തമിഴ്നാട് തെങ്കാശിയിലെ പഴയ കുറ്റാലം വെള്ളച്ചാട്ടത്തിൽ കാണാതായ 17 മരിച്ചു. തിരുനെൽവേലി സ്വദേശി അശ്വിനാണ് മരിച്ചത്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് അശ്വിനെ കാണാതായത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. തെങ്കാശി മേഖലയിൽ രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്നുണ്ട്.വനമേഖലയിലും മലകളിലും പെയ്ത ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകൾ വെള്ളച്ചാട്ടത്തിൽ കുളിച്ചുകൊണ്ടിരിയ്ക്കെയായിരുന്നു അപകടം. സഞ്ചാരികൾ വേഗത്തിൽ ഓടിമാറുകയായിരുന്നു. ഇതിനിടെയാണ് അശ്വിൻ ഒഴുക്കിൽപ്പെട്ടത്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികൾ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.Read More
dailyvartha.com
15 May 2024
രാജസ്ഥാനിലെ ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്ന് കുടുങ്ങിയ 14 പേരിൽ മൂന്ന് പേരെ രക്ഷിച്ചു. ബുധനാഴ്ച പുലർച്ചെയോടെയാണ് ലിഫ്റ്റ് തകർന്ന് മണിക്കൂറുകൾക്ക് ശേഷം മൂന്ന് പേരെ രക്ഷിക്കാനായത്. രാജസ്ഥാനിലെ നീം കാ താന ജില്ലയിലെ ചെമ്പ് ഖനിയിലാണ് അപകടമുണ്ടായത്. ഖനിയിലെ ജോലിക്കാർക്ക് പുറമേ കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവും ഖേത്രി കോർപ്പറേഷന്റെ മുതിർന്ന ജീവനക്കാരടക്കമാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്. ഹിന്ദുസ്ഥാൻ കോർപ്പർ ലിമിറ്റഡിന്റെ കോലിഹാൻ ഖനിയിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. ഖേത്രി മേഖലയിലാണ് അപകടമുണ്ടായ ഖനി സ്ഥിതി ചെയ്യുന്നത്. […]Read More
dailyvartha.com
14 May 2024
എല്‍ടിടിഇയെ നിരോധിച്ചത് നീട്ടി കേന്ദ്ര സര്‍ക്കാര്‍. അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടിയാണ് നിരോധനം നീട്ടിയത്.എല്‍ടിടിഇ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായാണ് നിരോധനം നീട്ടികൊണ്ടുള്ള ഉത്തരവില്‍ കേന്ദ്രം വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനും ഭരണഘടനയ്ക്കും എതിരെ തമിഴ് ജനതയ്ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും തമിഴ്നാട്ടിലേക്ക് ലഹരി -ആയുധക്കടത്തിന് ശ്രമം എല്‍ടിടിഇയിലൂടെ നടക്കുന്നുണ്ടെന്നുമാണ് കേന്ദ്രം പറയുന്നത്. എല്‍ടിടിഇയെ തടയിട്ടില്ലെങ്കിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണി എന്നും കേന്ദ്രം വ്യക്തമാക്കുന്നു. 1991ൽ രാജീവ് ഗാന്ധി വധത്തിന് ശേഷം ആണ് ആദ്യമായി എല്‍ടിടിഇയെ നിരോധിച്ചത്. 2009ൽ […]Read More
dailyvartha.com
14 May 2024
ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം ‘ബനാറസി’ ആക്കി. കാശിയുമായുള്ള ബന്ധം വാക്കുകൾകൊണ്ട് വിവരിക്കാവുന്നതിനും അപ്പുറം എന്നും മോദി പറഞ്ഞു. വാരാണസിയിൽ 10 വർഷം നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വീഡിയോ അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.റായ്ബറേലിയിൽ പോലും കോൺഗ്രസ് തോല്‍ക്കും. വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചു. യുപിയിലെ ജനങ്ങൾ അവസരവാദ സഖ്യത്തെ നേരത്തെയും തോല്പിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പ്രാധാന്യം നല്‍കുന്നത് മാധ്യമങ്ങൾ മാത്രമാണെന്നും മോദി പറഞ്ഞു. നാമ നിർദേശ പത്രിക […]Read More
dailyvartha.com
13 May 2024
