തിരുവനന്തപുരം : കേരളവും മധ്യപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി മല്‍സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ 363 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്ത് നില്‍ക്കെ മല്‍സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറികൾ നേടിയ ആദിത്യ സർവാടെയുടെയും മൊഹമ്മദ് അസറുദ്ദീൻ്റെയും ഇന്നിങ്സുകളാണ് കേരളത്തിന് സമനില സമ്മാനിച്ചത്. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ കേരളം മല്‍സരത്തിൽ നിന്ന് വിലപ്പെട്ട മൂന്ന് പോയിൻ്റുകൾ കരസ്ഥമാക്കി. ഒരു വിക്കറ്റിന് 28 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് […]Read More
dailyvartha.com
24 January 2025
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് ഏഴ് റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 167 റൺസിന് അവസാനിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ മധ്യപ്രദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിലാണ്. വിക്കറ്റ് പോകാതെ 54 റൺസെന്ന നിലയിൽ ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. തൊട്ടടുത്ത ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ കൂടി വീണതോടെ നാലിന് 62 റൺസെന്ന നിലയിലായി കേരളം. രോഹൻ കുന്നുമ്മൽ […]Read More
dailyvartha.com
24 January 2025
തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. മധ്യപ്രദേശ് ആദ്യ ഇന്നിങ്സിൽ 160 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 54 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം.ഡിയുടെ പ്രകടനമാണ് ആദ്യ ദിവസം കേരളത്തിന് കരുത്തായത്. രജത് പട്ടീദാറും വെങ്കടേഷ് അയ്യരുമടങ്ങിയ കരുത്തുറ്റ മധ്യപ്രദേശ് ബാറ്റിങ് നിര കേരള ബൌളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. മുൻ […]Read More
dailyvartha.com
23 January 2025
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെടുത്തിട്ടുണ്ട്. 15 റണ്‍സോടെ ഹിമാന്‍ഷു മന്ത്രിയും നാലു റണ്‍സോടെ ക്യാപ്റ്റൻ ശുഭം ശര്‍മയുമാണ് ക്രീസില്‍. ഹര്‍ഷ് ഗാവ്ലിയുടെയും(7), രജത് പാടീദാറിന്റെയും(0) വിക്കറ്റുകളാണ് മധ്യപ്രദേശിന് നഷ്ടമായത്. എം ഡി നിധീഷിനാണ് രണ്ട് വിക്കറ്റ്. ഒക്ടോബറില്‍ ആരംഭിച്ച രഞ്ജി മത്സരങ്ങള്‍ മുഷ്താഖ് അലി ടി20യും വിജയ് ഹസാരെ ഏകദിന […]Read More
dailyvartha.com
18 January 2025
മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് സ്ഥാമനില്ല. റിഷഭ് പന്തായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. കെഎല്‍ രാഹുലാണ് ബാക്കപ്പ് വിക്കറ്റ് കീപ്പര്‍. ശുഭ്മന്‍ ഗില്ലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 2023 ഏകദിന ലോകകപ്പിനു ശേഷം വീണ്ടും പേസര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ടീമിലുണ്ട്. ഇന്നു ചേര്‍ന്ന സെലക്ഷന് കമ്മിറ്റി യോഗത്തിലാണ് 15 അംഗ ടീം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ക്യാപ്റ്റന്‍ […]Read More
dailyvartha.com
13 January 2025
നാഗ്പൂർ: വിമൻസ് അണ്ടർ 19 ഏകദിനത്തിൽ രാജസ്ഥാനെ 79 റൺസിന് തോല്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം, 50 ഓവറിൽ, നാല് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 47.1 ഓവറിൽ 185 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മുൻ നിര ബാറ്റർമാരുടെ മികച്ച പ്രകടനമാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ശ്രേയ പി സിജുവും ശ്രദ്ധ സുമേഷും ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. മികച്ച റൺറേറ്റിൽ […]Read More
dailyvartha.com
12 January 2025
ഗുവഹാത്തി: ദേശീയ വിമൻസ് അണ്ടർ 23 ടി 20യിൽ തോൽവിയറിയാതെ നോക്കൌട്ടിലേക്ക് മുന്നേറി കേരളം. കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരള വനിതകൾ നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗുജറാത്തിനെ 32 റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് മാത്രമാണ് നേടാനായത്. ടോസ് […]Read More
dailyvartha.com
7 January 2025
നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹരിയാന. എട്ട് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ആറ് വിക്കറ്റിന് 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന രണ്ട് വിക്കറ്റ് നഷ്ടത്തിൽ 36ആം ഓവറിൽ ലക്ഷ്യത്തിലെത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി. മധ്യനിര കരുതലോടെ ബാറ്റ് വീശിയെങ്കിലും സ്കോറിങ്ങിൻ്റെ വേഗം കൂട്ടാനായില്ല.അവസാന ഓവറുകളിൽ ഇസബെലും നിയ […]Read More
dailyvartha.com
6 January 2025
ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപ്പോരാട്ടത്തിൽ ആറ് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഝാർഖണ്ഡ് 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി. ടോസ് നേടിയ ഝാർഖണ്ഡ് കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ കേരള ബാറ്റിങ് നിരയിൽ ആർക്കും തന്നെ വലിയ സ്കോർ നേടാനായില്ല. 24 റൺസെടുത്ത പി […]Read More
dailyvartha.com
5 January 2025
ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ബിഹാറിനെ 133 റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 133 റൺസിന് ഓൾ ഔട്ടായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. 33 റൺസെടുക്കുന്നതിനിടെ കേരളത്തിന് ആനന്ദ് കൃഷ്ണൻ്റെയും രോഹൻ കുന്നുമ്മലിൻ്റെയും കൃഷ്ണപ്രസാദിൻ്റെയും വിക്കറ്റുകൾ നഷ്ടമായി. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീൻ്റെ […]Read More