ജമ്മുകശ്മീർ മുതല്‍ പഞ്ചാബ് വരെ ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടി. കത്വാ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. കത്വാ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചു. 53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിൻ എഴുപത് കിലോമീറ്ററോളം ദൂരമാണ് ട്രെയിന്‍ തനിയെ ഓടിയത്. ഗുരുതരസുരക്ഷ വീഴ്ച അന്വേഷിക്കാൻ റെയില്‍വെ ഉത്തരവിട്ടു. പത്താൻകോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിന്‍ തനിയെ ഓടിയത് എന്നാണ് സൂചന.Read More
dailyvartha.com
25 February 2024
തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ചെന്നൈയിൽ യുവാവിനെ ബന്ധു വെട്ടിക്കൊന്നു. പള്ളിക്കരണൈ അംബേദ്കർ സ്ട്രീറ്റിലെ പ്രവീൺ ആണ് കൊല്ലപ്പെട്ടത്. പ്രബലജാതിയിലെ യുവതിയെ വിവാഹം ചെയ്ത പ്രവീണിനെ ഭാര്യാസഹോദരൻ ദിനേഷും സുഹൃത്തുക്കളുമാണ് വെട്ടിക്കൊന്നത്.ഇന്നലെ രാത്രി പള്ളിക്കരണൈയിലുള്ള ബാറിന് സമീപമാണ് ആക്രമണം നടന്നത്. തലയിലും കഴുത്തിലും പരുക്കേറ്റ യുവാവിനെ ക്രോംപ്പേട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് നാലുമാസം മുമ്പാണ് വിവാഹം നടന്നത്. 5 പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.Read More
dailyvartha.com
23 February 2024
ആക്രമണത്തിന് ഇരയായി യുവാവ് മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്നും മരണപ്പെട്ട കർഷകൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് സംയുക്ത കിസാൻ മോർച്ചയുടെ (എസ്കെഎം) ആവശ്യം. രാജ്യവ്യാപകമായി ഫെബ്രുവരി 26ന് ഹൈവേകളിൽ ട്രാക്ടർ മാർച്ച് നടത്തുമെന്നും മാർച്ച് 14ന് ഡൽഹിയിൽ മഹാപഞ്ചായത്ത് യോഗം സംഘടിപ്പിക്കുമെന്നും ചണ്ഡീഗഡിലെ മറ്റ് കർഷക സംഘടനകളുമായുള്ള യോഗത്തിനുശേഷം എസ്കെഎം വ്യക്തമാക്കി. കർഷകര്‍ക്കെതിരെ നടത്തിയ പോലീസ് നടപടിയെ അപലപിച്ച് കരിദിനാചരണത്തിന്റെ ഭാഗമായി ഹരിയാനയിലെ ആഭ്യന്തര മന്ത്രി അനിൽ വിജിൻ്റെയും കേന്ദ്ര […]Read More
dailyvartha.com
23 February 2024
ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടെന്ന് സൂചന. ബൈജു രവീന്ദ്രൻ ഇപ്പോൾ ദുബായിലാണെന്നാണ് വിവരം. നേരത്തേ ബൈജു ഇന്ത്യ വിട്ടാൽ അറിയിക്കണമെന്ന് കാട്ടി ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് പോയത്. അന്ന് രാജ്യം വിടുന്നതിന് തടസ്സമുണ്ടായിരുന്നില്ല എന്നതിനാലാണ് ബൈജു ദുബായിലേക്ക് മാറിയത്. ബൈജു ഇനി ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നതിൽ വ്യക്തതയില്ല. ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്നത്തെ എക്സ്ട്രാ ഓർഡിനറി […]Read More
dailyvartha.com
22 February 2024
‘ പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സർക്കാരിന് കോടതി ഉപദേശിച്ചു. അതേസമയം, വിഎച്ച്പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. റിട്ട് ഹർജിയായി ഈ ആവശ്യം നിലനിൽക്കില്ലെന്ന് അറിയിച്ച കോടതി, പൊതുതാൽപര്യ ഹർജിയായി മാറ്റാൻ നിർദ്ദേശിച്ചു. പത്ത് ദിവസത്തിനുള്ളിൽ റെഗുലർ ബെഞ്ചിന് മുന്നിൽ സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.ബംഗാളിൽ അല്ലാതെ തന്നെ നിരവധി വിവാദങ്ങളുണ്ട്. […]Read More
National
ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നടപടിയെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍; വെളിപ്പെടുത്തലുമായി
dailyvartha.com
22 February 2024
