തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പിവി അൻവർ എംഎൽഎ. വിശ്വസിച്ച് ഏൽപ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണ്. പരാതികളിൽ തനിക്ക് ഒരുറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങളിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ട്. എഡിജിപിയെ മാറ്റേണ്ടത് താനല്ലെന്നും അജിത്കുമാർ ചുമതലയിൽ തുടരുമ്പോൾ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്നുള്ള ചോദ്യം തന്നെയാണ് തനിക്കുമുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ […]Read More
dailyvartha.com
3 September 2024
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചുവെന്ന് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും എഴുതി നൽകിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. പാർട്ടി സെക്രട്ടറിക്കും ഇതേ പരാതി നൽകുമെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപി എംആർ അജിത്കുമാറിനെതിരെയുള്ള വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി അൻവർ കൂടിക്കാഴ്ച്ച നടത്തിയത്. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലായിരുന്നു കൂടിക്കാഴ്ച്ച. ഒരു സഖാവ് എന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജൻസികളുമായി സഹകരിക്കുക എന്നതാണ് […]Read More
dailyvartha.com
3 September 2024
തിരുവനന്തപുരം: സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളില്‍ എഡി.ജി.പി അജിത്കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. ക്രമസമാധാന ചുമതലയില്‍നിന്ന് എഡി.ജി.പിയെ മാറ്റാതെ ആരോപണങ്ങള്‍ അന്വേഷിക്കാനാണ് തീരുമാനം. ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹബിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ ഇതിനായി നിയോഗിച്ചു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഐ.ജി സ്പര്‍ജന്‍ കുമാര്‍, ഡി.ഐ.ജി തോംസണ്‍, എസ്.പി ഷാനവാസ്, എസ്.പി മധുസൂദനന് എന്നിവടങ്ങുന്ന സംഘമാണ് അന്വേഷിക്കുക. അതേസമയം, എ.ഡി.ജി.പി അജിത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട സംഘത്തില്‍ ഡി.ജി.പിക്ക് […]Read More
dailyvartha.com
3 September 2024
കൊച്ചി: സ്വര്‍ണക്കടത്ത് ആരോപണത്തില്‍ എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങി. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുക. സുജിത് ദാസ് കസ്റ്റംസില്‍ ഉണ്ടായിരുന്ന കാലയളവില്‍ കള്ളക്കടത്ത് സംഘത്തിന് ഏതുതരം സഹായം ചെയ്തു, ആ കാലയളവില്‍ കസ്റ്റംസിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആരെല്ലാം തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിക്കുക. സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന കാലയളവില്‍ പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കസ്റ്റംസ് യോഗത്തിലാണ് സുജിത് […]Read More
dailyvartha.com
3 September 2024
‘ കോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പി.വി. അന്‍വര്‍ എം.എല്‍.എക്ക് പിന്തുണയുമായി മറ്റൊരു സി.പി.എം എം.എല്‍.എ രംഗത്ത്. കായംകുളം എം.എല്‍.എ അഡ്വ. യു. പ്രതിഭയാണ് പിന്തുണ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘പ്രിയപ്പെട്ട അന്‍വര്‍, പോരാട്ടം ഒരു വലിയ കൂട്ടുക്കെട്ടിന് നേര്‍ക്കുനേര്‍ ആണ്. പിന്തുണ’ എന്നാണ് പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചത്. ആദ്യമായാണ് ഒരു ഭരണകക്ഷി എം.എല്‍.എ പി.വി. അന്‍വറിന്റെ ആരോപണങ്ങളില്‍ പരസ്യ പിന്തുണ അറിയിക്കുന്നത്. പി.വി. അന്‍വറിന്റേത് സത്യസന്ധമായ അഭിപ്രായമാണെന്ന് പ്രതിഭ പറഞ്ഞു. ആഭ്യന്തര വകുപ്പില്‍ […]Read More
