പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ സിനിമാ താരങ്ങളായ അമിതാഭ് ബച്ചൻ, അനുപം ഖേർ, രൺദീപ് ഹൂഡ, മാധുരി ദീക്ഷിത്, രജനീകാന്ത്, കങ്കണ റണാവത്ത്, ആലിയ ഭട്ട്, അക്ഷയ് കുമാർ, സഞ്ജയ് ലീല ബൻസാലി, ചിരഞ്ജീവി, ജൂനിയർ എൻടിആർ, രജനികാന്ത് തുടങ്ങി നിരവധി പ്രമുഖ സിനിമാ താരങ്ങൾ അയോധ്യയില്‍ എത്തി.സച്ചിന് തെന്‍ഡുല്‍ക്കർ ഉള്‍പ്പെടേയുള്ള ക്ഷണിക്കപ്പെട്ടിട്ടുള്ള ക്രിക്കറ്റ് താരങ്ങളും അയോധ്യയിലെത്തി. വിരാട് കോഹ്ലി ഉള്പ്പെടേയുള്ളവർക്കാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ക്ഷണമുള്ളത്.’പ്രാണപ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുക്കാൻ രൺദീപ് ഹൂഡ ഭാര്യ ലിൻ ലൈഷ്റാമുമായിട്ടാണ് […]Read More
dailyvartha.com
22 January 2024
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ക്ഷേത്രദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് അസം പോലീസ്. അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. അസമിലെ നാഗോണ്‍ ജില്ലയിലെ ബോര്‍ഡോവയിലാണ് ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥലം. ഭാരത് ജോഡോ യാത്രയുടെ ഒമ്പതാം ദിവസമായ ഇന്ന് ക്ഷേത്ര ദര്‍ശനം നടത്തിയശേഷം യാത്ര തുടരാനാണ് നിശ്ചയിച്ചിരുന്നത്.ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ഭക്തനാണ് രാഹുല്‍ ഗാന്ധിയെന്നും എന്താണ് കടത്തിവിടാത്തതെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പോലീസുകാരോട് ചോദിച്ചെങ്കിലും വൈകിട്ട് സന്ദര്‍ശിക്കാനാണ് അനുമതി […]Read More
dailyvartha.com
22 January 2024
അയോധ്യയിൽ പ്രാണ പ്രതിഷ്ഠ ഇന്ന്.ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ അയോധ്യയിൽ എത്തും.പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖരുടെ നീണ്ട നിരയാണ് അയോധ്യയിലെത്തുക. രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 8000 പോലീസ് ഉദ്യോഗസ്ഥരെയാണ് ദില്ലിയിലെ വിവിധ മേഖലകളിലായി വിന്യസിച്ചത്. ഡ്രോൺ നിരീക്ഷണവും പുരോഗമിക്കുന്നുണ്ട്. സംഘർഷ സാധ്യതയുളള മേഖലകളിൽ ഫ്ലാഗ് മാർച്ചും നടത്തുന്നുണ്ട്. ക്ഷേത്രങ്ങളിലും, മാർക്കറ്റുകളിലും പ്രത്യേകം പരിശോധനയും നിരീക്ഷണവും തുടങ്ങിയതായി ദില്ലി പോലീസ് അറിയിച്ചു. ഉച്ചക്ക് 12. 20 നും 12.30 […]Read More
dailyvartha.com
21 January 2024
തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ റിഡ്ജ് എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും തെക്കുകിഴക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെയും അതിര്‍ത്തി മേഖലയില്‍ ശക്തമായ ഭൂചലനം. 6.2 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്നും ഇന്നു പുലര്‍ച്ചെ 3.39 നാണ് ഭൂചലനമുണ്ടായതെന്നും ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. Earthquake of Magnitude:6.2, Occurred on 21-01-2024, 03:39:41 IST, Lat: -39.64 & Long: 46.16, Depth: 10 Km ,Location: Southwest Indian Ridge for more Read More
dailyvartha.com
21 January 2024
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ജനുവരി 22 ന് ഹിമാചാൽ പ്രദേശിൽ പൊതു അവധി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനം അവധി പ്രഖ്യാപിക്കുന്നത്. സ്കൂളുകൾ, കോളെജുകൾ, സർക്കാർ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയ്ക്കെല്ലാം അവധിയാണ്. അയോധ്യയിലെ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും പകുതി ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിൽ ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22 ന് അവധിയാണ്.അതേസമയം, ചടങ്ങുമായി ബന്ധപ്പെട്ട് 22 ന് ഉച്ചയ്ക്ക് 2.30 […]Read More
dailyvartha.com
21 January 2024
