvartha.com
29 March 2024
കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു.ടയ്ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് നൽകിയിരുന്നു. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം […]Read More
dailyvartha.com
28 March 2024
കേരളത്തിൽ ഇന്നും താപനില ഉയർന്നു തന്നെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് ഐ എം ഡി മുന്നറിയിപ്പ്. കേരളത്തിലെ ഒൻപത് ജില്ലകളിലാണ് ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം,കോഴിക്കോട്, […]Read More
dailyvartha.com
27 March 2024
വേനൽ ചൂടിൽ ഉരുകുകയാണ് കേരളം. ഇന്ന് 11 ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.തൃശ്ശൂർ ജില്ലയിലാണ് താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, […]Read More
dailyvartha.com
25 March 2024
കേരളത്തിൽ ചൂട് മാർച്ച് 28 ആം തീയതി വരെ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.9 ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകി.തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വ്യാഴാഴ്ച (മാർച്ച് 28 ) വരെ തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില […]Read More