അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവർക്ക് എല്ലാവർക്കും ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യത ഉണ്ട്. എല്ലാമതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും പിണറായി വിജയൻ.ഒരു മത സ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോൾ മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്തുവരുന്നു.അയോധ്യയിലേക്ക് ട്രസ്റ്റിന്റെ ക്ഷണം ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാതെ ഭരണഘടന […]Read More
Breaking News
Trending News
dailyvartha.com
20 January 2024
കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരത്ത് രാജ്ഭവൻ വരെ ഡി വൈ എഫ് ഐ ഇന്ന് പ്രതിരോധച്ചങ്ങല തീർക്കും. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ് മനുഷ്യചങ്ങല തീർക്കുക. ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തിയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്.കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരും പത്ത് ലക്ഷത്തിലധികം യുവജനങ്ങളോടൊപ്പം പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം കാസർഗോഡ് […]Read More
dailyvartha.com
19 January 2024
“ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് തൃശ്ശൂർ. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തൃശ്ശൂർ മണ്ഡലത്തിൽ സജീവം.കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ എംപി, ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി എന്നിവർക്കു പിന്നാലെ സിപിഐ നേതാവ് വിഎസ് സുനിൽകുമാറിനായും മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. സുനിൽകുമാറിന് വോട്ടു തേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം തുടങ്ങിയത്. ‘സുനിലേട്ടന് ഒരു വോട്ട്’ എന്ന വാചകത്തോടെയാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാർട്ടിയുടെ അറിവോടെയല്ല പ്രചാരണം നടക്കുന്നതെന്ന് വി.എസ്.സുനില്‍ കുമാർ […]Read More
dailyvartha.com
19 January 2024
ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ നൽകിയ ഇടക്കാല ജാമ്യം കോടതി സ്ഥിരമാക്കുകയായിരുന്നു. ഇഡി രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ കേസിൽ ഒന്നാം പ്രതിയായ എം ശിവശങ്കർ 2023 ഫെബ്രുവരി 14 മുതൽ റിമാൻഡിലായിരുന്നു. പിന്നീട് ആഗസ്റ്റിലാണ് ജയിൽ മോചിതനാവുന്നത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചായിരുന്നു അന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം […]Read More
dailyvartha.com
19 January 2024
സിഎംആർഎൽ-എക്സാലോജിക്ക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും പരാമർശിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. വീണയ്ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പേരും ആർഒസി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മുഖ്യമന്ത്രിക്ക് സിഎംആർഎല്ലിൽ പരോക്ഷ നിയന്ത്രണമുണ്ടെന്നും കെഎസ്ഐഡിസിക്ക് ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ എന്നും റിപ്പോർട്ടിൽ പറയുന്നു.എക്സാലോജിക്കുമായി നടന്നത് തൽപര കക്ഷി ഇടപാടാണെന്നും ഇത് വെളിപ്പെടുത്താതിരുന്നത് നിയമലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. .മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും സിഎംആർഎല്ലും തമ്മിൽ നടത്തിയ ഇടപാടിൽ ദുരൂഹതയുണ്ടെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് പുറത്തുവിട്ട റിപ്പോർട്ടിൽ […]Read More
dailyvartha.com
18 January 2024
ലോക്സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോൾ കോൺഗ്രസിലെ സ്വാധീനമുള്ള നേതാക്കളെ നോട്ടമിട്ട് ബിജെപി. കൂടുതൽ പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ പാളത്തിൽ എത്തിക്കാനാണ് ബിജെപി നീക്കം. ഇതിനായി ഉന്നതതല സമിതിക്ക് ചുമതല നൽകി.കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടുന്നതാണ് സമിതി. ബിജെപിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളിലെ പ്രതിപക്ഷ പാർട്ടികളിലെ അതൃപ്തരും എന്നാൽ സ്വാധീനമുള്ളവരുമായ നേതാക്കളെ പാളയത്തിലെത്തിക്കുന്ന ചുമതല ഈ സമിതിക്കാണ്. […]Read More
dailyvartha.com
17 January 2024
പ്രധാനമന്ത്രി വന്നതു കൊണ്ട് ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനും മതത്തെയും ആരാധനാലയങ്ങളെയും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താനുമാണ് അവര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ മതേതര മനസ് ഇതൊന്നും സ്വീകരിക്കില്ല. ബിജെപിയുടെ വിദ്വേഷ ക്യാംപയിന് കേരളത്തിന്റെ മതേതര മനസ് വെറുപ്പോടെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ മനസ് വര്‍ഗീയതയ്ക്ക് എതിരാണ്. കേരളത്തില്‍ ക്രൈസ്തവ ഭവനങ്ങളില്‍ കേക്കുമായി സന്ദര്‍ശനം നടത്തുന്നവര്‍ മറ്റു സംസ്ഥാനങ്ങളില്‍ പള്ളികള്‍ കത്തിക്കുകയും ക്രിസ്മസ് ആരാധനാക്രമങ്ങള്‍ തടസപ്പെടുത്തുകയും പാസ്റ്റര്‍മാരെയും പ്രീസ്റ്റുമാരെയും ജയിലില്‍ അടയ്ക്കുകയും […]Read More
dailyvartha.com
29 December 2023
പുതിയ മന്ത്രിമാര്‍ ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി. ഘടക കക്ഷി മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍ കോവില്‍ കൈവശം വച്ചിരുന്ന തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തു. സാംസ്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന് ഇനി തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. വിഎന്‍ വാസവന്റെ രജിസ്ട്രേഷന് വകുപ്പാണ് കടന്നപ്പള്ളി രാമചന്ദ്രന് കൈമാറിയിരിക്കുന്നത്. അതേസമയം ഗണേഷ് കുമാര്‍ ആന്റണി രാജു ചുമതല വഹിച്ചിരുന്ന ഗതാഗത വകുപ്പ് തന്നെ നിയന്ത്രിക്കും.Read More
dailyvartha.com
30 June 2019
44 വര്‍ഷം നീണ്ടുനിന്ന രക്തരൂക്ഷിത പോരാട്ടത്തിനൊടുവില്‍, അസമിലെ ഏറ്റവും വലിയ വിഘടനവാദ സംഘടന ഉള്‍ഫ ആയുധം താഴെവച്ചു. രാജ്യം മുഴുവന്‍ ഭീതിയോടെ മാത്രം കേട്ടിരുന്നൊരു പേരായിരുന്നു ഉള്‍ഫ. സാമൂഹിക സേവന സംഘടനയായി ആരംഭിച്ച്, വടക്ക് കിഴക്കന്‍ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള സായുധ സംഘടനയായി, മാറി മാറിവന്ന ഭരണകൂടങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം, സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങുമ്പോള്‍ രക്തരൂക്ഷിത പോരാട്ടത്തിന്റെ ഒരേട് അവസാനിക്കുകയാണ്. സന്നദ്ധസംഘടനയില്‍നിന്ന് സായുധ മാര്‍ഗത്തിലേക്ക് Black farmers in the […]Read More