ദോഹയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്ന്‍ പിടികൂടി. രാജസ്ഥാന് സ്വദേശിയായ ഭരത് വസിതെ ചെന്നൈ വിമാനത്താവളത്തിലാണ് പിടിയിലായത്. ഭരത് വസിതെയുടെ ബാഗില്‍നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയതെന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശത്തുനിന്ന് ലഹരി കടത്തുന്നതു സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഭരത് വസിതെയുടെ ബാഗ പരിശോധിച്ചപ്പോള്‍ ആദ്യം ചെറിയ അളവിലുള്ള ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് […]Read More
dailyvartha.com
24 April 2024
തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സ്റ്റേജിലുണ്ടായ പ്രവര്‍ത്തകര്‍ വേഗത്തില്‍ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. മഹായുതി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ രാജശ്രീ പട്ടേലിന് വേണ്ടി പ്രചാരണം നടത്താനാണ് ഗഡ്കരി യവത്മാലിയില്‍ എത്തിയത്. ശിവസേന ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന്റെ സ്ഥാനാര്‍ഥിയാണ് രാജശ്രീ പട്ടേല്‍.Read More
dailyvartha.com
24 April 2024
അയല്‍വാസിയായ യുവാവിനെ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കൊലപ്പെടുത്തി. 17 കാരനെ മര്‍ദിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിയുടെ വീട്ടില്‍ നിന്നുതന്നെ കാണാതായ ഫോണ്‍ കണ്ടുകിട്ടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗജ്റൗളയിലെ ബിതൗര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കപില്‍ കുമാര്‍ എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതി കല്ലുവിനെ( 26) കഴിഞ്ഞ ദിവസമാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കല്ലുവിന്റെ 5000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ കാണാതായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഏപ്രില്‍ […]Read More
dailyvartha.com
23 April 2024
തമിഴ്നാട്ടിലെ തൂത്തുകുടിയില്‍ മദ്യപിച്ച് ലക്കുകെട്ട് അമ്മയെ മര്‍ദിക്കുന്നത് കണ്ട പതിനഞ്ചുകാരന് അച്ഛനെ വെട്ടിക്കൊന്നു. തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇയാള്‍ പതിവായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്നു. സംഭവത്തില്‍ മകനെ പൊലിസ് അറസ്റ്റ് ചെയ്തു. പാചകക്കാരനായിരുന്നു കൊല്ലപ്പെട്ട അച്ഛന്. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മര്‍ദിക്കുന്നത് കണ്ട മൂത്ത മകന് അരിവാള്‍ എടുത്ത് പിതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അച്ഛന് മരിക്കുകയും ചെയ്തു. അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മകനെ […]Read More
dailyvartha.com
23 April 2024
മലേഷ്യയില്‍ നാവികസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം. രാവിലെ ഓടെ ലുമുട്ട് നേവല്‍ ബേസിലായിരുന്നു അപകടം. റോയല്‍ മലേഷ്യന്‍ നേവി പരേഡിനു വേണ്ടി ഹെലികോപ്റ്ററുകള്‍ റിഹേഴ്സല്‍ നടത്തുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരം. ഹെലികോപ്റ്ററിലുണ്ടായിരുന്ന 10 ജീവനക്കാരുടെയും മരണം നാവികസേന സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപോര്‍ട്ട് ചെയ്തു. എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ലുമുട്ട് ആര്‍മി ബേസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്ത് കൊണ്ടാണ് അപകടം […]Read More
dailyvartha.com
23 April 2024
