കേരളത്തിന് 13,600 കോടി വായ്പയെടുക്കാൻ കൂടി അനുമതി നൽകാമെന്നും ഇതിന് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്നും കേന്ദ്രം. എന്നാൽ ഹർജി പിൻവലിക്കില്ലെന്നും കേരളത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്ന നിലപാടിലാണ് കേരള സർക്കാർ. വിഷയത്തിൽ ചർച്ചയ്ക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയിൽ അറിയിച്ചു. കടമെടുപ്പ് പരിധിയിൽ കേരളത്തിൻ്റെ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.ഇരുപക്ഷത്തിൽ നിന്നും രാഷ്ട്രീയമല്ല, ഗൗരവകരമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടുവെന്നും എങ്കിൽ മാത്രമേ മറ്റു കാര്യങ്ങൾ പരിഗണിക്കാനാകൂ എന്നും കേന്ദ്രം […]Read More
dailyvartha.com
18 February 2024
എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന വിധിയിൽ എക്സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ, വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ് നൽകും. നേരത്തെ സിഎംആർഎല്ലിഎൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങൾ തേടിയിരുന്നു. അന്വേഷണം റദ്ദാക്കാൻ നടത്തിയ നീക്കവും, അതിന് കോടതിയിൽ നിന്ന് നേരിട്ട തിരിച്ചടിയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിംഗിൾ ബഞ്ച് ഹർജി തള്ളിയതോടെ എക്സാലോജിക്ക് കർണാടക ഹൈക്കോടതിയിൽ ഡിവിഷൻ ബഞ്ചിനെ […]Read More
dailyvartha.com
17 February 2024
ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ. ജിഎസ്എൽവി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇൻസാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പ്രതികരിച്ചു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. 18.7 മിനിറ്റുകൾ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. കാലാവസ്ഥാപ്രവചനത്തിൽ കൂടുതൽ കൃത്യത ആർജ്ജിക്കുകയാണ് INSAT-3DSന്റെ ലക്ഷ്യം. നിലവിൽ INSAT 3D, INSAT 3DR, ഓഷ്യൻ സാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ഇന്ത്യ […]Read More
dailyvartha.com
17 February 2024
വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊറുതുമുട്ടിയ ജനതയുടെ രോഷം അണപൊട്ടിയൊഴുകുമ്പോൾ പ്രതിഷേധം ദേശീയ ശ്രദ്ധയാകർഷിക്കുന്നു. ഒരാഴ്ചക്കിടെ രണ്ട് പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ ഇന്ന് നടക്കുന്ന ഹർത്താലിൽ ജനരോഷം ഇരമ്പിയതോടെ വിഷയം വലിയ ചർച്ചയായിട്ടുണ്ട്. ദേശീയ തലത്തിലേക്ക് വിഷയം ഉയർന്നതോടെ സ്ഥലം എം പിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും വയനാടൻ ജനതക്കൊപ്പമെത്തും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് പറന്നെത്തുക. വരാണസിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര നിലവിൽ […]Read More
dailyvartha.com
17 February 2024
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി ഐ.എസ്.ആർ.ഒ നിർമ്മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് ഇന്ന് വിക്ഷേപിക്കും. ജി.എസ്.എൽ.വി എഫ്-14 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വൈകീട്ട് 5.35-നാണ് വിക്ഷേപണം നടക്കുക. കാലാവസ്ഥ പ്രവചനത്തിനും, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപഗ്രഹം മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇൻസാറ്റ് 3ഡി.എസ് നൽകുന്ന വിവരങ്ങളിലൂടെ സാധിക്കും. ജി.എസ്.എൽ.വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.Read More
dailyvartha.com
16 February 2024
മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നല്കിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. ഫെബ്രുവരി 12 ന് ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നിരുന്നത്. കമ്പനീസ് ലോ ചട്ടം 210 […]Read More
dailyvartha.com
16 February 2024
സംയുക്ത കിസാൻ മോർച്ച (എസ്കെഎം) ഉൾപ്പെടെയുള്ള വിവിധ കർഷക സംഘടനകൾ ഉൾപ്പെടെ പിന്തുണ പ്രഖ്യാപിച്ച ഭാരത് ബന്ദിന് രാജ്യത്ത് തുടക്കമായി. രാവിലെ ആറ് മണി മുതൽ വൈകീട്ട് 4 വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമാകാൻ സമാന ചിന്താഗതിക്കാരായ എല്ലാ കർഷക സംഘടനകളോടും എസ്കെഎം അഭ്യർത്ഥിച്ചിരുന്നു. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളിൽ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരം സംഘടിപ്പിക്കുമെന്നാണ് […]Read More
dailyvartha.com
16 February 2024
സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30-യ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷൻ ആയ ബഞ്ചാണ് ഇടക്കാല വിധി പറയുക. കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. അതിനാൽ തന്നെ ഇടക്കാല വിധി വീണയ്ക്ക് നിര്‍ണായകമാണ്. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസി […]Read More
dailyvartha.com
15 February 2024
ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി ഹൈക്കോടതിയുടെ സുരക്ഷ വർധിപ്പിച്ചു.കോടതി രജിസ്ട്രാർ ജനറലിനാണ് ഭീഷണി ഇ-മെയിൽ ലഭിച്ചത്. ‘ഫെബ്രുവരി 15 ന് ബോംബ് ഉപയോഗിച്ച് ഡൽഹി ഹൈക്കോടതി തകർക്കും. ഡൽഹി കണ്ട ഏറ്റവും വലിയ സ്ഫോടനമായിരിക്കും ഇത്. കഴിയുന്നത്ര സുരക്ഷ വർദ്ധിപ്പിക്ക്, എല്ലാ മന്ത്രിമാരെയും വിളിക്ക്. എല്ലാവരും ഒരുമിച്ച് പൊട്ടിത്തെറിക്കും’-സന്ദേശത്തിൽ പറയുന്നു. ബിഹാർ ഡിജിപിക്കും ഇതേ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഓഡിയോ ക്ലിപ്പുകളിലൂടെയുമാണ് ഭീഷണി. പ്രതിയെന്ന് സംശയിക്കുന്നയാളെ കർണാടകയിൽ നിന്ന് പിടികൂടി പട്നയിലെത്തിച്ചു. വിശദമായി ചോദ്യം […]Read More
dailyvartha.com
15 February 2024
ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. സ്കീം ഭരണഘടന വിരുദ്ധമാണെന്നും സകീം റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്. സംഭാവന നല്‍കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം കൂടും. രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ രഹസ്യമാക്കി വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംഭാവന വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നു. കള്ളപണം തടയാനുള്ള നടപടി എന്ന പേരിൽ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ലെന്നും […]Read More