കൊച്ചി: അമച്വര്‍ ക്രിക്കറ്റിനെ പ്രോത്സാഹിപിക്കുന്നതിനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എ.ബി ഡിവില്ലേഴ്സ് ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള ലാസ്റ്റ് മാന്‍ സ്റ്റാന്‍ഡ്സ് ക്രിക്കറ്റ് ഇനി കേരളത്തിലും സജീവമാകും. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചിയുടെ ഔദ്യോഗിക ടീമായ കൊച്ചി ബ്ലൂടൈഗേഴ്സിന്റെ ആഭിമുഖ്യത്തിലാണ് ലാസ്റ്റ് മാന്‍ സ്റ്റാന്‍ഡ്സ് ടി20 ലീഗ് കേരളത്തില്‍ നടക്കുക. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിങ് വേദിയിലാണ് ബ്ലൂ ടൈഗേഴ്സ് ടീം മാനേജ്മെന്റ് പുതിയ സംരംഭത്തിന്റെ പ്രഖ്യാപനം നടത്തിയത്. കൊച്ചി ബ്ലൂടൈഗേഴ്സിന്റെ ഉടമയും സിനിമാ […]Read More
dailyvartha.com
18 March 2025
തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോൾ ടീമിന്റെയും നായകന് ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി കിട്ടിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്. കായികമന്ത്രാലയത്തിന് പുറമെ റിസർവ് ബാങ്കിന്റെയും അനുമതി കിട്ടിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഈ വര്‍ഷം ഒക്ടോബറിലായിരിക്കും മെസി അടങ്ങുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുക എന്നാണ് കരുതുന്നത്. ഏഴ് ദിവസം മെസിയും അര്‍ജന്റീന ടീമും കേരളത്തിലുണ്ടാകുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്.നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ മെസി പൊതു പരിപാടിയിലും പങ്കെടുക്കുമെന്നും മന്ത്രി […]Read More
dailyvartha.com
15 March 2025
തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലയൺസിനെ 10 റൺസിന് മറികടന്നാണ് റോയൽസ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് മാത്രമാണ് നേടാനായത്. റോയൽസിൻ്റെ ക്യാപ്റ്റൻ അഖിൽ സ്കറിയയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മല്സരത്തിനൊടുവിലായിരുന്നു റോയൽസിൻ്റെ […]Read More
dailyvartha.com
14 March 2025
ആലപ്പുഴ: കെസിഎ പ്രസിഡൻ്റ്സ് ട്രോഫിയുടെ ഫൈനലിൽ റോയൽസ് ലയൺസിനെ നേരിടും. ലീഗ് ഘട്ടം അവസാനിച്ചതോടെ പോയിൻ്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ലയൺസും റോയൽസും ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഇതേ ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ ലീഗ് ഘട്ടത്തിലെ അവസാന മല്‍സരത്തിൽ ലയൺസ് റോയൽസിനെ നാല് വിക്കറ്റിന് തോല്പിച്ചു. മറ്റൊരു മല്‍സരത്തിൽ ഈഗിൾസ് ടൈഗേഴ്സിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി. കരുത്തന്മാരുടെ പോരാട്ടത്തിൽ കൃഷ്ണദേവൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് ലയൺസിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 179 […]Read More
dailyvartha.com
13 March 2025
ആലപ്പുഴ: കെസിഎ പ്രസിഡൻ്റ്സ് ട്രോഫിയിൽ വിജയവഴികളിലേക്ക് മടങ്ങിയെത്തി റോയൽസും ലയൺസും. റോയൽസ് ഈഗിൾസിനെ ഒൻപത് വിക്കറ്റിനും ലയൺസ് പാന്തേഴ്സിനെ ആറ് വിക്കറ്റിനുമാണ് തോല്പിച്ചത്. റോയൽസ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും ലയൺസ് രണ്ടാം സ്ഥാനത്തുമാണ്. ലയൺസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ഓപ്പണർ വത്സൽ ഗോവിന്ദിൻ്റെയും ക്യാപ്റ്റൻ അബ്ദുൾ ബാസിതിൻ്റെയും ഇന്നിങ്സുകളാണ് പാന്തേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വത്സൽ ഗോവിന്ദ് 57 പന്തുകളിൽ 73 റൺസും അബ്ദുൾ […]Read More