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം . കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രചാരണം അവസാന ഘട്ടത്തിലാണ്. ശക്തമായ പ്രചാരണ പരിപാടികളാണ് ഓരോ മുന്നണികളും പാർട്ടികളും നടത്തിവരുന്നത് . അവസാന നിമിഷത്തിൽ കൂടുതൽ വോട്ടുകൾ നേടാനുള്ള കഠിന പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ ഓരോരുത്തരും. നാളെ നടക്കാനിരിക്കുന്ന കൊട്ടിക്കലാശത്തിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ പാർട്ടികൾ എല്ലാം തന്നെ . ദേശീയ, സംസ്ഥാന, യുവ, വനിതാ നേതാക്കളെല്ലാം മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ നടത്തുന്നുണ്ട് . കുടുംബയോഗങ്ങൾ […]Read More
dailyvartha.com
22 April 2024
നാലു വയസ്സുള്ള മകനുമൊത്ത് പതിനൊന്നാം നിലയില്‍ നിന്ന് ചാടി യുവതി മരിച്ചു. പൂനെയിലെ വാക്കാട് റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നാണ് 32 കാരിയായ ടെക്കിയുവതിയും നാല് വയസ്സുള്ള മകനും ചാടിയത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അതേസമയം, യുവതി മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ വലിയ ശബ്ദം കേട്ടാണ് മറ്റു താമസക്കാര്‍ എഴുന്നേറ്റത് നോക്കിയത്. ഉടന്‍ തന്നെ സുരക്ഷാ ഗാര്‍ഡുകളെ വിവരമറിയിച്ചു. […]Read More
dailyvartha.com
21 April 2024
പ്രശസ്ത നടനും തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടി അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസെടുത്ത് പൊലിസ്. ചെന്നൈ പൊലിസാണ് കേസെടുത്തത്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്റ്റേഷനിലെത്തി എന്ന് കാണിച്ചാണ് കേസെടുത്തത്. ചെന്നൈ സിറ്റി പൊലിസ് കമ്മിഷണർക്ക് ലഭിച്ച പരാതിയിലാണ് കേസ് വോട്ടെടുപ്പ് ദിനത്തിൽ ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്റ്റേഷനിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആണ് പൊലിസിന് നൽകിയ പരാതിയിൽ പറയുന്നത്. വിജയ് ഇരുനൂറിലധികം ആളുകളെ ഒപ്പം കൂട്ടി പൊതുശല്യമുണ്ടാക്കിയെന്നതാണ് പരാതി. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തിലാണ് വിജയ് […]Read More
dailyvartha.com
21 April 2024
കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു. പലചരക്ക് കടയില്‍ നിന്ന് വാങ്ങിയതായിരുന്നു ചോക്ലേറ്റ്. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് ചോക്ലേറ്റുകളുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. കുടുംബം ബന്ധു വീട്ടില്‍ നിന്ന് തിരികെ വരുമ്പോഴാണ് ഒന്നരവയസുകാരിക്ക് ബന്ധു പട്യാലയിലെ കടയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങി നല്‍കിയത്. ഒരു പെട്ടി ചോക്ലേറ്റുകളാണ് കുട്ടിക്ക് ബന്ധു നല്‍കിയത്. വീട്ടില്‍ എത്തിയ കുട്ടി അവ കഴിക്കുകയും തുടര്‍ന്ന് വായില്‍ നിന്ന് രക്തം വരുകയുമായിരുന്നു. കുട്ടിയെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ […]Read More
dailyvartha.com
21 April 2024
പ്രശസ്ത നടനും തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടി അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസെടുത്ത് പൊലിസ്. ചെന്നൈ പൊലിസാണ് കേസെടുത്തത്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്റ്റേഷനിലെത്തി എന്ന് കാണിച്ചാണ് കേസെടുത്തത്. ചെന്നൈ സിറ്റി പൊലിസ് കമ്മിഷണർക്ക് ലഭിച്ച പരാതിയിലാണ് കേസ് വോട്ടെടുപ്പ് ദിനത്തിൽ ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്റ്റേഷനിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആണ് പൊലിസിന് നൽകിയ പരാതിയിൽ പറയുന്നത്. വിജയ് ഇരുനൂറിലധികം ആളുകളെ ഒപ്പം കൂട്ടി പൊതുശല്യമുണ്ടാക്കിയെന്നതാണ് പരാതി. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തിലാണ് വിജയ് […]Read More