നടി ഷക്കീലയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. വളര്‍ത്തുമകള്‍ ശീതളിനെതിരെയാണ് പോലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ ചെന്നൈയിലെ വീട്ടില്‍ വച്ച് തര്‍ക്കമുണ്ടാകുകയും മര്‍ദ്ദിച്ച ശേഷം ശീതള്‍ പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കേസെടുത്ത പോലീസ് ഷക്കീലയുടെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചു. അതേസമയം, ഷക്കീലക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കം യുനൈറ്റഡ് ഇന്ത്യ കോളനിയിലാണ് ഷക്കീല താമസിക്കുന്നത്. ഇവിടെ വച്ചാണ് വളര്‍ത്തു മകള്‍ ശീതളും ഷക്കീലയും തമ്മില്‍ തര്‍ക്കമുണ്ടായത്. വാഗ്വാദം രൂക്ഷമായതിനൊടുവില്‍ ശീതള്‍ മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നടന്ന സംഭവം ഷക്കീല സുഹൃത്തിനെ […]Read More
dailyvartha.com
21 January 2024
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ 4 ജഡ്ജിമാരും പങ്കെടുക്കില്ല. ജസ്റ്റിസ് അശോക് ഭൂഷൺ മാത്രം ചടങ്ങിനെത്തും. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ നേതൃത്വത്തിലുള്ള 5 അംഗ ബെഞ്ചായിരുന്നു അയോധ്യ കേസിൽ വിധി പറഞ്ഞത്.ആ ബഞ്ചിലെ അംഗമായിരുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉൾപ്പടെ അഞ്ച് ജഡ്ജിമാരെയാണ് പ്രതിഷ്ഠയ്ക്കായി ട്രസ്റ്റ് ക്ഷണിച്ചത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘപരിവാർ സംഘടനകളെ കൂടാതെ ഇതര രാഷ്ട്രീയപാർട്ടികളും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം അയോധ്യപ്രതിഷ്ഠദിനത്തോട് അനുബന്ധിച്ച് […]Read More
dailyvartha.com
21 January 2024
അയോധ്യയിൽ രാമ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ തുടരുന്നു.വാരണാസിയിൽ നിന്നുള്ള ആചാര്യൻ ലക്ഷ്മികാന്ത്ദക്ഷിതാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.അതിവാസ കലശ പൂജകൾ ഇന്ന് നടക്കും. പ്രതിഷ്ഠ ചടങ്ങിനു മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയിൽ നടത്തിയിട്ടുള്ളത്. ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ പത്തരയോടെ അയോധ്യയിൽ എത്തും.നാളെ രാവിലെ പത്തിന് പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 50ലധികം സംഗീതോപകരണങ്ങള്‍ അണിനിരത്തിയുള്ള സംഗീതാര്‍ച്ചന മംഗളധ്വനി നടക്കും. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ രണ്ട് മണിക്കൂർ നീളുന്ന അർച്ചനയിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.രാവിലെ 10.30ഓടെ […]Read More
dailyvartha.com
20 January 2024
പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായിഅയോധ്യയിലെ പുതിയ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ചടങ്ങുകൾ ഇന്ന് നടക്കും.സരയു ജലത്തിനാലാണ് ഗർഭഗൃഹം ശുദ്ധി വരുത്തുന്നത്. ക്ഷേത്രത്തിന്റെ വാസ്തുശാന്തി ചടങ്ങുകളും ഇന്ന് നടക്കും. തിങ്കളാഴ്ചയാണ് പ്രാണ പ്രതിഷ്ഠ ചടങ്ങ്.മൈസൂരിലെ പ്രമുഖശില്പി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ കൊത്തിയെടുത്ത ബാലരാമ വിഗ്രഹത്തിന് 51 ഇഞ്ചാണ് ഉയരം. സ്വർണവില്ലും അമ്പും കൈയിലേന്തി നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം തയ്യാറാക്കിയിരിക്കുന്നത്. ശ്രീരാമന് അഞ്ചുവയസ്സുള്ളപ്പോഴുള്ള രൂപത്തിലാണ് ബാലരാമ വിഗ്രഹം തീർത്തതെന്ന് രാമ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.ബാലരാമവിഗ്രഹത്തിന്റെ ആദ്യചിത്രം ഇന്നലെ പുറത്തുവിട്ടിരുന്നു.പ്രതിഷ്ഠാചടങ്ങിനു മുന്നോടിയായി […]Read More
dailyvartha.com
19 January 2024
ജനുവരി 22 ന് എല്ലാ പൊതുമേഖലബാങ്കുകൾക്കും ഉച്ച വരെ അവധി.അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ചാണ് അവധി.എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും കേന്ദ്ര സ്ഥാപനങ്ങളും കേന്ദ്ര വ്യവസായ സ്ഥാപനങ്ങളും ജനുവരി 22 ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എല്ലാ ജീവനക്കാർക്കും ചടങ്ങിൽ പങ്കു കൊള്ളാനും ആഘോഷിക്കാനും വേണ്ടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബാങ്ക് അവധി പ്രഖ്യാപിച്ച് ധനമന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12.20ന് വാരാണസിയിൽ നിന്നുള്ള […]Read More