dailyvartha.com
13 March 2025
പുതുച്ചേരി : വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് സൗരാഷ്ട്രയോട് തോൽവി. മൂന്ന് വിക്കറ്റിനായിരുന്നു സൌരാഷ്ട്രയുടെ വിജയം. ടൂർണ്ണമെൻ്റിൽ കേരളത്തിൻ്റെ രണ്ടാം തോൽവിയാണ് ഇത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 45 ഓവറിൽ 156 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ നജ്ല സിഎംസി, ഓപ്പണർ മാളവിക സാബു എന്നിവർ മാത്രമാണ് കേരള ബാറ്റിങ് നിരയിൽ അല്പമെങ്കിലും പിടിച്ചു നിന്നത്. നജ്ല 40ഉം മാളവിക 39ഉം റൺസ് നേടി. വൈഷ്ണ എം പി 16ഉം […]Read More
dailyvartha.com
4 March 2025
തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാറും അറിയിച്ചു.ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് KCA പാരിതോഷികം പ്രഖ്യാപിച്ചത്. തുക എല്ലാ ടീം അംഗങ്ങൾക്കും മാനേജ്മെന്റിനുമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റേത് കിരീട സമാന നേട്ടം: മുഖ്യമന്ത്രി തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ […]Read More
dailyvartha.com
2 March 2025
നാഗ്പൂർ : കലാശപ്പോരിൽ കിരീടം കൈവിട്ടെങ്കിലും രഞ്ജി ട്രോഫിയിൽ അഭിമാന നേട്ടവുമായി കേരള സംഘം. ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫിയിൽ കേരളം റണ്ണേഴ്സ് അപ്പായി. മല്‍സരം സമനിലയിൽ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിൽ വിദർഭ കിരീടം സ്വന്തമാക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് വിദർഭ രഞ്ജി ട്രോഫി കിരീടം നേടുന്നത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന വിദർഭ ഒൻപത് വിക്കറ്റിന് 375 റൺസെടുത്ത് നില്‍ക്കെ മല്‍സരം അവസാനിപ്പിക്കുകയായിരുന്നു. നാല് വിക്കറ്റിന് 249 റൺസെന്ന നിലയിൽ അവസാന ദിവസം […]Read More
dailyvartha.com
1 March 2025
നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൻ്റെ നാലാം ദിവസം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ വിദർഭ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റിന് 249 റൺസെന്ന നിലയിൽ. വിദർഭയ്ക്ക് ഇപ്പോൾ ആകെ 286 റൺസിൻ്റെ ലീഡുണ്ട്. കരുൺ നായരുടെ സെഞ്ച്വറിയാണ് നാലാം ദിവസം വിദർഭ ഇന്നിങ്സിന് കരുത്ത് പകർന്നത്. രണ്ടാം ഇന്നിങ്സിൻ്റെ തുടക്കത്തിൽ തന്നെ വിദർഭയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കേരള ബൌളർമാർ പ്രതീക്ഷ നല്കി. ഒരു റണ്ണെടുത്ത പാർഥ് റെഖാഡെയെ ജലജ് സക്സേനയും അഞ്ച് റൺസെടുത്ത ധ്രുവ ഷോറെയെ നിധീഷും […]Read More
dailyvartha.com
27 February 2025
നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിൽ. 66 റൺസോടെ ആദിത്യ സർവാടെയും ഏഴ് റൺസോടെ സച്ചിൻ ബേബിയുമാണ് ക്രീസിൽ. നേരത്തെ വിദർഭയുടെ ആദ്യ ഇന്നിങ്സ് 379 റൺസിന് അവസാനിച്ചിരുന്നു. നാല് വിക്കറ്റിന് 254 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ വിദർഭയ്ക്ക് ഡാനിഷ് മലേവാറിൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 153 റൺസെടുത്ത മലേവാറിനെ ബേസിൽ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. 285 പന്തുകളിൽ 15 ഫോറുകളും മൂന്ന് […]Read More