ഐ.പി.എല്ലില്‍ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ശിക്ഷയുമായി ബിസിസിഐ. ലഖ്നൗവിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഹാര്‍ദ്ദിക്കിനെ മാച്ച് റഫറി ഐപിഎല്ലിലെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയത്. വിലക്കിന് പുറമെ 30 ലക്ഷം രൂപ പിഴയും ഹാര്‍ദ്ദിക്കിന് വിധിച്ചിട്ടുണ്ട്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മത്സരങ്ങള്‍ പൂര്‍ത്തിയായതിനാല്‍ അടുത്ത സീസണിലെ ആദ്യ മത്സരമാവും ഹര്‍ദിക്കിന് […]Read More
dailyvartha.com
10 May 2024
കേന്ദ്രസർക്കാർ അനുമതി നൽകിയാൽ മാത്രമേ ഐ.സി.സി ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കുവെന്ന് ബി.സി.സി.ഐ. ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ലെന്ന മാധ്യമ വാർത്തയെ തുടർന്നാണ് വെളിപ്പെടുത്തൽ. ടീമിനെ അയക്കണോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനമനുസരിച്ചാണ് ബി.സി.സി.ഐ മുന്നോട്ടുപോവുകയെന്ന് വൈസ് പ്രസിഡന്റ് രാജിവ് ശുക്ല വ്യക്തമാക്കി. ഫെബ്രുവരിയിലും മാർച്ചിലുമായി പാകിസ്താനിലാണ് ഐ.സി.സി ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുക. 2008ലെ ഏഷ്യാകപ്പിനുശേഷം ഇന്ത്യ പാകിസ്താനിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റും കളിച്ചിട്ടില്ല. സുരക്ഷാഭീഷണി മുൻനിർത്തിയാണ് ഇന്ത്യ-പാകിസ്താൻ പര്യടനത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. കഴിഞ്ഞവർഷം […]Read More
dailyvartha.com
9 May 2024
രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാൻ 65 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (എ.ഐ.സി.എഫ്). എല്ലാ വീട്ടിലും ചെസ് എത്തിക്കുക എന്നതാണ് ലക്ഷ്യം. തുടക്കക്കാർ മുതൽ പ്രൊഫഷനൽ കളിക്കാർ വരെയുള്ളവർക്ക് സാമ്പത്തികമായും അക്കാദമികവുമായ സഹായങ്ങൾ നൽകും. ദേശീയതലത്തിൽ എ.ഐ.സി.എഫ് പ്രോ, എ.ഐ.സി.എഫ് പോപ്പുലർ എന്നീ പരിപാടികളും സംഘടിപ്പിക്കും. ജനറൽബോഡി യോഗത്തിന് ശേഷം, ഫെഡറേഷൻ പ്രസിഡന്റ് നിതിൻ സാരംഗ് ആണ് പ്രഖ്യാപനം നടത്തിയത്. കളിക്കാർക്കും പരിശീലകർക്കും പിന്തുണ നൽകുന്നതിനായി പ്രത്യേക ചെസ് ഡെവലപ്മെന്റ് ഫണ്ട്, ജില്ലാതലത്തിലും […]Read More
dailyvartha.com
30 April 2024
ടി-20 ലോകകപ്പ് 2024 ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടിയപ്പോള്‍ കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (ഡബ്ല്യുകെ), സഞ്ജു […]Read More
dailyvartha.com
22 April 2024
ലോകചെസ്സിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ്. കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായംകുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കി ഗുകേഷ്. അവസാന റൗണ്ടിൽ ഹക്കാമുറയെ സമനിലയിൽ തളച്ച ഗുകേഷ്, 9 പോയിന്റുമായാണ് കിരീടം സ്വന്തമാക്കിയത്. ലോക ചാമ്പ്യന്റെ എതിരാളിയെ തീരുമാനിക്കാനായി പ്രധാന താരങ്ങൾ മത്സരിക്കുന്ന കാൻഡിഡെറ്റ്സിൽ, വിശ്വനാഥൻ ആനന്ദിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ വിജയം കൈവരിക്കുന്നത്. ഈ വർഷം അവസാനം നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് […]Read More
dailyvartha.com
7 April 2024
ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ മത്സരത്തിനിറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിൽ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് കളിക്കില്ല. പരുക്ക് കാരണം താരം ഇന്ന് മത്സരത്തിനിറങ്ങില്ലെന്ന് ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി അറിയിച്ചു. മാര്‍ഷ് എത്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. ഈ സീസണില്‍ ഡല്‍ഹിക്കായി നാല് മത്സരങ്ങളിലും കളത്തിലിറങ്ങിയെങ്കിലും താരത്തിന് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ആകെ 61 റണ്‍സ് ആണ് മാര്‍ഷ് സീസണില്‍ ഇതുവരെ നേടിയത്. ഡേവിഡ് വാര്‍ണറിനൊപ്പം ഓപ്പണിങ് സ്ലോട്ടിലായിരുന്നു മാര്‍ഷിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഫോമിലെത്തിയ യുവതാരം പൃഥ്വിഷാ […]Read More
dailyvartha.com
7 April 2024
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകന് ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഹര്‍ദിക്കിനെ കുവുന്നത് ശരിയായ നടപടിയല്ല, ഹര്‍ദികിനെ ക്യാപ്റ്റനാക്കിയത് ടീം മാനേജ്മെന്റാണെന്നും അത് താരത്തിന്റെ കുറ്റമല്ലെന്നും ഡല്‍ഹി ടീം ഡയറക്ടര്‍ കൂടിയായ ഗാംഗുലി പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റിയതില്‍ ഹാര്‍ദിക്കിന് യാതൊരു പങ്കുമില്ല. ടീം മാനേജ്മെന്റാണ് അത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നത്. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. അതിന് ഹര്‍ദിക്കിനെ കൂവുന്നത് ശരിയല്ലെന്നും ഗാംഗുലി പറഞ്ഞു. ഇന്ന് നടക്കുന്ന ഡല്‍ഹിമുംബൈ […]Read More
dailyvartha.com
22 March 2024
ക്രിക്കറ്റ് ആവേശത്തെ വാനോളമുയർത്താൻ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ഇന്ന് ആരംഭിക്കും. 17-ാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും (സിഎസ്കെ) റോയൽ ചലഞ്ചേഴ്സ് ബംഗളൂരും (ആർസിബി) ഏറ്റുമുട്ടും. പതിവുപോലെ രാത്രി എട്ട് മണിക്കാണ് ഉദ്ഘാടന മത്സരം നടക്കുക. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയമാണ് ഐപിഎൽ 2024 പൂരത്തിന്റെ തുടക്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഐപിഎല്ലിലെ സ്റ്റാർ ടീമുകൾ ആദ്യമത്സരത്തിൽ നേരിട്ട് ഏറ്റുമുട്ടുമ്പോൾ സ്റ്റേഡിയം മഞ്ഞയും ചുവപ്പും നിറത്തിൽ പൂത്തുലയും. ഇനി രണ്ട് മാസക്കാലം ഇന്ത്യൻ ക്രിക്കറ്റിന്റെ ഉത്സവദിനങ്ങളാകും. […]Read More
dailyvartha.com
4 March 2024
സ്കൂള്‍-കോളജുകള്‍ കേന്ദ്രീകരിച്ച് റണ്ണിങ് ക്ലബുകള്‍ക്ക് തുടക്കമിട്ട് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ സംഘാടകരായ ക്ലിയോസ്പോര്‍ട്സ്. കോളേജ് അഡ്മിനിസ്ട്രേഷനുകളുടെയും കായികാധ്യാപകരുടെയും സഹകരണത്തോടെ പുതുതലമുറയിൽ ദീര്‍ഘദൂര ഓട്ടക്കാരെ വാര്‍ത്തെടുക്കുക, ചെറുപ്പം മുതല്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്ലിയോസ്പോര്‍ട്സ് റണ്‍ ദെം യങ് പദ്ധതിക്ക് തുടക്കമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിന് കൊച്ചിയിലെ ആല്‍ബര്‍ട്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ( എഐഎം) തുടക്കമായി. ക്യൂന്‍സ് വാക്ക് വേയിൽ നടന്ന ചടങ്ങില്‍ എഐഎം ചെയര്മാന് ഫാ. ആന്റണി തോപ്പില്‍ പദ്ധതിയുടെ ലോഗോ പ്രകാശനം […]Read More
dailyvartha.com
26 February 2024
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. നാലാംദിനം അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയെങ്കിലും ആദ്യം ഇന്ത്യയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ വട്ടംകറക്കി. ശുഭ്മന്‍ ഗില്ലിന്റെയും ധ്രുവ് ജുറെലിന്റെയും ചെറുത്തുനില്‍പ്പാണ് രക്ഷിച്ചത്. അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. ഒരു ടെസ്റ്റ് മത്സരം ബാക്കി നില്‍ക്കേയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. സ്കോര്‍: ഇംഗ്ലണ്ട് 353, 145. ഇന്ത്യ 307, അഞ്ചിന് 192. 124 പന്തില്‍ 52 റണ്‍സെടുത്ത് ഗില്ലും 77 പന്തില്‍ 39 […]Read More