മുത്താപ്പുതുപ്പെട്ടില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി 100 പവന് സ്വര്‍ണാഭരണം കവര്‍ന്നു. സിദ്ധ ഡോക്ടറായ ശിവന്‍നായര്‍, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ നിന്നാണ് നൂറുപവന്‍ സ്വര്‍ണം കവര്‍ന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടില്‍ പ്രവേശിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറില്‍ വീടിനോട് ചേര്‍ന്ന് ശിവന് നായര്‍ ഒരു ക്ലിനിക് നടത്തുന്നുണ്ട്. വീട്ടില്‍ നിന്ന് അസാധാരണമായ ബഹളം കേട്ട് അയല്‍ക്കാരാണ് വിവരം പൊലിസില്‍ അറിയിച്ചത്. പൊലിസ് […]Read More
dailyvartha.com
29 April 2024
ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട തനിക്കെതിരെ ശോഭാ സുരേന്ദ്രന് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഇ.പി ജയരാജന്. ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇ.പി. ജയരാജന് ആവര്‍ത്തിച്ചു. അല്പം ബുദ്ധിയുള്ള ആരെങ്കിലും ബി.ജെ.പിയില്‍ ചേരുമോ എന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണം. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഇ.പി. ജയരാജന് തള്ളി. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും […]Read More
dailyvartha.com
29 April 2024
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്. ബി.ജെ.പിയില്‍ ചേരാനുറച്ചാണ് ഇ.പി ഡല്‍ഹിയിലെത്തിയതെന്നാണ് ശോഭയുടെ ആരോപണം. ബി.ജെ.പിയില്‍ ചേരാനിരുന്നതിന്റെ തലേന്നാണ് അദ്ദേഹം പിന്മാറിയതെന്നും ശോഭാ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ഇ.പി. ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായും ശോഭ സുരേന്ദ്രന് വ്യക്തമാക്കി. ദല്ലാള്‍ നന്ദകുമാറാണ് തന്നെ ഇ.പി. ജയരാജനുമായി പരിചയപ്പെടുത്തുന്നത്. നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ മൂന്നുതവണ ഇ.പിയുമായി കൂടിക്കാഴ്ച നടത്തി. വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടില്‍വെച്ചും പിന്നീട് ഡല്‍ഹി ലളിത് ഹോട്ടലിലും മൂന്നാമത് തൃശ്ശൂര്‍ രാമനിലയത്തിലുമാണ് കൂടിക്കാഴ്ചകള്‍ […]Read More
dailyvartha.com
27 April 2024
മണിപ്പൂരില്‍ സി.ആര്.പി.എഫിന് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂര്‍ ബിഷ്ണോയി ജിയല്ലയില് നരന്‍സേനയില്‍ വെച്ച് ആയുധങ്ങളുമായെത്തിയവര്‍ സി.ആര്.പി.എഫിനെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായതെന്ന് മണിപ്പൂര്‍ പൊലിസ് അറിയിച്ചു. പുലര്‍ച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സി.ആര്.പി.എഫിനെ ആക്രമിച്ചത്. സി.ആര്.പി.എഫ് 128 ബറ്റാലിയനില്‍പ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരന്‍സേനയില്‍ വിന്യസിച്ചിരുന്നത്.സി.ആര്.പി.എഫിന്റെ ഔട്ട്പോസ്റ്റിനുള്ളില്‍ വെച്ചാണ് ബോംബ് പൊട്ടിയത്. കലാപബാധിത മേഖലയായ മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. അക്രമികളെ പിരിച്ചുവിടാന്‍ പൊലിസിന് വെടിയുതിര്‍ക്കേണ്ടി […]Read More
dailyvartha.com
27 April 2024
സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി മലയാളിയെന്ന് പൊലീസ്. കോയമ്പത്തൂരിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന രേഷ്മയെ(24) ആണ് കഴിഞ്ഞ 25-ാം തീതിയതി സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാലക്കാട് സ്വദേശികളായ കുടുംബാംഗങ്ങൾ യുവതിയെ തിരിച്ചറിഞ്ഞത്. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ രേഷ്മ കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായി പിണങ്ങി മാതാപിതാക്കൾക്കൊപ്പം ആയിരുന്നു രേഷ്മ കഴിഞ്ഞിരുന്നത്. […]Read More
