ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറി മറിയുമ്പോള്‍ ബിജെപിയാണ് ലീഡില്‍ നില്‍ക്കുന്നത്. കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ ആം ആദ്മി രണ്ടാം സ്ഥാനത്താണ്. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ത്രികോണമത്സരം നടന്ന രാജ്യ തലസ്ഥാനത്ത് 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപി മികച്ച വിജയം നേടുമെന്നാണ് […]Read More
dailyvartha.com
8 February 2025
ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്നാണ് ചിത്രം വ്യക്തമാകുന്നത്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി ജെ പി നിലവിൽ ബഹുദൂരം മുന്നിലാണ്. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം കടന്നുള്ള ബി ജെ പിയുടെ ലീഡ് നില 45 സീറ്റിലെത്തിയിട്ടുണ്ട്. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും അടക്കം ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്. വിജയം […]Read More
dailyvartha.com
8 February 2025
കൽപറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ ഇന്ന് വൈകിട്ട് പ്രിയങ്ക സന്ദർശനം നടത്തും.Read More
dailyvartha.com
6 February 2025
ദില്ലി: ദില്ലി തെരഞ്ഞെടുപ്പിൽ കൂടുതൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. ആക്സിസ് മൈ ഇന്ത്യയും ടുഡേയ്സ് ചാണക്യയുടെയും ഫലങ്ങൾ വൈകുന്നേരത്തോടുകൂടി പ്രസിദ്ധീകരിക്കും. സി – വോട്ടറും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ ഫലങ്ങൾ പുറത്തുവിടും. സീറ്റ് സംഖ്യകൾക്ക് പകരം മണ്ഡലങ്ങൾ സംബന്ധിച്ചുള്ള ശതമാന കണക്കാകും സി വോട്ടർ പ്രസിദ്ധീകരിക്കുക. ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിപക്ഷവും ബി ജെ പി അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. എന്നാൽ ഈ പ്രവചനങ്ങൾ തള്ളുകയാണ് ആം ആദ്മി പാർട്ടി. എക്സിറ്റ്പോൾ ഫലങ്ങൾ […]Read More
dailyvartha.com
5 February 2025
ദില്ലി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ദില്ലി ജനത ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ദില്ലിയിലുള്ളത്. രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിച്ചു. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പ്രധാന പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ദില്ലിയിൽ സുരക്ഷ ശക്തമാക്കി. 220 […]Read More
dailyvartha.com
4 February 2025
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ദില്ലിയിൽ ഇന്ന് നിശബ്ദ പ്രചാരണം. 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ചൂടുപിടിച്ച പരസ്യ പ്രചാരണങ്ങൾക്കൊടുവിൽ അവസാന വോട്ടും ഉറപ്പാക്കാനുള്ള ഓട്ടത്തിലാണ് പാർട്ടികളും സ്ഥാനാർത്ഥികളും. വോട്ടെടുപ്പ് കണക്കിലെടുത്ത് ദില്ലിയിൽ സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ദില്ലിയിൽ വിന്യസിച്ചു. നാളെ രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിക്കും. മദ്യ നയ അഴിമതി മുതല്‍ കുടിവെള്ളത്തില്‍ വിഷം വരെ നിറഞ്ഞ് നിന്ന ആരോപണങ്ങള്‍ അടക്കം […]Read More
dailyvartha.com
3 February 2025
കണ്ണൂർ: കണ്ണൂരിലും പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി നിലപാട് വ്യക്തമാക്കി. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്.Read More
dailyvartha.com
2 February 2025
കണ്ണൂർ: പൗരത്വ നിയമ ഭേദഗതി, പലസ്തീൻ തുടങ്ങിയ വിഷയങ്ങളിലെ പാർട്ടി സമീപനം ന്യൂനപക്ഷ പ്രീണനം എന്ന് തെറ്റിദ്ധരിക്കപ്പെട്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്. പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച ചെറുക്കണം എന്നും പരിസ്ഥിതി വിഷയങ്ങളിൽ ഉൾപ്പെടെ ജനപക്ഷത്ത് നിന്ന് ജാഗ്രതയോടെ ഇടപെടണമെന്നും റിപ്പോർട്ടിലുണ്ട്. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പി.പി.ദിവ്യക്കും വിമർശനമുണ്ട്. ദിവ്യയുടെ നടപടി അനുചിതമായെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അഭിപ്രായമുണ്ടായി. പൊതു ചർച്ച ഇന്ന് തുടരും. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന […]Read More
dailyvartha.com
29 January 2025
കല്‍പ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫിസില്‍ നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍. ഡി.സി.സി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്, ടി സിദ്ധിഖ് എം എല്‍ എ എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പാപം പേറുന്ന അപ്പച്ചനെ പാര്‍ട്ടിക്ക് വേണ്ട, ചുരം കേറിവന്ന എം എല്‍ എയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്ന് തിന്നുന്ന ഡിസിസി അധ്യക്ഷനെ പുറത്താക്കുക, എന്‍ എം വിജയന്റെയും മകന്റെയും ബോഡിക്ക് മുന്നില്‍ നിങ്ങള്‍ വിതുമ്പിയ കണ്ണുനീര് പാര്‍ട്ടിക്കാരുടെ […]Read More
dailyvartha.com
28 January 2025
കണ്ണൂര്‍:പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്തതിന്റെ പേരിൽ കണ്ണൂർ പിണറായി ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് സിപിഎം നേതാക്കളുടെ ഭീഷണി. കയ്യും കാലും വെട്ടുമെന്ന് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയതിൽ , ജീവനക്കാർ വാമൂടിക്കെട്ടി പ്രതിഷേധിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുളളവർക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ നാട്ടിൽ സർക്കാർ ജീവനക്കാരുടെ പരസ്യപ്രതിഷേധം പിണറായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെള്ളിയാഴ്ചയാണ് സംഭവം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പാതയോരങ്ങളിലെ ബോർഡുകളും മറ്റും പഞ്ചായത്ത് ജീവനക്കാർ നീക്കം ചെയ്തിരുന്നു. സിപിഎമ്മിന്റെ പ്രചാരണ ബോർഡുകളും ഇക്കൂട്ടത്തിൽ നീക്കിയതോടെയാണ് നേതാക്കൾ ഭീഷണിയുമായി പഞ്ചായത്ത് ഓഫീസിലെത്തിയത്. […]Read More