ഡല്‍ഹി മദ്യനയക്കേസിൽ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ വീടിനു പുറത്തു എഎപി പ്രവര്‍ത്തകർ പ്രതിഷേധിച്ചു. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. കെജ്രിവാളിന്റെ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമന്‍സ് […]Read More
dailyvartha.com
21 March 2024
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ ഇ ഡി സംഘം. എട്ട് ഇ ഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്റെ വീട്ടിലെത്തിയിരിക്കുന്നത്. വീടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ ഡി എത്തിയത്. കെജ്രിവാളിന് സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞതെങ്കിലും വീട്ടിൽ പരിശോധന നടത്തുന്നതായാണ് വിവരം. ദില്ലി മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാനുള്ള സെർച്ച് വാറണ്ട് ഉണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥർ കെജരിവാളിന്റെ സ്റ്റാഫിനെ അറിയിച്ചിട്ടുണ്ട്. അതിനിടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാനായി […]Read More
dailyvartha.com
21 March 2024
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മന്ത്രാലയം കമ്മീഷനെ സമീപിച്ചത്. പുതുക്കിയ വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കുന്നതിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തെഅനുവദിച്ചതായാണ് റിപ്പോര്‍ട്ട്. കമ്മീഷന്റെ അനുമതി ലഭിച്ചതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പുതുക്കിയ വേതനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വേതനവര്ധനവില് അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി […]Read More
dailyvartha.com
21 March 2024
മഹാരാഷ്ട്രയിലെ ഹിങ്കോളിയിൽ നേരിയ ഭൂചലനം. 10 മിനുട്ടിനിടെ രണ്ടു തവണ പ്രകമ്പനം ഉണ്ടായി. ഇന്ന് രാവിലെ 6.08 നും 6.19 നുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ആളപായമോ മറ്റുനാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യത്തെ പ്രകമ്പനം റിക്ടർ സ്കെയിലിൽ 4.5 തീവ്രതയും രണ്ടാമത്തെ പ്രകമ്പനം റിക്ടെര്‍ സ്കെയിയിൽ 3.6 തീവ്രതയും രേഖപ്പെടുത്തി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തീവ്രത കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. ഹിങ്കോളിയിലെ പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.Read More
dailyvartha.com
21 March 2024
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിന് നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. സുപ്രീംകോടതിയിൽ നല്കിയ സത്യവാങ്മൂലത്തിലാണ് പതഞ്ജലിയുടെ ഖേദപ്രകടനം. അവകാശവാദങ്ങൾ ആശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ പറയുന്നു. കോടതി ഉത്തരവിനെക്കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണയാണ് മാപ്പ് പറഞ്ഞത്. കോടതി നേരിട്ട് വിളിച്ച് വരുത്തിയതോടെയാണ് ഖേദപ്രകടനം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു […]Read More
dailyvartha.com
20 March 2024
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം പാർട്ടികൾ സഖ്യത്തിലേക്ക്. കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും. 24 സീറ്റുകളിൽ ഇടതു പാർട്ടികൾ മത്സരിക്കും. ഐ എസ് എഫ് 6 സീറ്റുകളിലും മത്സരിക്കും. ചില സീറ്റുകളിൽ കൂടി പാർട്ടികൾ തമ്മിൽ ചർച്ച തുടരുന്നുണ്ട്. മുർഷിദാബാദ്, പുരൂലിയ, റായ്ഗഞ്ച് സീറ്റുകളിലാണ് ചർച്ച. 17 സീറ്റുകളിൽ ഇടതുമുന്നണി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്നും യോഗം ചേരുന്നുണ്ട്. അമേഠി, റായ്ബറേലി സീറ്റുകളിൽ ഇന്നും ചര്‍ച്ച നടക്കില്ല. രാഹുൽ ഗാന്ധിയും […]Read More
dailyvartha.com
19 March 2024
വാട്സാപ്പിലെ മോദിയുടെ വികസിത് ഭാരത് സന്പർക്ക് സന്ദേശത്തില്‍ വിവാദം. വാട്സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു. തനിക്ക് വാട്സാപ്പില്‍ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്റെ നമ്പർ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ് […]Read More
dailyvartha.com
19 March 2024
പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന വാദവുമായി സിപിഎമ്മിന്റെ യുവജന സംഘടന ഡിവൈഎഫ്ഐ. പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതം മാറേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഇവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ടതാണ് പൗരത്വ നിയമ ഭേദഗതി നിയമം. […]Read More
dailyvartha.com
19 March 2024
മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സർക്കാർ തലയ്ക്കു 36 ലക്ഷം വിലയിട്ട മാവോയിസ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് പൊലീസ് -സിആർപിഎഫ് വിഭാഗവുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. തെലങ്കാനയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ഏറ്റുമുട്ടൽ നടന്നത്. ഇവരിൽ നിന്നും ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് സേന വിഭാഗങ്ങൾ തിരച്ചിൽ തുടരുകയാണ്.Read More
dailyvartha.com
19 March 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടറുടെ അന്വേഷണം. സ്കൂൾ കുട്ടികൾ റോഡ് ഷോയിൽ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം തുടങ്ങിയെന്ന് അറിയിച്ചത്. തൊഴിൽ-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികൾ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. പിന്നാലെ അന്വേഷണം തുടങ്ങുകയായിരുന്നു. സ്വകാര്യ സ്കൂളിലെ 50-തോളം കുട്ടികൾ യൂണിഫോം ധരിച്ച് റോഡ് ഷോയിൽ നിൽക്കുന്ന ദൃശ്യങ്ങൾ […]Read More