രാജസ്ഥാനിലെ ജെല്വാര് ജില്ലയില്‍ ട്രക്കും വാനും കൂട്ടിയിടിച്ച് ഒമ്പത് പേര് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മധ്യപ്രദേശിലെ കിചില്ച്ചിപുരില് നിന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മൂന്നുപേര്‍ സംഭവസ്ഥലത്തും ആറുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പ്രാഥമിക അന്വേഷണം നടന്നുവരുകയാണെന്ന് പൊലിസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്കായി മാറ്റി.Read More
dailyvartha.com
21 April 2024
പഞ്ചാബില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കട്ടിലില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. അമൃത്സറിനടുത്ത ബുല്‍ഡ് നംഗല്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആറുമാസം 23 വയസുള്ള പിങ്കിയാണ് കൊല്ലപ്പെട്ടത്. കുറച്ചുകാലമായി ഇരുവരുടെയും ബന്ധം തകര്‍ച്ചയുടെ വക്കിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് പിങ്കിയും ഭര്‍ത്താവ് സുഖ്ദേവും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നതായി പൊലിസ് പറയുന്നു. അതിനു പിന്നാലെ യുവതിയെ സുഖ്ദേവ് കട്ടിലില്‍ കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. അതിനു ശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ […]Read More
dailyvartha.com
21 April 2024
കനത്ത ചൂടിനെ തുടര്‍ന്ന് ദൂരദര്ശന് ചാനല്‍ അവതാരക ലൈവിനിടെ ബോധരഹിതയായി. പശ്ചിമബംഗാളിലാണ് ലൈവ് വാര്‍ത്തക്കിടെ അവതാരക ലോപാമുദ്ര സിന്‍ഹ ബോധരഹിതയായത്. വാര്‍ത്ത വായിക്കുന്നതിനിടെ ബ്ലഡ് പ്രഷര്‍ കുറഞ്ഞതാണ് ബോധരഹിതയാകാന്‍ കാരണമെന്ന് പശ്ചിമ ബംഗാള്‍ പ്രാദേശിക ചാനല്‍ അവതാരകയായ ലോപാമുദ്ര തന്റെ ഫേസ്ബുക്ക് സന്ദേശത്തില്‍ അറിയിച്ചു. വാര്‍ത്തകള്‍ വായിക്കാന്‍ നോക്കിയപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറിയെന്നും പിന്നീട് ഒന്നും കാണാനായില്ലെന്നും അല്പസമയത്തേക്ക് ബോധം നഷ്ടമായെന്നും ലോപ പറഞ്ഞു. ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ദീര്‍ഘനേരം വെള്ളം കുടിക്കാതെ വാര്‍ത്ത വായിക്കേണ്ടി വന്നതിനാലാണ് പ്രശ്നമുണ്ടായതെന്നും […]Read More
dailyvartha.com
20 April 2024
കുട്ടികള്‍ ഉള്‍പ്പെടുന്ന പോണോഗ്രാഫി വീഡിയോകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി. വിഷയത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കുട്ടികള്‍ ഉള്‍പ്പെടുന്ന പോണോഗ്രാഫിക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്രസ്തുത നിരീക്ഷണത്തെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം. ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റിയിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിച്ചാല്‍ മാത്രമാണ് […]Read More
dailyvartha.com
20 April 2024
തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം ജനാധിപത്യവിരുദ്ധമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ താൻ ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാൽ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. പ്രതിഷേധങ്ങൾക്കും എതിർ അഭിപ്രായങ്ങൾക്കും ജനാധിപത്യത്തിൽ സ്ഥാനം ഉണ്ട്. പക്ഷെ അക്രമങ്ങൾക്ക് സ്ഥാനമില്ല. ആക്രമണങ്ങൾ താൻ ഇതിന് മുമ്പും നേരിട്ടുണ്ടെന്നും ഇതിലും മോശമായത് നേരിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. രാജ്ഭവന് കിട്ടേണ്ട പണം […]Read More
