പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74ആം ജന്മദിനം. ജവഹർലാൽ നെഹ്രുവിനുശേഷം മൂന്നുവട്ടം തുടർച്ചയായി പ്രധാനമന്ത്രിയായെന്ന നേട്ടം നരേന്ദ്രമോദിക്ക് സ്വന്തം. ഒരു നേതാവെന്ന നിലയിൽ നരേന്ദ്ര മോദി രാജ്യത്തിന്റെ മാറ്റത്തിന്റെ ഉത്തേജകശക്തികളിൽ ഒരാളാണ്. 2014-ൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മുതൽ സാമ്പത്തിക ചലനാത്മകതയ്ക്കും ദേശീയ സുരക്ഷയ്ക്കും ശുചിത്വത്തിനും മികച്ച പരിഗണന നൽകുന്ന പുതിയ ഇന്ത്യയെപ്പറ്റിയുള്ള വീക്ഷണമാണ് മോദി പങ്കുവച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യവികസനത്തിനും ഡിജിറ്റൽ സാക്ഷരതയ്ക്കും രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഊന്നൽ നൽകുകവഴി ഇന്ത്യയുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധമാണ് മോദി […]Read More
dailyvartha.com
17 September 2024
ജമ്മു കാശ്മീരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ബുധനാഴ്ച നടക്കുന്ന ആദ്യവോട്ടെടുപ്പിൽ 24 മണ്ഡലങ്ങൾ ജനവിധിയെഴുതും. ജമ്മു കാശ്മീരിൽ അനുഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ജമ്മുകശ്മീരിലെ 90 അംഗ നിയമസഭയിലേക്ക് വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്. ജമ്മു കാശ്മീരിനെ ഭീകരവാദത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടാനാണ് കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും ശ്രമമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. അനിച്ഛേദം 370 ചരിത്രമായെന്നും, ആരു വിചാരിച്ചാലും അത് മടക്കി കൊണ്ടുവരാൻ ആകില്ലെന്നും പ്രചാരണത്തിന് എത്തിയ അമിത് […]Read More
dailyvartha.com
17 September 2024
കൊച്ചി: വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിന് കൊടുത്ത മെമ്മോറണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്നലെയാണോ ഇതു കൊടുക്കേണ്ടത്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകളാണ്. എവിടെയാണ് ഇതു തയ്യാറാക്കിയതെന്നും റവന്യു ആണോയെന്നും സതീശൻ ചോദിച്ചു. വയനാട് ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ കണക്ക് പുറത്തുവന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സതീശൻ. മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്താണ്. എംഎൽഎയും സന്നദ്ധ പ്രവർത്തകരുമാണ് ചെയ്തത്. എസ്ഡിആർഎഫ് മാനദണ്ഡമനുസരിച്ചല്ല മെമ്മൊറാണ്ടം. ഇതിൽ വ്യക്തതവരുത്തണം. സർക്കാറിനൊപ്പമാണ് ഞങ്ങൾ. മെമ്മൊറാണ്ടം […]Read More
dailyvartha.com
16 September 2024
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ മൂന്നാം മോദിസര്‍ക്കാര്‍ കാലത്ത് നടപ്പിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി പാര്‍ലമെന്റിനകത്ത് ചര്‍ച്ചകള്‍ നടക്കുന്ന ബില്‍ ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ നടപ്പില്‍ വരുത്താനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്.പദ്ധതി നടപ്പാക്കാന്‍ സഖ്യത്തിനു പുറത്തുള്ള പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സൂചന നല്‍കിയത്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിലും മോദി ഒരു രാജ്യം […]Read More
dailyvartha.com
14 September 2024
ദില്ലി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അവസാന യാത്രയപ്പ് നൽകുകയാണ് രാജ്യം. സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് അൽപസമയത്തതിന് മുമ്പ് മൃതദേഹം എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ചു. മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പ്രിയ സഖാവിന് വിട നൽകുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കൽ […]Read More
dailyvartha.com
13 September 2024
കൊച്ചി: സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പദ്ധതിക്കായി കരാറുകളും ഉപകരാറുകളും നൽകിയിൽ വൻ അഴിമതിയുണ്ടെന്നായിരുന്നു ആക്ഷേപം. സർക്കാരുമായി ബന്ധപ്പെട്ട കമ്പനികൾക്കാണ് ചട്ടങ്ങൾ പോലും ലംഘിച്ച് ടെൻഡർ നൽകിയതെന്നും ആരോപിച്ചിരുന്നു. അന്വേഷണത്തിന് കോടതി മേൽനോട്ടം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് ആധാരമാകുന്ന തെളിവുകൾ സംശയലേശമന്വേ നിരത്താൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്. കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനം ഒരു […]Read More
dailyvartha.com
13 September 2024
കൊച്ചി: നിയസഭാ കയ്യാങ്കളികേസിൽ യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎൽഎമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ശിവദാസൻ നായർ, എംഎ വാഹിദ് എന്നിവർക്കെതിരെയായിരുന്നു കേസ്. വി ശിവൻകുട്ടിയും ഇപി ജയരാജനുമടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസിൽ പ്രതികളായിരുന്നത്. കേസ് എഴുതിത്തളളാൻ സർക്കാരും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കാൻ പ്രതികളും സുപ്രീംകോടതി വരെ പോയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എംഎ വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേർത്തത്. ഇന്ത്യൻ ശിക്ഷാ […]Read More
dailyvartha.com
13 September 2024
തിരുവനന്തപുരം: പിവി അന്‍വറിനെതിരെ ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർ രംഗത്ത്. പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങൾ എഡിജിപി മൊഴി നൽകി. അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാന് അവസരം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു. അന്‍വറിൻ്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂർ നീണ്ട […]Read More
dailyvartha.com
12 September 2024
ന്യൂഡല്‍ഹി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം ജനറല്‍ സെക്രറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു. പോളിറ്റ് ബ്യൂറോ അംഗമായിരുന്ന യെച്ചൂരി രാജ്യസഭാ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്്. ഡല്‍ഹി എയിംസിലെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഈ മാസം 19നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. 1952 ഓഗസ്റ്റ് 12ന് ആന്ധ്ര ബ്രാഹ്മണ ദമ്പതികളായ സര്‍വേശ്വര സോമയാജുല യെച്ചൂരിയുടേയും കല്‍പ്പാകത്തിന്റെയും മകനായി മദ്രാസിലാണ് ജനിച്ചത്. പിതാവ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് എന്‍ജിനീയറും മാതാവ് സര്‍ക്കാര്‍ ഓഫിസറുമായിരുന്നു. […]Read More
dailyvartha.com
12 September 2024
തിരുവനന്തപുരം: എഡിജിപി എം.ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് സര്‍ക്കാരില്‍ ശുപാര്‍ശ നല്‍കിയത്. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവുമുള്‍പ്പെടെ പി.വി അന്‍വര്‍ മൊഴി നല്കിയ അഞ്ച് കാര്യങ്ങളിലാകും അന്വേഷണം നടത്തുക. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി നേരിട്ടാകും കേസ് അന്വേഷിക്കുക. ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിനിടയിലും ഇടതുമുന്നണിയോഗത്തില്‍ അജിത് കുമാറിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി […]Read More