dailyvartha.com
27 April 2024
കല്യാണ വീട്ടിൽ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പടക്കം പൊട്ടിച്ചത് ഒടുവിൽ വൻ ദുരന്തത്തിൽ കലാശിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് ജീവൻ നഷ്ടമാവുകയും പന്തലുകളും മറ്റ് സാധനങ്ങളും പൂർണമായി കത്തി നശിക്കുകയും ചെയ്തു. പടക്കത്തിൽ നിന്നുള്ള തീ പടർന്ന് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. മൂന്ന് പശുക്കളും തീ പിടുത്തത്തിൽ ചത്തു.ഒഡിഷയിലെ ദർബംഗയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. നരേഷ് പാസ്വാൻ എന്നയാളുടെ മകളുടെ വിവാഹമായിരുന്നു അടുത്ത ദിവസം നടക്കേണ്ടിയിരുന്നത്. വിവാഹത്തലേന്ന് നടന്ന […]Read More
dailyvartha.com
26 April 2024
കേരളം ഇന്ന് വിധിയെഴുതും. രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളില്‍ ഇന്നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 77.67% പോളിങായിരുന്നു രേഖപ്പെടുത്തിയത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. പ്രശ്നബാധിതബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി പൊലിസിന് പുറമേ കേന്ദ്ര സേനയുമുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്. 20 മേധാവിമാരുടെ […]Read More
dailyvartha.com
25 April 2024
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ കൊതിപ്പിക്കുന്നതാണ് സ്മോക്ക് ബിസ്ക്കറ്റുകള്‍. വായില്‍വയ്ക്കുമ്പോള്‍ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകള്‍ നിരോധിക്കാനൊരുങ്ങി തമിഴ്നാട്. ഇത് മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ ഇത് കഴിക്കുന്നത് ജീവന് അപകടത്തിലാകാന്‍ കാരണമാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. സ്മോക്ക് ബിസ്ക്കറ്റുകള്‍ക്ക് പുറമെ നൈട്രജന്‍ ഐസ് കലര്‍ന്ന ഭക്ഷണങ്ങളും വില്ക്കാന് പാടില്ലെന്ന നിര്‍ദേശവും ആരോഗ്യവകുപ്പ് നല്കി. ശാരീരത്തിലെ കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ഇത് ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്മോക്ക് ബിസ്ക്കറ്റുകള്‍ ഉപയോഗിക്കുന്നതിന് […]Read More
dailyvartha.com
25 April 2024
ഇലക്ഷന് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ചാരായവും വാറ്റുപകരണങ്ങളുമായി അറുപത്തഞ്ചുകാരന് അറസ്റ്റില്‍. മാവേലിക്കര അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയില്‍ കാര്‍ത്തികേയന്റെ (65 ) വീട്ടില്‍ നിന്നാണ് ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നൂറനാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി. ജയപ്രസാദിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍ ബി. സുനില്‍കുമാര്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് എന്‍. സതീശന്, സിവില്‍ എക്സൈസ് ഓഫിസര്‍ യു. അനു, വനിതാ സിവില്‍ എക്സൈസ് […]Read More
dailyvartha.com
25 April 2024
ബിഹാറിൽ ജെ.ഡി.യു യുവനേതാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സൗരഭ് കുമാർ ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ച മുൻമുൻ എന്ന വ്യക്തിക്കും വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൗരഭ് കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. മുൻമുൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് ഇന്നലെ രാത്രി വിവാഹ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റത്. ബൈക്കിലെത്തിയ നാല് പേർ ജെ.ഡി.യു നേതാവിന്റെ തലയിൽ രണ്ട് തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. പട്ന പൊലിസ് സംഘം രാത്രിയോടെ […]Read More