dailyvartha.com
19 April 2024
പഞ്ചാബിൽ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. 2021 നവംബർ 28 ന് ആണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. അയൽവാസിയുടെ രണ്ടര വയസ്സുകാരി ദിൽറോസ് കൗറിനെ നീലം എന്ന മുപ്പതുവയസുകാരിയാണ് വ്യക്തി വിരോധത്തിന്റെ പേരിൽ കൊലപ്പെടുത്തിയത്. കേസിൽ നീലം (30) കുറ്റക്കാരിയാണെന്ന് ജില്ലാ സെഷൻസ് ജഡ്ജി മുനീഷ് സിംഗാൾ വിധിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിൽ വിധി വന്നത്. ലുധിയാനയിലെ സേലം താബ്രി ഏരിയയിൽ 2021 നവംബർ 28 നാണ് യുവതി […]Read More
dailyvartha.com
19 April 2024
മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിക്കുന്നതിന് മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇ ഡി ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തിഹാർ ജയിലിൽ കഴിയവേ 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു.ഇതിൽ മൂന്ന് തവണ മാത്രമാണ് മാങ്ങ ഉണ്ടായിരുന്നതെന്ന് കെജ്രിവാൾ ദില്ലി റൗസ് അവന്യു കോടതിയെ അറിയിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സമയത്ത് കോടതി അനുവാദം നൽകിയ ഭക്ഷണക്രമമാണോ കെജ്രിവാൾ പാലിച്ചതെന്ന് പരിശോധിക്കുമെന്ന് വിചാരണ കോടതി വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ […]Read More
dailyvartha.com
19 April 2024
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് അവസാനിച്ചു. രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിൽ 77 ശതമാനത്തിലേറെയാണ് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പോളിങ് രേഖപ്പെടുത്തിയത്. ത്രിപുരയിലെ ഒരു മണ്ഡലത്തിൽ 76 ശതമാനത്തിലേറെ പോളിങ് നടന്നു. ആകെയുള്ള 39 സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിൽ 62 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 12 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 50% മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ബിഹാറിൽ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പേര് രേഖപ്പെടുത്തിയതാണ് ഇന്നത്തെ […]Read More
dailyvartha.com
19 April 2024
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ ഉച്ചവരെ ഭേദപ്പെട്ട പോളിംഗ്. ബംഗാളിലും മണിപ്പൂരിലുംസംഘർഷങ്ങളുണ്ടായെങ്കിലും മറ്റിടങ്ങളിൽ പൊതുവിൽ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. 102 മണ്ഡലങ്ങളിലെ വിവരങ്ങൾ പുറത്ത് വരുമ്പോൾ ഹിന്ദി ഹൃദയ ഭൂമിയിലെ മണ്ഡലങ്ങളിലാണ് കൂടുതൽ പോളിംഗ് നടന്നത്. ഉത്തർപ്രദേശിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും, ബിഹാറിലും പോളിംഗ് ശതമാനം അൻപതിനടുത്തായി. എല്ലാ മണ്ഡലങ്ങളിലും പോളിംഗ് നടക്കുന്ന തമിഴ് നാട്ടിൽ ഉച്ചയ്ക്ക് 12 മണി വരെ 30 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ആരംഭിച്ച രാവിലെ 7 മുതൽ തന്നെ ജനം പോളിംഗ് ബൂത്തിലേക്ക് […]Read More
dailyvartha.com
19 April 2024
ലോക്സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്. 7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ എല്ലാ സീറ്റുകളിലും, യുപി, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭാഗികമായും ഇന്ന് വിധിയെഴുതും. ആദ്യഘട്ടത്തിൽ പോളിംഗ് നടക്കുന്ന 102 സീറ്റുകളില്‍ എന്‍ഡിഎക്ക് 51 സീറ്റും, ഇന്ത്യ സഖ്യത്തിന് 48 സീറ്റും, ബിഎസ്പിക്ക് […]Read More