കോഴിക്കോട്: പി.എസ്.സി അംഗത്വം നൽകാമെന്ന് പറഞ്ഞ് കോഴ വാങ്ങിയ കേസിൽ അടിയന്തര സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം ഇന്ന് ചേരും. കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന പ്രമോദ് കോട്ടൂളിക്കെതിരെ ജില്ലാ കമ്മറ്റിയിൽ നടപടിയുണ്ടാകും. കോഴയിൽ പാർട്ടിക്ക് പങ്കില്ലെന്നും അന്വേഷണമൊന്നും നടന്നില്ലെന്നും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആവർത്തിക്കുമ്പോഴും ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റി നിർണായകമാകും. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റേയും ടൗൺ ഏരിയാ കമ്മിറ്റിയോഗത്തിന്റേയും തീരുമാനങ്ങളാണ് ഇന്നത്തെ സി.പി.എം ജില്ലാകമ്മിറ്റി ചർച്ച ചെയ്യുക. പി.എസ്.സി കോഴക്കേസ് പാർട്ടി […]Read More
dailyvartha.com
12 July 2024
ദില്ലി: അമേഠിയിൽ പരാജയപ്പെട്ട മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്മൃതി ഇറാനിക്കെതിരെയോ മറ്റാർക്കെങ്കിലും എതിരെയോ മോശം പദപ്രയോഗങ്ങൾ ശരിയല്ലെന്നും ഇത് ഒഴിവാക്കണമെന്നും രാഹുൽ എക്സിൽ കുറിച്ചു. ജയവും തോൽവിയും ജീവിതത്തിൻ്റെ ഭാഗമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സ്മൃതി ഇറാനി ഇന്നലെ ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ട്രോൾ വിഡിയോകളും പരാമർശങ്ങളും വന്നിരുന്നു. അതിനിടെ, വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. രാഹുൽ […]Read More
dailyvartha.com
9 July 2024
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായെന്ന് വിലയിരുത്തി സിപിഐ. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. ഭരണവിരുദ്ധ വികാരം തോൽവിക്ക് കാരണമാണെന്ന് സിപിഐ എക്സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു. മുഖ്യമന്ത്രിയുടെ ശൈലിയിൽ അടക്കം കടുത്ത വിമർശനം ജില്ലാ തല നേതൃയോഗങ്ങളിൽ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന കൗൺസിലിൽ അവതരിപ്പിക്കുന്ന തzരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ […]Read More
dailyvartha.com
8 July 2024
എറണാകുളം: ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്ന് ജനതാദൾ എസ് നേതാക്കൾ പറഞ്ഞു. എറണാകുളം ബി.ടി. എച്ചിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ആവശ്യം ഉന്നയിച്ചത്. ജനതാദൾ എസ് ദേശീയ പ്രസിഡന്റ് മുൻ മന്ത്രി സി.കെ നാണു,സംസ്ഥാന പ്രസിഡന്റ് ഖാദർ മാലിപ്പുറം, ജെ.ഡി.എസ് ദേശീയ […]Read More
dailyvartha.com
8 July 2024
തിരുവനന്തപുരം; പിഎസ്സി അംഗ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി നിയമസഭയില്‍. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴി വിട്ട രീതിയിൽ ഒന്നും നടക്കാറില്ല.നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാൽ അതിന് തക്ക നടപടി എടുക്കും. കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നായിരുന്നു എന്‍.ഷംസുദ്ദീന്റെ ചോദ്യം. ഭരണകക്ഷി നേതാവ് 60 ലക്ഷം കോഴ വാങ്ങിയെന്നാണ് ആരോപണം. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് ഷംസുദ്ദീൻ ചോദിച്ചു. പിഎസ്സിയെ അപകീർത്തിപ്പെടുത്താൻ ഒട്ടേറെ ശ്രമങ്ങൾ […]Read More
dailyvartha.com
8 July 2024
കോഴിക്കോട്: പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് ആരോപണം. സംഭവത്തില്‍ പരാതിക്കാരുടെ മൊഴിയും രേഖപ്പെടുത്തി. കോഴ ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിക്ക് നാലംഗ കമ്മീഷനെയും സിപിഎം നിയോഗിച്ചു. ആരോപണത്തിന് പിന്നാലെ പ്രമോദിനെ സിപിഎം, സിഐടിയു പദവികളിൽ നിന്ന് നീക്കാനും സിപിഎം […]Read More
dailyvartha.com
7 July 2024
തിരുവനന്തപുരം: സിപിഎം യുവനേതാവിനെതിരെ കോഴ ആരോപണം. പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കോഴിക്കോട് സ്വദേശിയും ആരോഗ്യ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ഒരാളിൽ നിന്നാണ് പണം കൈപ്പറ്റിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന ഉറപ്പിൽ 60 ലക്ഷം രൂപയ്ക്കാണ് പദവി ഉറപ്പിച്ചത്. ആദ്യ ഗഡുവായി 22 ലക്ഷം രൂപ യുവനേതാവിന് നൽകിയെന്ന് പാര്‍ട്ടിക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ സിപിഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ ഈ വ്യക്തിയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. ഇതോടെ […]Read More
dailyvartha.com
6 July 2024
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ ആയിരിക്കും മൂന്നാം മോദി […]Read More
dailyvartha.com
5 July 2024
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച് തിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ സിപിഎം. നയസമീപനങ്ങൾക്ക് അടുത്ത ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ബിജെപി അനുകൂല വോട്ട് ചോർച്ച പരിഹരിക്കുന്നത് അടക്കം നയസമീപനങ്ങൾക്കും അടുത്ത സംസ്ഥാന സമിതി രൂപം നൽകും. ഇങ്ങനെപോയാൽ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന മേഖലാ യോഗങ്ങളിൽ ഉയരുന്നത്. ഒന്നും തിരുത്താനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തിരുത്തേണ്ട മേഖലകൾ എണ്ണിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി മുതൽ താഴേക്കുള്ള പാർട്ടി ഘടകങ്ങൾ രംഗത്തെത്തി കഴിഞ്ഞു. എങ്ങനെ തോറ്റു എന്ന് തുറന്നടിച്ച് പറയുകയാണ് […]Read More
dailyvartha.com
2 July 2024
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന മാത്യു കുഴൽ നാടന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മുഖ്യമന്ത്രിയ്ക്കും മകൾക്കു സി.എം.ആർ.എൽ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസയച്ചിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.Read More