dailyvartha.com
2 September 2024
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും. പകരം ചുമതല എച്ച് വെങ്കിടേഷിനെയോ ബൽറാം കുമാറിനോ നല്‍കുമെന്നാണ് സൂചന. എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി കെ പത്മകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത. സീനിയർ ഡിജിപിയാണ് കെ പത്മകുമാർ. പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ എംആർ അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിലെ ഉന്നതർക്കെതിരെയും പി ശശിക്കെതിരെയും അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വൻ […]Read More
dailyvartha.com
2 September 2024
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ പി ജയരാജനെ വിടാതെ പി ജയരാജൻ. ഇപിക്കെതിരായ റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തെന്നായിരുന്നു സംസ്ഥാന സമിതിയിൽ പി ജയരാജൻ്റെ ചോദ്യം. നിലവിൽ പരിഗണിച്ചിട്ടില്ലെന്നായിരുന്നു യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. പരാതി ഇപ്പോള്‍ പരിഗണിച്ചിട്ടില്ലെന്നാണ് എം വി ഗോവിന്ദന് മറുപടി നല്‍കിയത്. ഇപിക്കെതിരായ നടപടിയിൽ തുടര്‍ നടപടികൾക്കുള്ള എല്ലാ പഴുതുമിട്ടാണ് നേതൃത്വത്തിന്റെ നിൽപ്പ്. അതേസമയം, സിപിഎം കൺവീനർ സ്ഥാനത്ത് നിന്ന് […]Read More
dailyvartha.com
1 September 2024
‘ മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എം.എല്‍.എ. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ തുറന്നടിച്ചു. മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ എ.ഡി.ജി.പി ചോര്‍ത്തുന്നുണ്ടെന്നും ഇതിനായി സൈബര്‍ സെല്ലില്‍ പ്രത്യേക സംവിധാനമുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. ഇതിനായി ഐപിഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.അജിത് കുമാര്‍ ആളെ കൊല്ലിച്ചിട്ടുണ്ടെന്ന് ആരോപിച്ച അന്‍വര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്ന് പൊലിസിനെ വെല്ലുവിളിച്ചു. കള്ളക്കടത്ത് സംഘവുമായി അജിത് […]Read More
dailyvartha.com
1 September 2024
എല്ലാം തുറന്നെഴുതാനൊരുങ്ങി ഇ.പി ജയരാജന്. ആത്മകഥ എഴുതുന്ന തിരക്കിലാണ് നേതാവ് ഇപ്പോള്‍. പ്രതികരണങ്ങള്‍ എല്ലാം ആത്മകഥയില്‍ ഉണ്ടാകുമെന്നും ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും എല്ലാം പിന്നീട് പറയാമെന്നും ഇ പി ജയരാജന് വ്യക്തമാക്കി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇപി ജയരജനെ പാര്‍ട്ടി നീക്കിയിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമുണ്ടായതിന് പിന്നാലെയാണ് നടപടി. ടി.പി രാമകൃഷ്ണനാണ് ഇനി ഇടതുമുന്നണി കണ്‍വീനര്‍. സംഘടനാ നടപടിയല്ലെന്ന് പറയുമ്പോഴും മുന്നണിയെ നയിക്കുന്നതില്‍ ഇ.പി ജയരാജന് പരിമിതികളുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന […]Read More
dailyvartha.com
1 September 2024
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ പ്രതികരിക്കാതെ ഇ.പി. ജയരാജൻ. സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ മടങ്ങിയ ഇ.പി. കണ്ണൂരിലെ വീട്ടിലുണ്ട്. പെട്ടന്നൊരു പ്രതികരണത്തിന് ഇ.പി. ജയരാജൻ തയ്യാറല്ലെന്നാണ് സൂചന. കേന്ദ്രകമ്മിറ്റിയിൽ നിന്നും ഇപിയെ മാറ്റുമോ എന്ന ചര്‍ച്ചകളും സജീവമാണ്. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടിയിൽ നടന്ന തിരുത്തൽ ചർച്ചകളുടെ തുടര്‍ച്ചയാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സൂചിപ്പിച്ചെങ്കിലും പെട്ടന്നൊരു പ്രതികരണത്തിന് ഇ പി തയ്യാറല്ല. മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ കേന്ദ്രകമ്മിറ്റിയിൽ […]Read More