സിപിഎം നേതാവ് ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ സുധാകരൻ കുറ്റവിമുക്തൻ ആയി. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവ് ഇറക്കിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിറക്കിയത്.കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിട്ടുണ്ടായിരുന്നത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി വിമുക്തരാക്കിയിരുന്നു . ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ തിരുവനന്തപുരം അഡീഷണൽ […]Read More
dailyvartha.com
20 May 2024
രാജ്യത്ത് ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്. രാഹുല്‍ ഗാന്ധി, രാജ്നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. എട്ട് സംസ്ഥാനങ്ങളില്‍ നിന്നും 49 മണ്ഡലങ്ങളിലെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ബിഹാര്‍ (5), ജമ്മു ആന്‍ഡ് കശ്മീര്‍ (1), ലഡാക്ക് (1), ജാര്‍ഖണ്ഡ് (4), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്‍ പ്രദേശ് (14), പശ്ചിമ ബംഗാള്‍ (7) എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. […]Read More
dailyvartha.com
14 May 2024
വാരണാസി ലോക്സഭ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്കിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്. ഇതിനിടെ വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചുവെന്നും റായ്ബറേലിയില്‍ പോലും കോണ്‍ഗ്രസ് തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ ജനങ്ങള്‍ അവസരവാദ സഖ്യത്തെ നേരത്തെയും തോല്പിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പ്രാധാന്യം നല്‍കുന്നത് മാധ്യമങ്ങള്‍ മാത്രമാണെന്നും മോദി പറഞ്ഞു. നാമ നിര്‍ദേശ പത്രിക സമര്‍പ്പണത്തി്ന് മുന്നോടിയായി […]Read More
dailyvartha.com
13 May 2024
ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ രണ്ടിടങ്ങളില്‍ സംഘര്‍ഷം. ഛപ്രയിലെയും കൃഷ്ണനഗറിലെയും ബൂത്തുകളില്‍ സി.പി.എം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കേതുഗ്രാമിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഞായറാഴ്ചയാണ് ബോംബ് ആക്രമണത്തില്‍ തൃണമൂല്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടത്.ദുര്‍ഗാപൂരില്‍ തൃണമൂല്‍ ബി.ജെ.പി പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. ബിര്‍ഭത്ത് പോളിങ് സ്റ്റേഷന് പുറത്തുള്ള തങ്ങളുടെ സ്റ്റാള്‍ തൃണമൂല്‍ നശിപ്പിച്ചെന്നും ബി.ജെ.പി ആരോപിക്കുന്നു. നാലാം ഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലെ 96 ലോക്സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് […]Read More
dailyvartha.com
13 May 2024
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 96 പാർലമെൻ്റ് മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധി എഴുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും ഒഡീഷ നിയമസഭയിലെ 28 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണി വരെ തുടരും. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളിലും ആന്ധ്രാപ്രദേശിലെ […]Read More
dailyvartha.com
12 May 2024
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാലാംഘട്ടവോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദപ്രചാരണമാണ്. പത്ത് സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. ആന്ധ്രപ്രദേശിലെ 25 ഉം തെലങ്കാനയിലെ 17 ഉം മണ്ഡലങ്ങളും ഇതിലുള്‍പ്പെടും. ബിഹാര്‍, (5), ജാര്‍ഖണ്ഡ് (4), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഒഡീഷ (4), യു.പി (13), പശ്ചിമബംഗാള്‍ (8),ജമ്മുകശ്മീര്‍ (ഒന്ന്) എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. നാലുഘട്ടംകൂടി പൂര്‍ത്തിയാകുന്നതോടെ ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിലായി 163 മണ്ഡലങ്ങളില്‍ മാത്രമാകും ഇന്‍ വോട്ടെടുപ്പ് നടക്കാനുണ്ടാകുക.അതേസമയം, ഈ മാസം ഏഴിന് […]Read More
dailyvartha.com
11 May 2024
ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പോളിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടു. തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ 65.68 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇലക്ഷന് കമ്മീഷന് അറിയിച്ചിരിക്കുന്നത്.93 മണ്ഡലങ്ങളിലേക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് അസമിലാണ്. 85.25 ശതമാനമാണ് പോളിങ്. മറ്റ് സംസ്ഥാനങ്ങളില്‍, ബിഹാര്‍ (5 സീറ്റുകള്‍) 59.14 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി, ഗോവ (2 സീറ്റുകള്‍) 76.06 ശതമാനം, ഛത്തീസ്ഗഢ് (7 സീറ്റുകള്‍) 71.98 ശതമാനം, കര്‍ണാടക (14 […]Read More
dailyvartha.com
11 May 2024
ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു. ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാള്. ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനായിരുന്നു മോദിയുടെ പദ്ധതി, എന്നാല്‍ നേതാക്കളെ ജയിലിലടച്ച് പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി, അഴിമതിക്കെതിരെ എങ്ങനെയാണ് പോരാടേണ്ടത് എന്ന് തന്നെ […]Read More
dailyvartha.com
10 May 2024
മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന് മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് […]Read More
dailyvartha.com
8 May 2024
കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരന് വീണ്ടും ചുമതലയേറ്റു. വിവാദം അവസാനിപ്പിക്കാന്‍ എ.ഐ.സി.സി ഇടപെട്ടതോടെയാണ് സുധാകരന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. രാവിലെ 10.30 ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് സുധാകരനെ മാറ്റുന്നുവെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നാളെ ചുമതലയേല്‍ക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് അനുമതി നല്‍കിയത്. അഭ്യൂഹങ്ങള്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുധാകരന് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നായിരുന്നു എംഎം ഹസ്സന് താല്‍ക്കാലിക അധ്യക്ഷ ചുമതല […]Read More