കെ സുധാകരൻ കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏൽക്കും. സുധാകരന്റെ കടുത്ത സമ്മർദത്തിന് പിന്നാലെയാണ് ചുമതല ഏല്ക്കാന് ഹൈക്കമാന്റ് അനുമതി നൽകിയത്. വിവാദം അവസാനിപ്പിക്കാൻ എഐസിസി ഇടപെടുകയായിരുന്നു. അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും കെ സുധാകരൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ തനിക്കെതിരെ ഒരു തന്ത്രവും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ വിമര്‍ശിച്ച് കൊണ്ട് […]Read More
dailyvartha.com
7 May 2024
ചില വിദേശ ശക്തികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കുമെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ നിഷാന്‍ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരും വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വോട്ട് ബാങ്കായി വയ്ക്കാനുള്ള ശ്രമത്തെ മുസ്ലിങ്ങള്‍ നേരിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു. ഗള്‍ഫ് […]Read More
dailyvartha.com
6 May 2024
ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 93 മണ്ഡലങ്ങളിലാണ് നാളെ ജനം തങ്ങളുടെ വിധി വോട്ടായി രേഖപ്പെടുത്തുക. ഈ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് സ്ഥാനാർഥികളും പാർട്ടികളും. 1,351 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായാണ് 93 മണ്ഡലങ്ങൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കൾ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ […]Read More
dailyvartha.com
5 May 2024
മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യുപിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവയിലടക്കമാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. പരസ്യ പ്രചാരണ അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെത്തും. അയോധ്യയിൽ റോഡ് ഷോ അടക്കമുള്ള പരിപാടികളില്‍ മോദി പങ്കെടുക്കും. ആഭ്യന്തര […]Read More
dailyvartha.com
4 May 2024
തെരഞ്ഞെടുപ്പ് കാലത്ത് കരുതല്‍ തടങ്കലിലെടുത്ത് പൊലീസ് കരിക്കുകൊണ്ട് ഇടിച്ചെന്ന പരാതിയുമായി അന്തിക്കാട്ടെ സിപിഎം പ്രവര്ത്തകന്. ബ്രാഞ്ച് കമ്മിറ്റി അംഗമായ യദു കൃഷ്ണനാണ് അന്തിക്കാട് സിഐക്കും എഎസ്ഐയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പൊലീസ് പിടിച്ചുകൊണ്ടുപോയി ഇരുട്ടുമുറിയിലിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ മാസം ഇരുപതിന് അന്തിക്കാട് നടന്ന എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് വീട്ടിലെത്തിയ തന്നെ അന്തിക്കാട് പൊലീസ് കൂട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചെന്നാണ് യദു കൃഷ്ണന്റെ പരാതി. സ്റ്റേഷന് പരിധിയിലെ ഗുണ്ടകളെ കരുതല്‍ തടങ്കലിന്റെ ഭാഗമായി വിളിച്ചു വരുത്തുന്നു […]Read More
dailyvartha.com
29 April 2024
തൃശൂര്‍ ജില്ലയില്‍ വിജയം ഉറപ്പെന്ന് ബി.ജെ.പി. തങ്ങളുടെ വോട്ടുകള്‍ ഉറപ്പാക്കിയെന്നും,96 ശതമാനവും പോള്‍ ചെയ്യിക്കാനായെന്നും എല്ലാ ബൂത്തിലും പ്രവര്‍ത്തകരെ അണിനിരത്താന്‍ സാധിച്ചുവെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ചില വിഭാഗങ്ങളില്‍ ‘സുരേഷ്ഗോപി ട്രെന്‍ഡ്’ ഉണ്ടായതായും ഇവര്‍ വിലയിരുത്തുന്നു. കൂടാതെ ക്രിസ്ത്യന്‍വിഭാഗത്തില്‍നിന്ന് നല്ലൊരു ശതമാനം വോട്ട് കിട്ടിയതായും ബിജെപി വിലയിരുത്തുന്നു.എസ്എന്‍ഡിപി, കെപിഎംഎസ്, ധീവരസഭ, എന്‍എസ്എസ് എന്നീ സാമുദായിക സംഘടനകളുടെ സഹായം ലഭിച്ചതായും അതിനാല്‍ വിജയം ഉറപ്പെന്നുമാണ് ബി.ജെ.പിയുടെ വിലയിയിരുത്തൽ .Read More
dailyvartha.com
29 April 2024
ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട തനിക്കെതിരെ ശോഭാ സുരേന്ദ്രന് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഇ.പി ജയരാജന്. ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇ.പി. ജയരാജന് ആവര്‍ത്തിച്ചു. അല്പം ബുദ്ധിയുള്ള ആരെങ്കിലും ബി.ജെ.പിയില്‍ ചേരുമോ എന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണം. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഇ.പി. ജയരാജന് തള്ളി. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും […]Read More
dailyvartha.com
26 April 2024
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന രീതിയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നു എന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് ബോധ്യമായിട്ടുണ്ട്. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ എണ്‍പത്തി മൂന്നാം നമ്പര്‍ ബൂത്തില്‍ സമാനമായ പരാതി ഉന്നയിക്കപ്പെട്ടുവെങ്കിലും […]Read More
dailyvartha.com
26 April 2024
കേരളം ഇന്ന് വിധിയെഴുതും. രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളില്‍ ഇന്നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 77.67% പോളിങായിരുന്നു രേഖപ്പെടുത്തിയത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. പ്രശ്നബാധിതബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി പൊലിസിന് പുറമേ കേന്ദ്ര സേനയുമുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്. 20 മേധാവിമാരുടെ […]Read More
dailyvartha.com
25 April 2024
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. തനിക്ക് ബിജെപിയില്‍ പോകേണ്ട കാര്യമില്ലെന്ന് ജയരാജന് വ്യക്തമാക്കി. അസംബന്ധവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് സുധാകരന് പറഞ്ഞത്. തനിക്ക് ബിജെപിയില്‍ പോകേണ്ട കാര്യമില്ലെന്നും ബിജെപിയില്‍ ചേരാന്‍ അമിത്ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്തത് സുധാകരനാണെന്നും ജയരാജന് പറഞ്ഞു. സുധാകരനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ജയരാജന് പറഞ്ഞു. കെ.സുധാകരന് ബിജെപിയിലേക്ക് പോകാന്‍ എത്ര തവണശ്രമം നടത്തിയെന്നും ജയരാജന് ചോദിച്ചു. ബിജെപിയിലേക്ക് പോകാനായി ഇവിടെ നിന്ന് വണ്ടി കയറി ചെന്നൈയിലെത്തിയതാണ്. ഇത് മണത്തറിഞ്ഞ […]Read More