അഹമ്മദാബാദ് : രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 418 റൺസെന്ന നിലയിലാണ് കേരളം. സെഞ്ച്വറി നേടിയ മൊഹമ്മദ് അസറുദ്ദീൻ്റെ പ്രകടനമാണ് കേരളത്തിൻ്റെ നില ഭദ്രമാക്കിയത്. 149 റൺസുമായി പുറത്താകാതെ നില്ക്കുന്ന അസറുദ്ദീനൊപ്പം പത്ത് റൺസോടെ ആദിത്യ സർവാടെയും ക്രീസിലുണ്ട്. നാല് വിക്കറ്റിന് 206 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായി. 69 […]Read More
dailyvartha.com
18 February 2025
അഹമ്മദാബാദ്: ഗുജറാത്തിന് എതിരായ രഞ്ജി ട്രോഫി സെമി ഫൈനൽ മല്സരത്തിൻ്റെ ആദ്യ ദിവസം കേരളം ശക്തമായ നിലയിൽ. കളി നിർത്തുമ്പോൾ കേരളം നാല് വിക്കറ്റിന് 206 റൺസെന്ന നിലയിലാണ്. കളി നിർത്തുമ്പോൾ 69 റൺസോടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും 30 റൺസോടെ മൊഹമ്മദ് അസറുദ്ദീനുമാണ് ക്രീസിൽ. ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ ബാറ്റ് വീശിയ ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസ് […]Read More
dailyvartha.com
16 February 2025
നേടുന്ന റൺസിനും വിക്കറ്റുകൾക്കുമപ്പുറമാണ് ക്രിക്കറ്റിൻ്റെ യഥാർത്ഥ സ്പിരിറ്റ്. വിജയപരാജയങ്ങളേക്കാൾ ക്രിക്കറ്റ് ആവശ്യപ്പെടുന്ന മൂല്യങ്ങളോടെ കളിക്കാൻ കഴിയുന്നതിലായിരുന്നു എന്നും ക്രിക്കറ്റിന്റെ മഹത്വം. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന അണ്ടർ 14 വിഭാഗത്തിലെ കേരള – തമിഴ്നാട് മല്‍സരം. തകർച്ചയിൽ നിന്ന് തിരിച്ചു വന്ന് സീനിയർ താരങ്ങൾ രഞ്ജി ട്രോഫിയിൽ സ്വന്തമാക്കിയ നേട്ടം പിന്മുറക്കാർക്കും ആവേശമാവുകയാണ്. സമാന രീതിയിൽ പൊരുതി നേടിയൊരു സമനിലയായിരുന്നു പതിനാല് വയസ്സിൽ താഴെയുള്ളവർക്കായുള്ള ടൂർണ്ണമെൻ്റിൽ തമിഴ്നാടിനെതിരെ കേരളത്തിൻ്റെ കൌമാരക്കാർ സ്വന്തമാക്കിയത്. […]Read More
dailyvartha.com
10 February 2025
@ വീണ്ടും രക്ഷകനായി സല്മാന് നിസാര്‍ പൂനെ : രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കശ്മീരിനെതിരെ ശക്തമായി തിരിച്ചു വന്ന് കേരളം. ഒരു റണ്ണിൻ്റെ നിർണ്ണായക ലീഡ് സ്വന്തമാക്കിയ കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 281 റൺസിന് അവസാനിച്ചു.തുടർച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ച്വറി നേടിയ സൽമാൻ നിസാറിൻ്റെ പ്രകടനമാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ജമ്മു കശ്മീർ കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 180 റൺസെന്ന നിലയിലാണ്. ആദ്യ സെഷനിൽ കണ്ട കേരളത്തിൻ്റെ അതിശയകരമായ […]Read More
dailyvartha.com
10 February 2025
പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലാണ്. നേരത്തെ ജമ്മു കാശ്മീരിൻ്റെ ആദ്യ ഇന്നിങ്സ് 280 റൺസിന് അവസാനിച്ചിരുന്നു. അവസാന വിക്കറ്റുകളിലെ ചെറുത്തുനില്പാണ് രണ്ടാം ദിവസത്തെ കളി ജമ്മു കശ്മീരിന് അനുകൂലമാക്കിയത്. എട്ട് വിക്കറ്റിന് 228 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കശ്മീരിനെ യുധ്വീർ സിങ്ങിൻ്റെയും ആക്വിബ് നബിയുടെയും ഇന്നിങ്സുകളാണ് 280 വരെയെത്തിച്ചത്. യുധ്വീർ സിങ് 26ഉം […]Read More
dailyvartha.com
8 February 2025
പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ ദിവസം ജമ്മു കശ്മീരിനെതിരെ കേരളത്തിന് മേൽക്കൈ. ആദ്യ ദിവസം കളി നിർത്തുമ്പോൾ ജമ്മു കശ്മീർ എട്ട് വിക്കറ്റിന് 228 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡിയുടെ ബൌളിങ് മികവാണ് കേരളത്തിന് മുൻതൂക്കം സമ്മാനിച്ചത്. ടോസ് നേടിയ കേരളം കശ്മീരിനെ ആദ്യം ബാറ്റ് ചെയ്യാൻ അയയ്ക്കുകയായിരുന്നു. മുൻ നിര ബാറ്റർമാരെ ചെറിയ സ്കോറിന് പുറത്താക്കി നിധീഷ് കേരളത്തിന് മികച്ച തുടക്കം നല്കി. ഈ സീസണിൽ കശ്മീരിന് […]Read More
dailyvartha.com
7 February 2025
ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് കൃത്യമായ വിശദീകാരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്. വാര്‍ത്തക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം കേരള ക്രിക്കറ്റ് അസോസിഷൻ ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ല, അസ്സോസിയേഷനെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ്.കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിരെ അപകീർത്തികരമായി കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണ്. കേരള ക്രിക്കറ്റ് അസ്സോസിയേഷൻ താരങ്ങളെ എന്നും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവന്നിട്ടുള്ളത്. ഇന്ത്യൻ ക്രിക്കറ്റിന്റെ കറുത്ത അദ്ധ്യായമായിരുന്ന […]Read More
dailyvartha.com
3 February 2025
ബംഗ്ലൂര്: സി കെ നായിഡു ട്രോഫിയിൽ കർണ്ണാടകയ്ക്ക് എതിരെ രണ്ടാം ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലേക്ക്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ കേരളം രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റിന് 341 റൺസെന്ന നിലയിലാണ്. കേരളത്തിന് ഇപ്പോൾ 333 റൺസിൻ്റെ ലീഡുണ്ട്. സെഞ്ച്വറി നേടിയ പവൻ ശ്രീധറിൻ്റെ ഇന്നിങ്സാണ് കേരളത്തിന് കരുത്തായത്. വിക്കറ്റ് പോകാതെ 43 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്‍കിയത്. ഒമർ അബൂബക്കറും പവൻ ശ്രീധറും ചേർന്ന് […]Read More
dailyvartha.com
2 February 2025
ബാംഗ്ലൂർ: സി കെ നായിഡു ട്രോഫിയിൽ കർണ്ണാടകയ്ക്ക് എതിരെ കേരളം ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ കേരളം 327 റൺസിന് പുറത്തായി. അഹമ്മദ് ഇമ്രാൻ, ഒമർ അബൂബക്കർ, അഭിജിത് പ്രവീൺ എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കർണ്ണാടക ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്‍കിയത്. ഒമർ അബൂബക്കറും ക്യാപ്റ്റൻ […]Read More
dailyvartha.com
27 January 2025
അഗർത്തല : 23 വയസ്സിൽ താഴെയുള്ളവർക്കായുളള സികെ നായിഡു ട്രോഫിയിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് എട്ട് വിക്കറ്റ് വിജയം. 22 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. അഭിജിത് പ്രവീൺ 14ഉം അഭിഷേക് നായർ ഏഴും റൺസെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ ത്രിപുര രണ്ടാം ഇന്നിങ്സിൽ വെറും 40 റൺസിന് ഓൾ ഔട്ടായിരുന്നു. ഏദൻ ആപ്പിൾ ടോമിൻ്റെയും അഖിൻ്റെയും ബൌളിങ് മികവാണ് രണ്ടാം ഇന്നിങ്സിൽ ത്രിപുരയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 217 റൺസിന് പുറത്തായ […]Read More