വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോല്‍ രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. തൃശൂരില്‍ സുരേഷ് ഗോപി 48304 വോട്ടുകള്‍ക്ക് മുന്നിലാണ്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ 23288 വോട്ടുകള്‍ക്ക് മുന്നിലാണ്. അതേസമയം കേരളത്തില്‍ 16 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. രണ്ടിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുകയാണ്. ആറ്റിങ്ങലും ആലത്തൂരുമാണ് എല്‍ഡിഎഫ് മുന്നേറുന്നത്.Read More
dailyvartha.com
4 June 2024
തമിഴ്നാട്ടിൽ 39 സീറ്റില്‍ 35 ഇടത്തും ഇന്‍ഡ്യാ സഖ്യമാണ് മുന്നേറുന്നത്. ബി.ജെ.പിയെ കൂട്ടുപിടിച്ച് മത്സരിക്കുന്ന അണ്ണാ ഡി.എം.കെ ഒരു സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ഉള്ള ഉത്തര്‍പ്രദേശിലും ശക്തമായ പോരാട്ടമാണ് ഇന്‍ഡ്യാ സഖ്യം കാഴ്ച വെക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്‍ഡ്യാ സഖ്യം 41 സീറ്റുകളില്‍ മുന്നിലാണ്. എന്‍ഡിഎ സഖ്യം ഇവിടെ 37 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കര്‍ഷക സമരങ്ങളുടെ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച പഞ്ചാബില്‍ ഒരിടത്തും ബി.ജെ.പി ഇല്ല എന്നതാണ് ആദ്യ […]Read More
dailyvartha.com
4 June 2024
വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തില്‍ 17 സീറ്റില്‍ യുഡിഎഫ് മുന്നേറ്റം. നിലവില്‍ എല്‍ഡിഎഫ് ആലത്തൂരില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കെ. രാധാകൃഷ്ണനാണ് ലീഡ് ചെയ്യുന്നത്. അതേസമയം രണ്ടിടത്താണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപിയും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ലീഡ് ചെയ്യുകയാണ്. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.Read More
dailyvartha.com
4 June 2024
രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഒന്നേമുക്കാൽ മണിക്കൂറിൽ ദേശീയ തലത്തിൽ ഇന്ത്യാ സംഖ്യം ഒരു ഘട്ടത്തിൽ മുന്നിലെത്തി. എൻഡിഎ സഖ്യം യുപിയിൽ അടക്കം പിന്നിൽ പോയി. കേരളത്തിൽ യുഡിഎഫാണ് മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണൽ ഒന്നേകാൽ മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ കേരളത്തിൽ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ മുന്നിലാണ്. ആലപ്പുഴയിൽ കെസി വേണുഗോപാൽ മുന്നിട്ട് നിൽക്കുന്നു. തൃശൂരിൽ സുരേഷ് ഗോപി […]Read More
dailyvartha.com
4 June 2024
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളിൽ ബിഎസ്പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം. 500 സീറ്റുകളിലെ ഫല സൂചന പുറത്തുവരുമ്പോൾ 244 […]Read More
dailyvartha.com
4 June 2024
രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തിൽ എണ്ണിത്തുടങ്ങിയത്. ആദ്യ സൂചനകളിൽ ദേശീയ തലത്തിൽ എൻഡിഎ മുന്നിലാണ്. കേരളത്തിൽ യുഡിഎഫാണ് ആദ്യ സമയങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ കേരളത്തിൽ 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുന്നു. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നിലാണ്. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ മുന്നിട്ട് നിൽക്കുന്നു. തൃശൂരിൽ ആദ്യലീഡ് എൽഡിഎഫ് സ്ഥാനാർത്ഥി […]Read More
dailyvartha.com
3 June 2024
ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര് വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് മുന്നോടിയായി ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താരപ്രചാരകരെ നിയന്ത്രിക്കാൻ പാർട്ടികൾക്ക് നിർദ്ദേശം നൽകിയെന്നും മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഉന്നത നേതാക്കൾക്കെതിരെ അടക്കം കേസെടുത്തു. […]Read More
dailyvartha.com
3 June 2024
രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മോദി തുടരുമോ അതോ രാജ്യ ഭരണം ഇൻഡ്യ മുന്നണി പിടിച്ചെടുക്കുമോ എന്നാണ് രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്. കഴിഞ്ഞ 10 വർഷക്കാലമായി മോദിയുടെ നേതൃത്വത്തിൽ തുടരുന്ന ബിജെപി ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പറയുമ്പോൾ, ഫലങ്ങളെ തള്ളുകയാണ് ഇൻഡ്യ നേതാക്കൾ. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങുന്നതിനു മുന്നോടിയായി വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ നാളെ രാവിലെ അഞ്ചരയോടെ […]Read More
Kerala
National
Politics
തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണി തീര്‍ക്കല്‍ പ്രായോഗകമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
dailyvartha.com
3 June 2024
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണി തീര്‍ക്കണമെന്ന ഇന്‍ഡ്യാ മുന്നണിയുടെ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെയാണ് ഇന്‍ഡ്യ കഴിഞ്ഞ ദിവസം കമ്മീഷനെ സമീപിച്ചത്. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണി തീര്‍ക്കുക പ്രായോഗികമല്ലെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചുവെക്കാന്‍ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കും എന്നത് അടിസ്ഥാനരഹിതമെന്നും കമ്മീഷന് വ്യക്തമാക്കി. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണല്‍ ഉള്‍പെടെ വോട്ടെണ്ണല്‍ സുതാര്യമാക്കാന്‍ നിരവധി ആവശ്യങ്ങളാണ് ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് […]Read More
dailyvartha.com
2 June 2024
ബി.ജെ.പിക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെ പുറത്തുവന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകള്‍ ഇന്ത്യ മുന്നണിക്ക് നിരാശ നല്‍കുന്നതാണ്. നരേന്ദ്രമോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്‍. എന്‍ഡിടിവി പോള്‍ […]Read More