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 96 പാർലമെൻ്റ് മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധി എഴുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും ഒഡീഷ നിയമസഭയിലെ 28 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണി വരെ തുടരും. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളിലും ആന്ധ്രാപ്രദേശിലെ […]Read More
dailyvartha.com
12 May 2024
അടിമുടി മാറാനൊരുങ്ങുകയാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്. ഇതിന്റെ നിര്‍മാണച്ചുമതല കെ റെയിലിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് നവീകരണം. വിമാനത്താവളത്തിന്റേതു പോലെ ആനത്തലയുടെ രൂപമുള്ളു തൂണുകളും അക്വാഗ്രീന്‍ നിറത്തില്‍ തരംഗാകൃതിയിലുള്ള മേല്‍ക്കൂരയുമൊക്കെയായി എടുപ്പോടെയായിരിക്കും ഇനി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്. യാത്രക്കാരും വിമാനത്താവളങ്ങളുടെ മാതൃകയില്‍ സ്റ്റേഷനൊരുങ്ങാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ്. സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കും എത്തിച്ചേരുന്നവര്‍ക്കുമായി വെവ്വേറെ ലോഞ്ചുകള്‍ സജ്ജമാക്കും. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍. നിലവിലെ സ്റ്റേഷനിലെ പ്രധാന പൈതൃക […]Read More
dailyvartha.com
11 May 2024
ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പോളിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടു. തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ 65.68 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇലക്ഷന് കമ്മീഷന് അറിയിച്ചിരിക്കുന്നത്.93 മണ്ഡലങ്ങളിലേക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് അസമിലാണ്. 85.25 ശതമാനമാണ് പോളിങ്. മറ്റ് സംസ്ഥാനങ്ങളില്‍, ബിഹാര്‍ (5 സീറ്റുകള്‍) 59.14 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി, ഗോവ (2 സീറ്റുകള്‍) 76.06 ശതമാനം, ഛത്തീസ്ഗഢ് (7 സീറ്റുകള്‍) 71.98 ശതമാനം, കര്‍ണാടക (14 […]Read More
dailyvartha.com
11 May 2024
ലോകമെങ്ങും ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി നിരവധി ഡാമുകള്‍ നിര്‍മ്മിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ഇന്ത്യയിലും നിരവധി ഡാമുകൾ പണിതിരുന്നു. ബ്രിട്ടീഷുകാർക്ക് ശേഷം നെഹ്റു സര്‍ക്കാറും ഇന്ത്യയുടെ ഭാവി കണ്ടത് ഡാമുകളിലാണെന്നു പറയാം. സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ 1948 -ല്‍ തമിഴ്നാട്ടിലെ ഈറോഡിലൂടെ ഒഴുകുന്ന ഭവാനി, മായർ പുഴകളുടെ സംഗമ സ്ഥാനത്ത് നിര്‍മ്മിക്കപ്പെട്ട ഡാമാണ് ലോവർ ഭവാനി ഡാം (ഭവാനി സാഗര്‍ ഡാം ). ലോകത്തിലെ ഏറ്റവും വലിയ മൺ ഡാമുകളിൽ ഒന്നാണ് ഭവാനി സാഗര്‍ ഡാം. ഈ […]Read More
dailyvartha.com
11 May 2024
ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു. ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാള്. ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനായിരുന്നു മോദിയുടെ പദ്ധതി, എന്നാല്‍ നേതാക്കളെ ജയിലിലടച്ച് പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി, അഴിമതിക്കെതിരെ എങ്ങനെയാണ് പോരാടേണ്ടത് എന്ന് തന്നെ […]Read More
dailyvartha.com
11 May 2024
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഏഴ് വയസ്സുകാരിയുടെ ദേഹത്ത് ഇരുമ്പ് കയറ്റി വീണ് ദാരുണാന്ത്യം.നെലമംഗല വജ്രഹള്ളിയില് വ്യാഴാഴ്ച വൈകുന്നേരം പെയ്ത മഴയ്ക്കു മുമ്പ് ശക്തമായ കാറ്റു വീശിയിരുന്നു. ഇതാണ് ഗേറ്റ് വീഴാന്‍ കാരണം. നിര്‍മാണ തൊഴിലാളികളായ മുക്കണ്ണ-ബാലമ്മ ദമ്പതികളുടെ മകള്‍ യെല്ലമ്മ(7) ആണ് മരിച്ചത്.Read More