ഗുരുവായൂർ: കഴിഞ്ഞ ദിവസം പണിമുടക്കിനോട് അനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങൾക്കെതിരേ നടന്ന അക്രമ സംഭവങ്ങളിൽ പ്രതികളെ ജാമ്യത്തിൽ പുറത്ത് വിട്ട നടപടിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. സിപിഎം – ബിജെപി തമ്മിലുള്ള ആഭ്യന്തര ധാരണകളുടെ അവസാന ഉദാഹരണമാണ് ഈ നടപടി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ് ആരോപിച്ചു.“ഒരു ഭാഗത്ത് അക്രമത്തെ എതിർത്തതുപോലെ മറുഭാഗത്ത് പ്രതികൾക്ക് അനുകൂലമായ ഇടപെടലുകൾ നടന്നത് പരസ്പര രാഷ്ട്രീയ അനുകൂലതയുടെ തെളിവാണ്,” സൂരജ് പറഞ്ഞു. പണിമുടക്കിനെ പിന്തുണയ്ക്കുന്നത് വ്യക്തമായ നിലപാടാണെങ്കിലും […]Read More
dailyvartha.com
10 July 2025
ഗുരുവായൂർ: നഗരസഭയുടെ കീഴിലുള്ള ഗവ. ആയുർവേദ ആശുപത്രിയിലെ ശോചനീയാവസ്ഥയ്ക്കെതിരെയും, മെയിൽ തെറാപ്പിസ്റ്റിനെ അടിയന്തിരമായി നിയമിക്കണമെന്ന ആവശ്യത്തോടെയും യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ. രഞ്ജിത്ത് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി. സൂരജ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം സെക്രട്ടറി വി.എസ്. നവനീത്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ, കെ.പി.എ. […]Read More
dailyvartha.com
5 July 2025
ഗുരുവായൂർ: കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഗുരുതര അവസ്ഥയും, ബിന്ദു എന്ന യുവതിയുടെ മരണവും ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും പ്രകടനവും നടന്നു. കൈരളി ജംഗ്ഷനിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന് പതാക കൈ മാറി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് പ്രതിഷേധ ജ്വാലയ്ക്ക് തുടക്കം കുറിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ചുറ്റിയ പ്രതിഷേധ പ്രകടനം കൈരളി ജംഗ്ഷനിൽ സമാപിച്ചു. പ്രതിഷേധ പരിപാടിയിൽ നേതാക്കളായ […]Read More
dailyvartha.com
26 June 2025
തിരുവനന്തപുരം: നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാജയം പാർട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വർഗീയത, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയാണ്. 2019 മുതൽ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് കൂട്ട്കെട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനി ലേഖനത്തിലാണ് എംവി ഗോവിന്ദൻ്റെ വിമർശനം. നിലമ്പൂരിൽ ബിജെപിയുടേയും, എസ്ഡിപിഐയുടേയും വോട്ട് യുഡിഎഫ് നേടിയെന്ന് എംവി ഗോവിന്ദൻ […]Read More
dailyvartha.com
25 June 2025
മോസ്കോ: മോദി സ്തുതിയിൽ കോൺഗ്രസിനുള്ളിൽ വിമര്‍ശനം കടുക്കുമ്പോൾ ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി ശശി തരൂർ എംപി. തന്റെ ലേഖനത്തെ ബിജെപിയിലേക്കുള്ള ചാട്ടമായി ചിലർ വ്യാഖ്യാനിക്കുന്നുവെന്നാണ് തരൂർ പറയുന്നത്. അവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. ദേശീയതയ്ക്കും രാജ്യത്തിനും വേണ്ടിയാണ് താൻ നിലകൊള്ളുന്നത്. തന്റെ ശബ്ദം രാജ്യത്തിന് വേണ്ടിയാണ് ഉയരുന്നതെന്നും തരൂർ പറഞ്ഞു. മോസ്കോയിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ സന്ദേശം ലോകവ്യാപകമായി എത്തിച്ചതിലാണ് പ്രധാനമന്ത്രിയുടെ ഊർജ്ജത്തെ പ്രകീർത്തിച്ചത്. മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും അദ്ദേഹം യാത്ര ചെയ്യുന്നു. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും തരൂർ വിശദീകരിച്ചു. രാഷ്ട്രീയ വ്യത്യാസം […]Read More