കേന്ദ്ര സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുമായി സമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സ്. എക്സ് പ്ലാറ്റ്ഫോമിലെ ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നടപടിയെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍.അക്കൗണ്ടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം ചില അക്കൗണ്ടുകള്‍ പിന്‍വലിച്ചിരുന്നുവെന്നും എക്സ് വ്യക്തമാക്കി.എന്നാല്‍, നിയമനടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും ഇതിനോട് വിയോജിക്കുന്നതായും എക്സ് പ്ലാറ്റ് ഫോം അധികൃതര്‍ അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിന്റെ ഗ്ലോബല്‍ ഗവണ്മെന്റ് അഫേയേഴ്സ് എന്ന അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിഴയീടാക്കുന്നതും ജയില്‍ തടവും ഉള്‍പ്പെടെയുള്ള […]Read More
dailyvartha.com
22 February 2024
സിഗിരറ്റുകളുടെയും പുകയില ഉത്പന്നങ്ങളുടെയും വിൽപനയും ഉപയോഗവും സംബന്ധിക്കുന്ന പുതിയ നിയമം പാസാക്കി കർണാടക നിയമസഭ.സംസ്ഥാന പുകയില ഉത്പന്നങ്ങളുടെ വിൽപന കർശന നിർബന്ധനകള്‍ക്ക് വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്. സിഗിരറ്റുകള്‍ വാങ്ങാനുള്ള നിയമപരമായ പ്രായപരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. നിലവിൽ 18 വയസ് പ്രായമുള്ളവർക്ക് സിഗിരറ്റ് വാങ്ങാൻ അനുമതിയുണ്ടായിരുന്നെങ്കിൽ ഇനി അത് 21 വയസാക്കി ഉയർത്തും. ഇനി മുതൽ 21 വയസിൽ താഴെയുള്ള വ്യക്തികൾക്ക് സിഗിരറ്റുകള്‍ വിൽക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു […]Read More
dailyvartha.com
21 February 2024
മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ, പദ്മഭൂഷൺ എന്നിവ നല്കി ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ് നരിമാന്. സുപ്രീം കോടതി മുൻ ജഡ്ജി റോഹിങ്ടൺ നരിമാൻ മകനാണ്. ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1972-1975 അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പദവി രാജിവെച്ചുRead More
dailyvartha.com
21 February 2024
കർഷകസമരം തീർക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സഹായം തേടി കേന്ദ്ര സർക്കാർ. അമരീന്ദർ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീർക്കണം എന്ന നിലപാടാണ് ഉള്ളതെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി. കർഷകർ ചില കാര്യങ്ങളിൽ ദേശീയ താല്പര്യം കൂടി പരിഗണിക്കണം എന്ന് അമരീന്ദർ സിംഗ് പറഞ്ഞു. അതേ സമയം സർക്കാർ നിർദ്ദേശം കർഷകർ തള്ളിയതിൽ ‘ബാഹ്യ’ ഇടപെടൽ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് കേന്ദ്രസർക്കാർ. പഞ്ചാബ് അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർ ഇന്ന് ചലോ ദില്ലി മാർച്ച് […]Read More
dailyvartha.com
20 February 2024
ലമെന്റ് സമ്മേളനം വിളിച്ച് താങ്ങുവില നിയമം നടപ്പാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. താങ്ങുവില സംബന്ധിച്ച് കേന്ദ്രനിർദ്ദേശം തള്ളിയതോടെ ചലോ ദില്ലി മാർച്ചിനായി തയ്യാറെടുക്കുകയാണ് കർഷകർ. .ഇതിനിടെ നോയിഡയിൽ സമരം ചെയ്യുന്ന കർഷകരും ദില്ലിക്ക് മാർച്ച് പ്രഖ്യാപിച്ചു. അഞ്ച് വിളകള്‍ക്ക് അഞ്ച് വര്‍ഷം മിനിമം താങ്ങുവില എന്നതായിരുന്നു കേന്ദ്ര വാഗ്ദാനം. പയര്‍, ഉഴുന്ന്, തുവര, ചോളം, പരുത്തി എന്നിവ മിനിമം താങ്ങുവില നല്കി വാങ്ങും. നാഫെഡ്, എന്‍സിസിഎഫ് തുടങ്ങിയ സഹകരണ സംഘങ്ങള്‍ വഴിയാകും വിളകള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുക. എന്നാൽ […]Read More