കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മെയ് 21 വരെ കേരളത്തിലെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ റെഡ് അലർട്ട് ആണ്. തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിൻ്റെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. കനത്ത മഴയിൽ തിരുവനന്തപുരം നഗരങ്ങളിലെ പല ഭാഗങ്ങളിലും വെള്ളം കയറി. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ […]Read More
dailyvartha.com
19 May 2024
കനത്ത മഴയിൽ തിരുവനന്തപുരത്ത് പലയിടത്തും വെള്ളം കയറി. ഇന്നലെ വൈകിട്ടും രാത്രിയിലും പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്. ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂർ ജംക്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിലായി. രാവിലെയും മഴ തുടർന്നതോടെ അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും വെള്ളകെട്ട് രൂപപ്പെട്ടു. അട്ടക്കുളങ്ങരയിൽ സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞു. അട്ടക്കുളങ്ങരയിൽ നിന്ന് ചാലയിലേക്ക് പോകുന്ന റോഡിലും […]Read More
dailyvartha.com
19 May 2024
സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ചു ജില്ലകളിൽ യല്ലോ അലർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ തൃശ്ശൂർ മുതൽ വയനാട് വരെ ഉള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയും ഒപ്പം ശക്തമായ കാറ്റും കാലാവസ്ഥാ […]Read More
dailyvartha.com
17 May 2024
ഇടിമിന്നലേറ്റ് തൃശൂരിൽ കോളേജ് വിദ്യാർഥിനിക്ക് പരിക്ക്. ചെറുതുരുത്തി ദേശമംഗലം സ്വദേശി അനശ്വരയ്ക്കാണ് ഇടിമിന്നലിൽ പരിക്കുപറ്റിയത് . ഇടിമിന്നലിന്റെ ആഘാതത്തിൽ അനശ്വരരുടെ കാലിനാണ് പൊള്ളലേറ്റത് . ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം ഉണ്ടായത്. അനശ്വര ചികിത്സയ്ക്കാക്കായി ആശുപത്രിയിലാണ്. ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു പോയി. ചുവരുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തലനാരിക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് . വലിയ ശബ്ദത്തോടെ തീഗോളം വീടിനകത്തേക്ക് വരികയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. തീ ഗോളം […]Read More
dailyvartha.com
16 May 2024
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴ. ശനിയാഴ്ച മുതലാണ് അതിശക്തമായ മഴ സാധ്യത കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. മെയ് 20ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഓറഞ്ച് അലർട്ട് 18-05-2024 : പാലക്കാട്, മലപ്പുറം 19-05-2024 : പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 20-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് […]Read More
dailyvartha.com
15 May 2024
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ മഴ സാധ്യത പ്രവചനം പ്രകാരം അടുത്ത അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ മഴ പെയ്തേക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. […]Read More
dailyvartha.com
14 May 2024
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയായതിനാല്‍ കാലാവസ്ഥാ വകുപ്പ് ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് രാത്രി 11.30 […]Read More
dailyvartha.com
13 May 2024
കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ മുതൽ മഴയെത്തും. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് മഴ ശക്തമാവുക. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം മെയ് 16 വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ജില്ലകളിലാണ് ഇന്ന് യലോ അലേർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും പതിനഞ്ചാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും പതിനാറിന് […]Read More
dailyvartha.com
11 May 2024
നിലമ്പൂരില്‍ യാത്രയ്ക്കിടെ അമ്പത്തിമൂന്നുകാരന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യന്താനി പുതിയപറമ്പൻ സുരേഷിനാണ് സൂര്യാഘാതമേറ്റത്. സുരേഷിന്റെ കൈകളിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളില്‍ കുമിളകളും പൊങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം. കൈകളില്‍ പൊള്ളലേറ്റത് പോലുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ നല്ലതോതില്‍ വേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെ കൈകളിലും വയറിലും പൊള്ളലേറ്റ ഇടത്ത് കുമിളകള്‍ പൊങ്ങി. തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിച്ചു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയെത്തിയത്. അവിടെ നിന്ന് […]Read More
dailyvartha.com
11 May 2024
കേരളത്തിൽ ഇന്നും വിവിധ ജില്ലകളില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച്ച വരെ വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത് . നാളെ (മെയ് 12ന്) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 13ന് പത്തനംതിട്ട ജില്ലയിലും മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ […]Read More