ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കേ വനിതകളെ പ്രചാരണ വേദികളില്‍ സജീവമാക്കാന്‍ പദ്ധതിയുമായി മുസ്ലീം ലീഗ്. പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള വിദ്യാസമ്പന്നരായ വനിതകളെ കണ്ടെത്തി പ്രസംഗ പരിശീലനം നല്‍കും. വനിതാ ലീഗിനാണ് ഇതിന്റെ ചുമതല. മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ വനിതകളെ അധികമായി കാണാറില്ലെന്ന എതിരാളികളുടെ പരാതികള്‍ക്ക് ഏതായാലും ഇക്കുറി പരിഹാരമായേക്കും. ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിട്ടും വീട്ടിലിരിക്കുന്ന വനിതകളില്‍ കഴിവുള്ളവരെ കണ്ടെത്തി ലീഗ് വേദികളിലേക്കിറക്കാനാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി അംഗങ്ങളല്ലാത്ത മിടുക്കരായ വനിതകളെ കണ്ടെത്തി പരിശീലനം നല്‍കും. പ്രാസംഗികരായും […]Read More
dailyvartha.com
4 February 2024
സംസ്ഥാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെ തന്റെ പക്കൽ മാന്ത്രിക വടിയില്ലെന്ന് പറഞ്ഞ് മന്ത്രി കെഎൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റിൽ നടപടികളുണ്ടാകും. മദ്യത്തിനടക്കം നികുതി നിരക്കുകൾ വലിയ രീതിയിൽ കൂടാനിടയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ജനകീയ പ്രഖ്യാപനങ്ങൾ എന്തൊക്കെയുണ്ടാകുമെന്ന് അറിയാനാണ് ആകാംക്ഷ.ക്ഷേമ പെൻഷൻ മുതൽ […]Read More
dailyvartha.com
3 February 2024
കേന്ദ്ര സര്‍ക്കാരിനെതിരെ ദില്ലിയിൽ സമരം പ്രഖ്യാപിച്ച കേരളത്തിന് പിന്നാലെ കര്‍ണാടകയിലെ കോൺഗ്രസ് സര്‍ക്കാരും സമാന സമരത്തിലേക്ക്. എന്നാൽ കേരള സര്‍ക്കാര്‍ ജന്ദര്‍ മന്തിറിൽ എട്ടാം തീയതി സമരം നടത്താനിരിക്കെ, തലേ ദിവസമാണ് കര്‍ണാടക സര്‍ക്കാര്‍ സമരം ചെയ്യുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ എല്ലാ ഭരണകക്ഷി എംഎൽഎമാരും സമരത്തിൽ അണിനിരക്കും.ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ 200-ലധികം താലൂക്കുകൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം അനങ്ങിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഉപമുഖ്യമന്ത്രി സമര പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ബജറ്റിൽ കർണാടകയ്ക്ക് […]Read More
dailyvartha.com
3 February 2024
പഞ്ചാബ് ഗവര്‍ണര്‍ സ്ഥാനം ബൻവാരിലാൽ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലുമാണ് രാജിവെക്കുന്നതെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ച രാജിക്കത്തിൽ പറയുന്നത്. രണ്ട് വാക്യത്തിൽ മാത്രമുള്ള രാജിക്കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല കൂടി ഇദ്ദേഹം വഹിച്ചിരുന്നു. ഈ പദവിയും രാജിവെച്ചിട്ടുണ്ട്.Read More
dailyvartha.com
3 February 2024
രാഷ്ട്രീയപ്രവർത്തനം മാന്യമായിരിക്കണമെന്ന ആദ്യ നിര്‍ദ്ദേശവുമായി നടൻ വിജയ്. സാമൂഹികമാധ്യമങ്ങളിലൂടെ മറ്റ് രാഷ്ട്രീയനേതാക്കളെയോ വിമർശകരെയോ അധിക്ഷേപിക്കരുതെന്നാണ് തമിഴക വെട്രി കഴകം ഭാരവാഹികൾക്കുള്ള വിജയ് ആദ്യം നല്കിയ നിര്‍ദേശം. നാളെ ആരാധക കൂട്ടായ്മ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തിയേക്കും. രണ്ട് മാസത്തിനുള്ളിൽ കടലൂരിലോ തിരുച്ചിറപ്പള്ളിയിലോ വമ്പൻ പൊതുയോഗം വിളിക്കാനും രാഷ്ട്രീയനയം പ്രഖ്യാപിക്കാനുമാണ് ആലോചന. ഇതിനിടെ, നടൻ വിജയ് യുടെ രാഷ്ട്രീയപ്രവേശനം ബിജെപിയുടെ തിരക്കഥ എന്ന ആരോപണവുമായി എഐഎഡിഎംകെ രംഗത്തെത്തി. അതേസമയം,മുൻനിലപാടുകളുടെ പേരിൽ വിജയിയെ എതിർക്കുന്നുവെന്ന പ്രതീതി ഉണ്ടാകാതിരിക്കാനുള്ള കരുതൽ ബിജെപി […]Read More
dailyvartha.com
