തിരുവനന്തപുരം: കെ. മുരളീധരന് നിയമസഭയില്‍ എത്തുന്നതിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഭയപ്പെടുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. മുരളീധരനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കുന്നത് തടയിടാനാണ് ധൃതിപിടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതെന്നും ഗോവിന്ദന് ആരോപിച്ചു. മുരളി നിയമസഭയിലെത്തിയാല്‍ തന്റെ അപ്രമാദിത്വം തകരുമെന്ന് മറ്റാരെക്കാളും അറിയുന്നത് സതീശനാണ്. അതുമാത്രമല്ല മുരളി വന്നാല്‍ ബിജെപിയുമായുള്ള ഡീല്‍ പാലിക്കാനാകുമെന്നതിന് ഉറപ്പുമില്ല. ദേശാഭിമാനിയിലെ ലേഖനത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട്. ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായാണ് രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും എംവി ഗോവിന്ദന് ആരോപിക്കുന്നു. കരുണാകരനുമായി അടുത്തുനില്ക്കുന്നവര്ക്ക് […]Read More
dailyvartha.com
30 October 2024
തിരുവനന്തപുരം: മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നതായി കാണിച്ച് സ്പീക്കര്‍ക്ക് അവകാശലംഘന പരാതി നല്കി പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍. കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎല്‍എയെ സംഘാടകര്‍ ക്ഷണിച്ചിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. മുഖ്യമന്ത്രിക്കും എം.എല്‍.എ പരാതി നല്‍കിയിട്ടുണ്ട്. മണ്ഡലത്തിലെ മറ്റു പരിപാടികളിലും അവഗണന നേരിട്ടു. സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ബോധപൂര്‍വ്വം തന്നെ ഒഴിവാക്കുന്നതായി ചാണ്ടി ഉമ്മന്‍ അവകാശലംഘന പരാതിയില്‍ ആരോപിച്ചു. താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. കോട്ടയത്ത് പരിപാടികളില്‍ സ്ഥിരമായി രണ്ട് മന്ത്രിമാരുണ്ടാകും. നവ […]Read More
dailyvartha.com
30 October 2024
തിരുവനന്തപുരം: അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ എം.എൽ.എമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് കെ.തോമസ് എം.എൽ.എ 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം അന്വേഷിക്കാൻ നാലംഗ കമ്മിഷനെ നിയോഗിച്ച് എൻ.സി.പി. എൻ.സി.പി സംസ്ഥാന നേതാക്കളായ പി.എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആർ രാജൻ, ജോബ് കാട്ടൂർ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഇടത് എം.എൽ.എമാരെ അജിത് പവാറിന്റെ എൻ.സി.പി വഴി ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് […]Read More
dailyvartha.com
28 October 2024
കല്‍പ്പറ്റ: കന്നിയങ്കത്തിനിറങ്ങുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ അരയുംതലയും മുറുക്കിയിറങ്ങി യു.ഡി.എഫ് നേതൃത്വം. 23ന് വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രിയങ്ക ഇന്ന് വീണ്ടും മണ്ഡലത്തിലെത്തും. ഇന്നും നാളെയും വയനാട് ലോക്സഭാ മണ്ഡലം ഉള്‍പ്പെടുന്ന വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളില്‍ പ്രചാരണത്തിനിറങ്ങും. ഇന്ന് രാവിലെ 11.30ന് വയനാട്ടിലെ മീനങ്ങാടി, 2.30ന് പനമരം, വൈകിട്ട് 4.30ന് പൊഴുതന എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് പ്രിയങ്ക പങ്കെടുക്കുക. ചൊവ്വാഴ്ച രാവിലെ 9.30ന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ […]Read More
dailyvartha.com
26 October 2024
