ദില്ലി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുൻപ് തീരുമാനം വരും.കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്തിൽ ധാരണയായെന്നാണ് സൂചന.തീരുമാനം വൈകരുതെന്നും, സജീവ പ്രവർത്തനത്തിൽ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചു.പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന് സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടയാളല്ല താനെന്നും തെരഞ്ഞെടുപ്പ് ജയം നേതൃത്വത്തിനുള്ള അംഗീകാരമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. […]Read More
dailyvartha.com
4 December 2024
തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. ആദ്യമായാണാണ് രാഹുൽ എംഎല്‍എയാകുന്നത്. രണ്ടാം തവണയാണ് യുആര്‍ പ്രദീപ് എംഎല്‍എയാകുന്നത്. നിയമസഭ ഹാളിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. നിയമസഭ […]Read More
dailyvartha.com
4 December 2024
മുബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഫഡ്നാവിസിനെ ബിജെപി നിയമസഭ കക്ഷി യോഗത്തിൽ നേതാവായി തെരഞ്ഞെടുത്തു. നാളെ വൈകിട്ട് അഞ്ചിന് മുബൈ ആസാദ് മൈതാനത്ത് ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ നടക്കും.നിയമസഭ കക്ഷി യോഗത്തിൽ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി ആണ് ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.Read More
dailyvartha.com
3 December 2024
തിരുവനന്തപുരം : സിപിഎമ്മിൽ വിഭാഗീയതയിൽ വീണ്ടും നടപടി.തിരുവനന്തപുരം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കി. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്നാണ് സിപിഎം വാർത്താക്കുറിപ്പിൽ. പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി ജോയിയുടെ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിൽ ഇന്ന് അംഗത്വമെടുക്കവേയാണ് തിടുക്കപ്പെട്ട് സിപിഎം പുറത്താക്കൽ. ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച […]Read More
dailyvartha.com
2 December 2024
കണ്ണൂരില്‍: ബി.ജെ.പി റാലിയില്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം. കണ്ണൂര്‍ അഴീക്കോട്ടെ ജയകൃഷ്ണന് അനുസ്മരണത്തിനിടെ നടത്തിയ റാലിയിലാണ് മുദ്രാവാക്യം വിളി ഉയര്‍ന്നത്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയും റാലിയിലുണ്ടായിരുന്നു. .പാലക്കാട് നഗരത്തില്‍ സന്ദീപ് വാര്യരെ ഇറങ്ങിനടക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുദ്രാവാക്യത്തിനിടെ ഉയര്‍ത്തി. അവിടെ വെച്ച് സന്ദീപ് വാര്യറോട് കണക്കുതീര്‍ത്തോളാമെന്നും താക്കീതുണ്ട്. സന്ദീപ് വാര്യര്‍ ബലിദാനികളെ അപമാനിച്ചയാളാണെന്നും പാര്‍ട്ടിയെ വഞ്ചിച്ചെന്നും മുദ്രാവാക്യത്തില്‍ പറയുന്നുRead More
dailyvartha.com
30 November 2024
കൊല്ലം: ഉള്‍പ്പാര്‍ട്ടി വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ കരുനാഗപ്പള്ളിയില്‍ സി.പി.എം നടപടി. ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താത്കാലിക അഡ്ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. അഡ്ഹോക് കമ്മിറ്റിയില്‍ ഏഴ് അംഗങ്ങളാണ് ഉണ്ടാവുക. സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഇന്ന് കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഈ യോഗങ്ങളിലാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്. ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിന് പിന്നാലെയാണ് സേവ് സിപിഎം പ്ലക്കാര്‍ഡുകളുമായി വിമത വിഭാഗം തെരുവില്‍ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്നാണ് […]Read More
dailyvartha.com
30 November 2024
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ വയനാട് എം.പി പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പമുണ്ടാവും. രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ഇരുവരും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കത്ത് ഉച്ചയ്ക്ക് 12ന് നടക്കുന്ന പൊതുസമ്മേളത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 2.15ന് കരുളായി, 3.30ന് വണ്ടൂര്‍, 4.30ന് എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കും. നാളെ വയനാട്ടിലെത്തുന്ന ഇരുവരും 10.30ന് മാനന്തവാടിയിലും 12.15ന് സുല്‍ത്താന്‍ ബത്തേരിയിലും 1.30ന് കല്‍പ്പറ്റയിലും നടക്കുന്ന […]Read More
dailyvartha.com
29 November 2024
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി.സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. രാവിലെ തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എ.കെ ബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു. സരിന് പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. ‘പാര്ട്ടിയുമായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വഭിവികമായിട്ടും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാ മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി മെമ്പര്ഷിലേക്കുമൊക്കെ പൂര്‍ണമായും എത്താന്‍ സാധിക്കുക. […]Read More
dailyvartha.com
28 November 2024
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ഇനി വയനാടിന്റെ സ്വന്തം എം.പി. പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തസവുസാരിയണിഞ്ഞെത്തിയ അവര്‍ ഭരണഘടന കൈയിലേന്തിയാണ് സത്യവാചകം ചൊല്ലിയത്. സോണിയ ഗാന്ധിക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമൊപ്പമാണ് പ്രിയങ്ക എത്തിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മക്കളും സുഹൃത്തുക്കളും അവരുടെ കന്നി സത്യപ്രതിജ്ഞക്ക് സാക്ഷികളാവാന്‍ പാര്‍ലമെന്റിലെത്തിയിരുന്നു. കേരളത്തില്‍നിന്നുള്ള ഏക വനിത ലോക്സഭാ അംഗമാണ്. രാഹുലിനൊപ്പം പ്രിയങ്കയും പാര്‍ലമെന്റിലെത്തുന്നത് ഇന്‍ഡ്യാ മുന്നണിയുടെ കരുത്ത് കൂട്ടും.Read More
dailyvartha.com
27 November 2024
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിന്ന് തെരഞ്ഞെടുക്കപ്പെട്ട യു.ആര് പ്രദീപും ഡിസംബര്‍ നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12 ന് നിയമസഭാ മന്ദിരത്തിലെ ആര് ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ചാകും സത്യപ്രതിജ്ഞ. നിയുക്ത എം.എല്‍.എമാര്‍ക്ക് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ചേലക്കര എം.എല്‍.എ കെ രാധാകൃഷ്ണനും പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ലോക്സഭാ തെരഞ്ഞടുപ്പില്‍ ജയിച്ചതോടെയാണ് ഇരുമണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എല്‍.ഡി.എഫും പാലക്കാട് യുഡിഎഫും നിലനിര്‍ത്തി.Read More