ന്യൂഡല്‍ഹി: എഴുത്തുകാരന് സി. രാധാകൃഷ്ണന് കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചു. അക്കാദമി സെക്രട്ടറിക്ക് കത്ത് മുഖാന്തരമാണ് തന്റെ രാജി അറിയിച്ചത്. അക്കാദമി ഫെസ്റ്റിവെല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം വിശിഷ്ടാംഗത്വം രാജിവയ്ക്കുന്നതായി അറിയിച്ചത്. സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്തയാളാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതെന്നും അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരണത്തെ എതിര്‍ക്കുന്നതായി സൂചിപ്പിക്കുന്ന കത്തില്‍ കഴിഞ്ഞതവണ സഹമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നതായി പറയുന്നുണ്ട്. ‘സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം അറിയിക്കുന്നു. […]Read More
dailyvartha.com
1 April 2024
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിന്റെ തെക്കേ നിലവറയില്‍ പൂജ തുടരാമെന്ന് സുപ്രിംകോടതി. പൂജ അനുവദിച്ച കീഴ്കോടതി വിധി ശരിവെച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മസ്ജിദ് പരിപാലിക്കുന്ന അന്ജുമന് ഇന്‍തിസാമിയ കമ്മിറ്റി നല്കിയ ഹർ ജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ജനുവരി 17, ജനുവരി 31 തീയ്യതികളിലെ കോടതി ഉത്തരവുകള്‍ക്ക് ശേഷവും തടസമില്ലാതെ മുസ്ലിം വിഭാഗങ്ങള്‍ക്ക് […]Read More
dailyvartha.com
1 April 2024
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് കോടതി നടപടി. കെജ് രിവാളിനെ തിഹാര്‍ ജയിലിലേക്ക് മാറ്റും. കെജ്രിവാൾ അന്വേഷണവുമായി നിസഹകരണം തുടരുകയാണ്. ഫോണിൻ്റെ പാസ്വേഡ് അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങൾക്ക് എനിക്ക് അറിയില്ല എന്ന് മാത്രം മറുപടി നൽകിയെന്നും ഇഡി കോടതിയിൽ പറഞ്ഞു. വിജയ് നായർ തന്നെ അല്ല അതിഷിയെ ആണ് സമീപിച്ചത് എന്ന് കെജ്രിവാൾ മൊഴി […]Read More
dailyvartha.com
1 April 2024
ഗ്യാന്‍വാപി മസ്ജിദിന്റെ തെക്കേ നിലവറയില്‍ പൂജ അനുവദിച്ച കീഴ്കോടതി വിധി ശരിവെച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് (തിങ്കളാഴ്ച) പരിഗണിക്കും. മസ്ജിദ് പരിപാലിക്കുന്ന അന്ജുമന് ഇന്‍തിസാമിയ കമ്മിറ്റി നല്കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരിഗണനക്കെത്തുന്നത്.Read More
dailyvartha.com
1 April 2024
ന്യൂഡല്‍ഹി: കംബോഡിയയില്‍ ജോലി തേടി പോയി വ്യാപകമായി തട്ടിപ്പിനിരയായി 5000ത്തോളം ഇന്ത്യക്കാര്‍. ഇതില്‍ 250 പേരെ ഇതിനകം രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 75 പേരെ മൂന്നു മാസത്തിനിടെ രക്ഷിച്ച് മറ്റൊരിടത്തേക്കു മാറ്റിയതായും മന്ത്രാലയം അറിയിച്ചു. ജോലി തേടി കംബോഡിയയിലെത്തുന്ന ഇന്ത്യക്കാരെ നിയമവിരുദ്ധമായ സൈബര്‍ ജോലികള്‍ക്ക് നിര്‍ബന്ധിക്കുകയാണ്. ഇങ്ങനെ ശമ്പളമില്ലാതെ ജോലിചെയ്യിച്ച് 500 കോടി രൂപയിലേറെ ഏജന്‍സികള്‍ ആറുമാസത്തിനിടെ നേടിയതായാണ് വിവരം. ഡാറ്റാ എന്‍ട്രി ജോലിക്കെന്ന പേരില്‍ കൊണ്ടുപോകുന്ന ഇന്ത്യക്കാരെ നിര്‍ബന്ധിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ഇവരെ […]Read More
dailyvartha.com
1 April 2024
പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഇന്നു മുതല്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ). വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ വിലയാണ് വര്‍ധിക്കുന്നത്. പാരസെറ്റമോള്‍, അസിത്രോമൈസിന്‍, വിറ്റാമിനുകള്‍, കൊവിഡ്19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയുള്‍പ്പെടെ 800ലധികം മരുന്നുകളുടെ വിലയാണ് വര്‍ധിക്കുക. അമോക്സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്സൈഡ്, സെഫാഡ്രോക്സിന്‍, സെറ്റിറൈസിന്‍, ഡെക്സമെതസോണ്‍, ഫ്ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയ മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്. മരുന്ന് വില കഴിഞ്ഞ […]Read More
dailyvartha.com
1 April 2024
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ 41.5 രൂപ കൂട്ടിയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്. അന്ന് കൂട്ടിയ തുകയുടെ അത്ര പോലും ഇത്തവണ കുറച്ചിട്ടില്ല.അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.Read More
dailyvartha.com
1 April 2024
കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ല. തൽക്കാലം കടമെടുക്കാൻ കേന്ദ്ര നിബന്ധന പാലിക്കണം. ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാൽ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളവും കേന്ദ്രവും […]Read More
dailyvartha.com
30 March 2024
‘ ഐഡന്റിറ്റ് തെളിയിക്കുന്ന രേഖകള്‍ നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിം കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടുമെന്ന തരത്തിലുള്ള മെസേജ് ലഭിച്ചിട്ടുണ്ടോ?.. മറുപടി നല്കാന് വരട്ടെ. ഇത്തരം മെസേജുകളോട് പ്രതികരിക്കേണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്യൂണിക്കേഷന്‍സ് (ഡോട്ട്), മിനിസ്ട്രി ഓഫ് കമ്യൂണിക്കേഷന്‍സ് എന്നീ ഓഫിസുകളാണ് മുന്നറിയിപ്പ് നല്‍കുന്നത്. സ്വകാര്യ ഡേറ്റ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള കോളുകളെന്നും കേന്ദ്രം പറയുന്നു. (+92xxxxxxxxxx) പോലെയുള്ള നമ്പറുകളില്‍ ആയിരിക്കാം വിളി വരിക. ഇന്ത്യയില്‍ നിന്നുളള നമ്പര്‍ ആണെങ്കില്‍ +91 ആണ് തുടങ്ങേണ്ടത്. […]Read More
dailyvartha.com
30 March 2024
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടിസ്. വെള്ളിയാഴ്ച രാത്രി നോട്ടിസ് ലഭിച്ചുവെന്ന് ശിവകുമാര്‍ വ്യക്തമാക്കി. മുന്‍പ് തീര്‍പ്പായ കാര്യത്തിലാണ് വീണ്ടും നോട്ടിസ് ലഭിച്ചിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെയാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും അതിനര്‍ത്ഥം അവര്‍ക്ക് കോണ്‍ഗ്രസിനെയും ഐഎന്‍ഡിഐഎ സഖ്യത്തെയും ഭയമാണെന്നും ശിവകുമാര്‍ പറഞ്ഞു. ഈ ദൗര്‍ബല്യം ബി.ജെ.പി മനസ്സിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തോല്‍ക്കുമെന്ന് അവര്‍ക്കറിയാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Read More