കോഴിക്കോട്: പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ എല്‍.ഡി.എഫ് മുന്നണി വിടുമെന്ന് കൊടുവള്ളി മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്. മദ്രസാ ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണ്. തന്നെ പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചു. എല്‍.ഡി.എഫിന് താന്‍ കൊടുത്ത കത്ത് പരിഗണിച്ചില്ലെങ്കില്‍ ഇടതുപക്ഷം വിടും. ഇനി കാത്തിരിക്കാന്‍ വയ്യ. സി.പി.എമ്മിന് ഒരാഴ്ച സമയം നല്‍കും. ഇല്ലെങ്കില്‍ മുന്നണി ഉപേക്ഷിക്കുമെന്നും റസാഖ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മുസ്ലിം ലീഗിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെയും രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. മന്ത്രിയെന്ന […]Read More
dailyvartha.com
26 October 2024
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ അതൃപ്തി അറിയിച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നില്‍ വെച്ച ലിസ്റ്റില്‍ അദ്ദേഹം തൃപ്തനല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹാരാഷ്ട്രയിലെ ഒബിസി, ദലിത് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കുന്നതിലും രാഹുല്‍ അതൃപ്തി പ്രകടിപ്പിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസിലെ ‘ചില’ നേതാക്കളുടെ താല്പര്യങ്ങള്ക്കനുസരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ ശക്തി […]Read More
dailyvartha.com
26 October 2024
ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുനാനദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബി.ജെ.പി അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യമുനാശുദ്ധീകരണത്തിന് ഡൽഹി സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചായിരുന്നു ബി.ജെ.പി നേതാവ് വീരേന്ദ്ര സച്ദേവ യമുനയിലിറങ്ങിയത്. സർക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തി. ആർ.എം.എൽ ആശുപത്രിയിൽ ചികിത്സതേടിയ അദ്ദേഹത്തിന് ഡോക്ടർമാർ മൂന്നുദിവസത്തേക്ക് മരുന്നുനൽകി. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാനദിയിൽ കുറച്ചുദിവസമായി വിഷപ്പത രൂപപ്പെടുന്നുണ്ട്. ഇത് ബി.ജെ.പി ഭരിക്കുന്ന അയൽസംസ്ഥാനങ്ങളിലെ വ്യവസായ കേന്ദ്രങ്ങളിൽനിന്നുള്ള മലിനജലം […]Read More
dailyvartha.com
26 October 2024
തിരുവനന്തപുരം: തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്. ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകൾ പരിശോധിക്കേണ്ടതുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. ഏത് നിമിഷം വേണമെങ്കിലും മാറി നിൽക്കാൻ തയ്യാറാണ്. പാർട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി.Read More
Kerala
Politics
‘മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു’ ഷാനിബിനോട് അഭ്യര്‍ഥനയുമായി
dailyvartha.com
25 October 2024
പാലക്കാട്: പാര്‍ട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനോട് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ. പി. സരിന്. ‘ഷാനിബ്, താങ്കള്‍ ഈ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ സവിനയം പിന്മാറണമെന്ന് അഭ്യര്‍ഥിക്കുന്നു’ ഇതാണ് സരിന്റെ അഭ്യര്‍ഥന. എന്നാല്‍, മത്സരത്തില്‍നിന്ന് പിന്മാറില്ലെന്ന നിലാപാടിലാണ് ഷാനിബ്. ഇന്ന് ഉച്ചക്ക് രണ്ടരക്ക് പത്രിക സമര്‍പ്പിക്കുമെന്ന് ഷാനിബ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വാര്‍ത്താ സമ്മേളനം നടത്തി ആരോപണമുന്നയിച്ചാണ് […]Read More
dailyvartha.com
24 October 2024
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണം നടന്ന് ഒൻപതാം ദിവസം മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എ.ഡി.എമ്മിന്റെ മരണത്തിൽ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി ദിവ്യക്കെതിരേ നടപടി ഉണ്ടാകുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ആദ്യ പരസ്യ പ്രതികരണം. നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി ഹാളിൽ സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ വാർഷിക […]Read More