പുതിയ മന്ത്രിമാര്‍ ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി. ഘടക കക്ഷി മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍ കോവില്‍ കൈവശം വച്ചിരുന്ന തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തു. സാംസ്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന് ഇനി തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. വിഎന്‍ വാസവന്റെ രജിസ്ട്രേഷന് വകുപ്പാണ് കടന്നപ്പള്ളി രാമചന്ദ്രന് കൈമാറിയിരിക്കുന്നത്. അതേസമയം ഗണേഷ് കുമാര്‍ ആന്റണി രാജു ചുമതല വഹിച്ചിരുന്ന ഗതാഗത വകുപ്പ് തന്നെ നിയന്ത്രിക്കും.Read More