dailyvartha.com
25 June 2025
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പരാജയ കാരണം പഠിക്കാൻ സിപിഐ. മൂന്നംഗ സമിതി മണ്ഡലം കമ്മിറ്റിയുമായി ചർച്ച ചെയ്ത് വിശദമായ റിപ്പോർട്ട് നൽകാനാണ് തീരുമാനം. സ്വരാജ് അത്ര പോരെന്നും സ്ഥാനാർത്ഥിയെന്ന നിലയിൽ സ്വീകാര്യത കുറവായിരുന്നെന്നും സിപിഐ വിമർശിക്കുന്നു. നാട്ടുകാരനെന്ന പരിഗണന വോട്ടർമാരിലില്ലായിരുന്നു. സംസ്ഥാന നേതാവിനെ ഇറക്കിയിട്ടും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നും സിപിഐ വിലയിരുത്തുന്നു. സ്വരാജിൻ്റെ കനത്ത തോൽവി ഇടതുമുന്നണിക്ക് ശക്തമായ തിരിച്ചടിയായ സാഹചര്യത്തിലാണ് തോൽവി പഠിക്കാനുള്ള നീക്കം. അതേസമയം, നിലമ്പൂർ വിധിക്ക് പിന്നാലെ സംസ്ഥാന നേതൃയോഗങ്ങളിലേക്ക് കടക്കുകയാണ് സിപിഎം. ഇന്ന് […]Read More
dailyvartha.com
23 June 2025
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ ആദ്യ പ്രതികരണവുമായി എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. തോറ്റ കാരണം പരിശോധിക്കുമെന്നും ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ലെന്നും എം സ്വരാജ് പറഞ്ഞു. മണ്ഡലത്തിൽ പൊതുവെ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. പ്രതീക്ഷക്ക് അനുസരിച്ചുള്ള പ്രകടനം നടത്താനായിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു. ഇടതുപക്ഷം മുന്നോട്ടുവെച്ച ഒരു രാഷ്ട്രീയ നിലപാടുമായി തെരഞ്ഞെടുപ്പിൽ മുന്നോട്ടുപോകാനായി. ജനങ്ങളുടെ പ്രശ്നങ്ങള്‍ മാത്രമാണ് മുന്നോട്ടുവെച്ചത്. തിരിച്ചടി നേരിട്ടെങ്കിലും എനിക്ക് ഞാനായി തന്നെ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി. ഒരു വര്‍ഗീയ വാദിയുടെയും പിന്തുണ ഒരു കാലത്തും […]Read More
dailyvartha.com
23 June 2025
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതോടെ വൈകാരിക നിമിഷങ്ങള്‍ക്കാണ് നിലമ്പൂരിലെ ആര്യാടൻ ഹൗസ് സാക്ഷിയായത്. രാവിലെ മുതൽ തന്നെ ആര്യാടൻ ഹൗസ് പ്രവര്‍ത്തകരാൽ നിറഞ്ഞിരുന്നു. വോട്ടെണ്ണൽ തുടങ്ങിയതു മുതൽ ലീഡ് ഉറപ്പിച്ചുകൊണ്ടുള്ള ഷൗക്കത്തിന്റെ മുന്നേറ്റത്തിൽ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് ആഘോഷിച്ചത്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഷൗക്കത്ത് വിജയം ഉറപ്പിച്ചതോടെ പ്രവര്‍ത്തകരുടെ ആവേശം അണപ്പെട്ടി. ആര്യാടൻ ഹൗസിലെ വീട്ടിലെ മുകളിൽ നിലയിൽ നിന്ന് നേതാക്കള്‍ക്കിടയിൽ നിന്ന് താഴേക്ക് വന്ന ഷൗക്കത്ത് ആദ്യം പോയത് […]Read More
dailyvartha.com
23 June 2025
മലപ്പുറം: എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ. നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് ഇരട്ടി മധുരം. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, […]Read More
dailyvartha.com
23 June 2025
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ 11 റൗണ്ട് പൂർത്തിയാകുമ്പോൾ വ്യക്തമായ ലീഡ് നിലനിർത്തി യുഡിഎഫ്. തുടക്കം മുതൽ ഷൗക്കത്ത് ലീഡ് നിലനിർത്തുകയാണ്. 14 ശതമാനത്തോളം വോട്ട് നേടിയാണ് പി വി അൻവർ സാന്നിദ്ധ്യമറിയിക്കുന്നത്. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ തന്നെ അൻവർ വോട്ട് പിടിച്ചത് നിർണായകമായി. അതേ സമയം വോട്ട് വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് ഒരു ഘട്ടത്തിൽ പോലും ലീഡ് നേടാനായില്ല. ആദ്യം എണ്ണിയ വഴിക്കടവ് മുതൽ യുഡിഎഫാണ് ലീഡ് നിലനിര്‍ത്തുന്നത്.Read More