2 February 2024
‘ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് തമിഴ് സൂപ്പർതാരം വിജയ്. തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി ഉള്ളതാണ്. തന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലേക്കുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. സൂചനകളിലൂടെ വിജയ് പലപ്പോഴും വിനിമയം ചെയ്തിട്ടുള്ള കാര്യങ്ങള്‍ രാഷ്ട്രീയ പ്രസ്ഥാവനകളായാണ് ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളതും ചര്‍ച്ചയായതും. സിനിമകളുടെ പ്രൊമോഷണല്‍ […]Read More
dailyvartha.com
2 February 2024
കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്നാണ് പ്രമേയത്തിലെ കുറ്റപ്പെടുത്തൽ. കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി സംസ്ഥാനങ്ങളെ കാണുന്നത് അവസാനിപ്പിക്കണം. കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്നതും അവസാനിപ്പിക്കണം. കേന്ദ്രത്തിന് എതിരായ പ്രമേയത്തിന് കാത്തുനിൽക്കാതെ സഭയിൽ നിന്നിറങ്ങിപ്പോയ പ്രതിപക്ഷത്തെയും മന്ത്രി വിമർശിച്ചു. കേരളത്തിന്റെ പൊതു ആവശ്യത്തിന് പ്രതിപക്ഷം കൂട്ടുനിന്നില്ലെന്നാണ് വിമർശനം. ഭേദഗതികളില്ലാതെയാണ് പ്രമേയം […]Read More
dailyvartha.com
2 February 2024
‘ മൂന്നാം സീറ്റെന്ന ആവശ്യം കടുപ്പിച്ച് ലീഗ്. പതിവായി പറയും പോലെയല്ല, ഇത്തവണത്തെ ആവശ്യമെന്നും സീറ്റ് വേണമെന്ന് നിർബന്ധമുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. ഇത്തവണ സീറ്റ് വേണമെന്ന് തന്നെയാണ് അഭിപ്രായമെന്നും നടന്നത് പ്രാഥമിക ചർച്ചകൾ മാത്രമെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി. സാദിഖലി തങ്ങൾ വിദേശത്ത് നിന്നെത്തിയാൽ പാർട്ടി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ് യാത്ര നിരക്ക് ഏകീകരിക്കണമെന്നും കരിപ്പൂരിൽ നിന്നു പോകുന്നവരോട് മാത്രം വിവേചനം കാട്ടുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു. ലീഗിന്റെ ആവശ്യം അംഗീകരിക്കില്ലെങ്കിലും […]Read More
dailyvartha.com
2 February 2024
കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ട് വരും. ധനമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിൽ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമർശനമാണ് ഉള്ളത്. കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നു, കടമെടുപ്പ് പരിധി കുറയ്ക്കുന്നു തുടങ്ങിയ കാര്യങ്ങളും പ്രമേയത്തിൽ ചൂണ്ടിക്കാട്ടും. കേന്ദ്രസർക്കാരിനെതിരായ ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രമേയം. പ്രമേയത്തോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും പ്രധാനമാണ്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാന്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വയ്ക്കും.Read More
Kerala
National
Politics
കേരളത്തെ അശേഷം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി, പൂര്‍ണ അവഗണനയെന്ന് പ്രതിപക്ഷ
dailyvartha.com
1 February 2024
ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്നാണ് പിണറായി അഭിപ്രായപ്പെട്ടത്. രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് കോര്‍പറേറ്റ് താല്പര്യങ്ങള്ക്ക് മാത്രം മുന്‍ഗണന നല്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിര്‍മ്മല സിതാരാമന് ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റെന്നായിരുന്നു സതീശന്റെ പ്രതികരണം. കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും […]Read More