കോൺഗ്രസിലെ ഡസൻ കണക്കിനാളുകൾ ഓരോ ദിവസവും ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2 അക്ക നമ്പർ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ കേരളത്തിൽ ബിജെപി ജയിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ ജയിച്ചുവരുന്ന കോൺഗ്രസുകാര്‍ ബിജെപിയിൽ പോകും. എകെ ആന്റണിയുടെ മകൻ പോയി. കെ കരുണാകരന്റെ മകൾ പോയിക്കൊണ്ടിരിക്കുന്നു. നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല. കോൺഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. ആര് പോകുന്നു എന്നതല്ല. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളാണ് കാരണം. […]Read More
dailyvartha.com
7 March 2024
രാഷ്ട്രീയ പ്രതിസന്ധിയും നേതാക്കളുടെ കൊഴിഞ്ഞു പോക്കും തുടരുന്നതിനിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ പ്രവേശിക്കും. സംസ്ഥാനത്ത് നാലു ദിവസം 400-ലധികം കിലോമീറ്റര്‍ രാഹുൽ ഗാന്ധി പര്യടനം നടത്തും. രാജസ്ഥാനിലെ പൊതു സമ്മേളനത്തിന് ശേഷം ഉച്ചയോടെ ഗുജറാത്തിലെ ദഹോഡിലാണ് ജാഥ പ്രവേശിക്കുന്നത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിവിധ ആദിവാസി വിഭാഗങ്ങളുമായി രാഹുൽ ഗാന്ധി സംവദിക്കും. ഇന്ത്യ സഖ്യത്തിലെ ധാരണ പ്രകാരം ആംആദ്മി മത്സരിക്കുന്ന ഭറൂച്ചിലുടെയും ജാഥ കടന്നു പോകുന്നുണ്ട്. ഭാരത് ജോഡോയിൽ പങ്കെടുക്കുമെന്ന് […]Read More
dailyvartha.com
7 March 2024
കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിനെ ബിജെപിയിൽ ചേർക്കാനുള്ള നീക്കം നടന്നത് നരേന്ദ്ര മോദിയുടെ അറിവോടെ. പദ്മജ വേണുഗോപാലിന് ഉചിതമായ പദവികൾ നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. അതേസമയം പദ്മജ വേണുഗോപാൽ ഉന്നയിച്ചിരുന്നത് തൃശ്ശൂരിലെ തർക്കങ്ങളെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച പുറത്തുവരും. അതേസമയം രണ്ട് കാരണങ്ങളാണ് പദ്മജയെ പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. ഇന്ന് ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തി പദ്മജ വേണുഗോപാൽ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ദേശീയ നേതാക്കളുമായി കഴിഞ്ഞ […]Read More
dailyvartha.com
7 March 2024
മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്. ഇന്ന് ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കും. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപി അധ്യക്ഷൻ ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായും പത്മജ ചർച്ച നടത്തി. ബിജെപിയിൽ ചേരുമെന്നത് അഭ്യൂഹ പ്രചാരണമെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു പോസ്റ്റും പത്മജ നീക്കം ചെയ്തിട്ടുണ്ട്. കോൺഗ്രസിൻ്റെ രാഷ്ട്രീയകാര്യ സമിതിയിലേയ്ക്ക് അടുത്തിടെ പത്മജയെ നാമനിർദ്ദേശം ചെയ്തിരുന്നു. സഹോദരൻ കെ മുരളീധരൻ […]Read More
dailyvartha.com
5 March 2024
മോണ്സണ് മാവുങ്കല്‍ ഒന്നാംപ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രണ്ടാംപ്രതി. ക്രൈംബ്രാഞ്ച്, എറണാകുളം എസിജെഎം കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്നാം പ്രതി മുൻ കോണ്‍ഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ്. മോണ്സണ് മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരൻ ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു, മോണ്‍സന്റെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്ന നിലയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം […]Read More
dailyvartha.com
5 March 2024
കിരീട വിവാദത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളതെന്നും സുരേഷ് ഗോപി ചോദിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ റോഡ് ഷോയോടെ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ ഇലക്ഷന് പ്രചാരണത്തിന് തുടക്കം കുറിച്ചു. തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് […]Read More
dailyvartha.com
2 March 2024
ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ഗാന്ധിനഗറിലും മത്സരിക്കും. കേരളത്തിൽ12 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയാകും. കാസർകോഡ് – എം എൽ അശ്വനി, തൃശൂർ – സുരേഷ് ഗോപി, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, പത്തനംതിട്ട – അനിൽ ആന്റണി, കണ്ണൂർ – സി രഘുനാഥ്, മലപ്പുറം – ഡോ. […]Read More
dailyvartha.com
1 March 2024
ദില്ലി:ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന കാര്യം പരിഗണിച്ച് ബിജെപി നേതൃത്വം. ദക്ഷിണേന്ത്യയില്‍ കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാമത്തെ മണ്ഡലമായി തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലമാണ് പരിഗണിക്കുന്നത്. രാമേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയാണ് രാമനാഥപുരം. അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിന് മുമ്പ് മോദി രാമേശ്വരം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വഡോദരയിലും വാരാണസിയിലും മത്സരിച്ചിരുന്നു. 2019ല്‍ വാരാണസിയില്‍ മാത്രമാണ് മോദി […]Read More
dailyvartha.com
1 March 2024
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും.ഇതിനോടനുബന്ധിച്ച് ഇന്നലെ രാത്രി ദില്ലിയിൽ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം നടന്നിരുന്നു.പുലർച്ചെ വരെ നീണ്ട യോഗത്തിൽ നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ പങ്കെടുത്തു. 160 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, […]Read More
dailyvartha.com
1 March 2024
ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനം തിങ്കളാഴ്ച. ഇതിനായി സ്ക്രീനിംഗ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയിൽ ചർച്ചയ്ക്കായി കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദില്ലിയിലെത്തും. ഇന്നലെ രാത്രി വൈകിയും കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം സ്ഥാനാർത്ഥി നിർണയമാണ് ചർച്ച ചെയ്തത്.ആലപ്പുഴ വയനാട് കണ്ണൂർ സീറ്റുകളിൽ അന്തിമ തീരുമാനമായിട്ടില്ല.15 സിറ്റിംഗ് എംപിമാരുടെ പേരാണ് പട്ടികയിൽ ഉള്ളത്.വയനാട്ടിൽ അഭിപ്രായം പറയേണ്ടത് രാഹുൽ ഗാന്ധിയാണ്. പക്ഷേ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐക്കെതിരെ രാഹുൽ […]Read More