ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീ പോളിങ് ആരംഭിച്ചു. സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ്. രാവിലെ മുതൽ 11 ബൂത്തുകളിലും വോട്ട് ചെയ്യാൻ ആളുകൾ എത്തി തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്കൂള്‍, എസ് ഇബോബി പ്രൈമറി സ്കൂള്‍ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീ പോളിങ്. ആദ്യഘട്ട വോട്ടെടുപ്പ് […]Read More
dailyvartha.com
21 April 2024
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിനെതിരേ വീണ്ടും പരാതി നല്കി യുഡിഎഫ്. കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ തയ്യാറാക്കി വോട്ട് തേടുന്നു എന്ന് ആരോപിച്ചാണ് ഡിസിസി പ്രസിഡന്റ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. കുടുംബശ്രീയുടെ പേരില്‍ തയാറാക്കിയ ലഘുലേഖകളില്‍ തോമസ് ഐസക്കിനെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നും എപ്പോഴും കുടുംബശ്രീയോടൊപ്പം, ഡോ. തോമസ് ഐസക്കിനെ വിജയിപ്പിക്കുക എന്ന അടിക്കുറിപ്പുകളോടെയാണ് ഇത് പ്രചരിപ്പിക്കുന്നത്. കുടുംബശ്രീയുടെ വിവധ പരിപാടികളില്‍ തോമസ് ഐസക്ക് പങ്കെടുത്ത ചിത്രങ്ങളും ഇതോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്. […]Read More
dailyvartha.com
21 April 2024
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിനെതിരേ വീണ്ടും പരാതി നല്കി യുഡിഎഫ്. കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ തയ്യാറാക്കി വോട്ട് തേടുന്നു എന്ന് ആരോപിച്ചാണ് ഡിസിസി പ്രസിഡന്റ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. കുടുംബശ്രീയുടെ പേരില്‍ തയാറാക്കിയ ലഘുലേഖകളില്‍ തോമസ് ഐസക്കിനെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നും എപ്പോഴും കുടുംബശ്രീയോടൊപ്പം, ഡോ. തോമസ് ഐസക്കിനെ വിജയിപ്പിക്കുക എന്ന അടിക്കുറിപ്പുകളോടെയാണ് ഇത് പ്രചരിപ്പിക്കുന്നത്. കുടുംബശ്രീയുടെ വിവധ പരിപാടികളില്‍ തോമസ് ഐസക്ക് പങ്കെടുത്ത ചിത്രങ്ങളും ഇതോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്. […]Read More
dailyvartha.com
13 April 2024
മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ടുകൾ. ഉത്തരേന്ത്യയിലെ സീറ്റുകൾ കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകൾ കുറഞ്ഞേക്കാമെന്നാണ് സർവ്വെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന. മഹാരാഷ്ട്രയിലെ സ്ഥിതിയും പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തി. പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കണമെന്നാണ് വിലയിരുത്തൽ. എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്പത്തിനൊപ്പം ആണ് […]Read More
dailyvartha.com
11 April 2024
അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന സൂചനയുമായി എഐസിസി വൃത്തങ്ങൾ. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് മതിയായ സമയം കിട്ടുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. രാഹുലിനെ അമേഠിയിലോ റായ്ബറേലിയിലോ മത്സരിപ്പിക്കാൻ ആലോചനയുണ്ട്. അങ്ങനെയെങ്കിൽ രാഹുലിന്റെ രണ്ടാം മണ്ഡലത്തിലെ മത്സരം ചർച്ചയാകാതിരിക്കാനുള്ള നീക്കമാണ് ഇതെന്ന് സൂചന. അതേസമയം റോബർട്ട് വദ്ര അമേഠിയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉത്തർപ്രദേശ് പിസിസി അറിയിച്ചു.Read More
dailyvartha.com
7 April 2024
തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ലെന്നും എന്ത് ചെയ്താലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ലെന്നും കെ മുരളീധരൻ. സിപിഎം അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്ക് പിന്നാലെ മോദിയെ സന്തോഷിപ്പിക്കുന്നനടപടികൾ പിണറായിയിൽ നിന്ന് ഉണ്ടാകുമെന്നും സാഹചര്യം കോൺഗ്രസ് നിരീക്ഷിക്കുകയാണെന്നും കെ മുരളീധരൻ. തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി ഡീൽ ആണ്, എന്ത് ചെയ്താലും സുരേഷ് ഗോപി ജയിക്കില്ല, മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് പറയട്ടെ, കോൺഗ്രസ് എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷ്ണം കടിയ്ക്കണം, എന്നിട്ട് കേരളത്തിൽ വന്ന് വീരവാദവും […]Read More
dailyvartha.com
5 April 2024
അന്തിമ വോട്ടർ പട്ടികയായി; ആകെ 2,77,49,159 വോട്ടർമാർ, കന്നിവോട്ട് 5.3 ലക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക തയ്യാറായി. 2,77,49,159 വോട്ടർമാരാണ് ഈ അവസാന വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന് 6,49,833 വോട്ടർമാരുടെ വർധനവുണ്ട്. അതേസമയം വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടർമാർ 5,34,394 പേരാണ്. ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 […]Read More
dailyvartha.com
3 April 2024
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ. തിരുവനന്തപുരത്ത് ത്രികോണ മത്സരമെന്ന് പൊതുവെ പറയുമെങ്കിലും സ്ഥിതി അതല്ലെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ സ്ഥിതി തന്നെയാകും ഇത്തവണയുമുണ്ടാകുകയെന്നും തരൂര്‍ വിശദീകരിച്ചു. എൽഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വിലയിരുത്തൽ.എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ കുറിച്ചും തരൂര്‍ പ്രതികരിച്ചു. എസ്ഡിപിഐ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രം പിന്തുണ പ്രഖ്യാപിച്ചതല്ലെന്നും മറ്റ് കാര്യങ്ങൾ പാർട്ടി നേതൃത്വം നേതൃത്വം വിശദീകരിക്കുമെന്നും […]Read More
dailyvartha.com
3 April 2024
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കോഴിക്കോട് കലക്ടർ നോട്ടിസ് നൽകി. ഒരാഴ്ചയ്ക്കകം മന്ത്രി മറുപടി നൽകണം. കോഴിക്കോട്ട് കായികമേഖലയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചാപരിപാടിയിൽ നടത്തിയ പ്രഖ്യാപനമാണ് മന്ത്രിക്ക് വിനയായത്. കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ തീരുമാനിച്ചെന്നാണ് മന്ത്രി പറഞ്ഞത്. പെരുമാറ്റച്ചട്ടം നിലനിൽക്കേ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് നിയമവിരുദ്ധമാണമെന്നാരോപിച്ച് കോൺഗ്രസും, ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഇതിന്റെ അടിസ്ഥഥാനത്തിലാണ് നോട്ടിസ്. മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കലക്ടറുടെ പ്രാഥമിക നിരീക്ഷണം. എന്നാൽ താൻ […]Read More
dailyvartha.com
3 April 2024
മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് കാസര്‍കോട് എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം വി ബാലകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിനും, ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനും, വാണിജ്യ വാഹനങ്ങളില്‍ ഫ്ളാഗ്, സ്റ്റിക്കര്‍ എന്നിവ ഉപയോഗിച്ചതിനുമാണ് നോട്ടീസ്. മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന് അഹമ്മദാണ് നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് നോഡല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കി.Read More