ഗുവഹാത്തി: വിമൻസ് അണ്ടർ 23 ട്വൻ്റി 20 ട്രോഫിയിൽ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ബാറ്റിങ് നിരയിൽ ആർക്കും തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. കണിശതയോടെ പന്തെറിഞ്ഞ കേരള ബൌളർമാർ മധ്യപ്രദേശിൻ്റെ സ്കോറിങ് ദുഷ്കരമാക്കി. 20 റൺസെടുത്ത ഓപ്പണർ കനിഷ്ക ഥാക്കൂറാണ് മധ്യപ്രദേശിൻ്റെ ടോപ് […]Read More
dailyvartha.com
4 January 2025
ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ത്രിപുരയെ തോല്പിച്ച് കേരളം. 145 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 182 റൺസിന് ഓൾ ഔട്ടായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ആനന്ദ് കൃഷ്ണനും രോഹൻ കുന്നുമ്മലും ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 46 റൺസ് പിറന്നു. ആനന്ദ് കൃഷ്ണൻ […]Read More
dailyvartha.com
3 January 2025
തിരുവനന്തപുരം: വനിതകളുടെ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൌണ്ടര്‍ നജ്ല സി.എം.സി ആണ് കേരള ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ മാസം നടന്ന സീനിയര്‍ വനിത ഏകദിന മത്സരത്തില്‍ മികച്ച പ്രകടനമാണ് നജ്ല പുറത്തെടുത്തത്. റുമേലി ധാര്‍ ആണ് മുഖ്യ പരിശീലക. ലീഗ് സ്റ്റേജില്‍ ഗ്രൂപ്പ് എ യിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. ജനുവരി 5 ന് ഗുവഹാത്തിയില്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ടീം അംഗങ്ങള്‍ – നജ്ല സി.എം.സി ( ക്യാപ്റ്റന്‍), അനന്യ […]Read More
dailyvartha.com
2 January 2025
ദില്ലി: കഴിഞ്ഞ വര്‍ഷത്തെ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരത്തിന് നാലു താരങ്ങള്‍ അര്‍ഹരായി. ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, പുരുഷ ഹോക്കി ടീം നായകന് ഹര്‍മന്‍പ്രീത് സിംഗ്, പാരാലിംപിക് സ്വര്‍ണമെഡല്‍ ജേതാവ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചത്. നേരത്തെ മനു ഭാക്കര്ക്ക് മാത്രമായിരുന്നു പുരസ്കാര സമിതി ഖേല്‍രത്ന ശുപാര്ശചെയ്തിരുന്നതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നാലു താരങ്ങള്‍ക്ക് പുരസ്കാരം നല്കാന് […]Read More
dailyvartha.com
1 January 2025
ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും തോൽവി. 24 റൺസിനാണ് ബംഗാൾ കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗാൾ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 47ആം ഓവറിൽ 182 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കളിയുടെ തുടക്കത്തിൽ ബൌളർമാർ നല്കിയ മുൻതൂക്കം നഷ്ടപ്പെടുത്തിയതാണ് ബംഗാളിനെതിരെ കേരളത്തിന് തിരിച്ചടിയായത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി ബംഗാളിനെ സമ്മർദ്ദത്തിലാക്കാൻ കേരള ബൌളർമാർക്കായി. ഒരു ഘട്ടത്തിൽ 7 […]Read More
dailyvartha.com
31 December 2024
ലഖ്നൌ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തെ 190 റൺസിന് തോല്പിച്ച് മധ്യപ്രദേശ്. 254 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 63 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടുകയും രണ്ട് ഇന്നിങ്സുകളിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൌഹാൻ്റെ ഓൾ റൌണ്ട് മികവാണ് മധ്യപ്രദേശിന് വിജയമൊരുക്കിയത്. രണ്ട് വിക്കറ്റിന് 144 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ മധ്യപ്രദേശിന് ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൌഹാൻ്റെയും […]Read More
dailyvartha.com
30 December 2024
ലഖ്നൌ: വിജയ് മെർച്ചൻ്റ് ട്രോഫിയിൽ കരുത്തരായ മധ്യപ്രദേശിനെ 151 റൺസിന് പുറത്താക്കി കേരളം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിലാണ്. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് നിരയിൽ 46 റൺസെടുത്ത ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൌഹാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. രണ്ടാം വിക്കറ്റിൽ യഷ് വർധനും കനിഷ്ക് ഗൌതമും ചേർന്ന് നേടിയ 57 റൺസാണ് മധ്യപ്രദേശ് ഇന്നിങ്സിലെ ഏറ്റവും […]Read More
dailyvartha.com
30 December 2024
ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി. 29 റൺസിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 42.2 ഓവറിൽ 229 റൺസ് മാത്രമാണ് എടുക്കാനായത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ ഓപ്പണർമാർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സാർഥക് രഞ്ജൻ 26ഉം സനത് സാംഗ്വാൻ 18ഉം റൺസെടുത്ത് മടങ്ങി. തുടർന്നെത്തിയ ഹിമ്മത് സിങ്ങും 10 റൺസെടുത്ത് […]Read More
dailyvartha.com
30 December 2024
മെൽബൺ: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഓസ്ട്രേലിയ ഉയർത്തിയ 339 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് നേടാനുള്ളത്. ഇന്ത്യക്കായി യശ്വസി ജെയ്സ്വാൾ രണ്ടാം ഇന്നിങ്സിലും അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയിരിക്കുകയാണ്. ഇതോടെ ഒരു വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 50+ റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ജെയ്സ്വാൾ. ൨൦൨൪ലെ ജെയ്സ്വാളിന്റെ പന്ത്രണ്ടാം അർദ്ധ സെഞ്ച്വറി ആണിത്. ഇതിലൂടെ ഒരു കലണ്ടർ ഇയറിൽ ഇത്രതന്നെ തവണ 50+ സ്കോറുകൾ നേടിയ […]Read More
dailyvartha.com
29 December 2024
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. തിരുവനന്തപുരം ഹോട്ടല്‍ ഹയാത്തില്‍ ചേര്‍ന്ന 74-മത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് വന്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയ ബജറ്റ് അവതരിപ്പിച്ചത്. ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ 17,000 പേരെ ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്നതാണ് പ്രധാന പ്രഖ്യാപനം. പരിരക്ഷയുടെ നേട്ടം ജില്ല-സംസ്ഥാന പാനല്‍ അമ്പയര്‍മാര്‍, സ്കോറര്‍മാര്‍, ജീവനക്കാര്‍, ജില്ലാ ഭാരവാഹികള്‍, കെ.സി.എ ഭാരവാഹികള്‍, കെ.സി.എ അംഗങ്ങള്‍ എന്നിവര്‍ക്ക് ലഭിക്കും. ആദ്യഘട്ടത്തില്‍ ഓണ്‍ഫീല്‍ഡ് പരിക്കുകള്‍ക്കുള്ള […]Read More