വിവാദ മദ്യനയ കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി രജസ്ട്രി. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്നാണ് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള് ജൂൺ 2 ന് കീഴടങ്ങണം. സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടക്കാല ജാമ്യം നീട്ടി നല്‍കമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഹര്‍ജി സമർപ്പിച്ചത്. ഏഴ് കിലോ തൂക്കം […]Read More
dailyvartha.com
28 May 2024
ചെന്നൈ: വനിതാ ഹോസ്റ്റലില്‍ ലാപ്ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. നാമക്കല്‍ സ്വദേശിനിയായ ശരണിത എന്ന 32കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച അയനാവരത്തെ വനിതാ ഹോസ്റ്റലിലായിരുന്നു സംഭവം. ‘കോയമ്പത്തൂരില്‍ ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ് ഉദയകുമാറിനൊപ്പമായിരുന്നു ശരണിത. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ക്യാമ്പസില്‍ ഒരു മാസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് അയനാവരത്ത് എത്തിയത്. ഞായറാഴ്ച രാവിലെ ഉദയകുമാര്‍ നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും ശരണിതയെ ലഭിച്ചില്ല. തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാരെ ബന്ധപ്പെട്ടു. ഇവര്‍ […]Read More
dailyvartha.com
28 May 2024
മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുന്നതിൻ്റെ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട കേന്ദ്ര യോഗം മാറ്റി. ഇന്ന് ദില്ലിയിൽ നടക്കാനിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണ് മാറ്റിയത്. പുതിയ ഡാം പണിയുന്നതിൻ്റെ പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ചായിരുന്നു യോഗം. പഠനത്തിന് കേരളത്തിനെ അനുവദിക്കരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. യോഗം മാറ്റിയതിൻ്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. അതേ സമയം, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നടപടികൾക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ രംഗത്തെത്തി. കേരള – തമിഴ്നാട് അതിർത്തിയിലെ […]Read More
dailyvartha.com
26 May 2024
ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. മരിച്ചവരിൽ 4 പേർ 12 വയസിന് താഴെയുള്ള കുട്ടികളാണ്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവർത്തനം തുടരുന്നതായും ദൗത്യ സംഘം വ്യക്തമാക്കി. പരിക്കേറ്റവരെ രാജ്കോട്ടിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. ആളുകളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. താത്കാലികമായി നിർമിച്ച ഗെയിമിങ് സെൻ്ററിന് ഫയർ എൻഒസി ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സ്ഥലത്തെത്തി അന്വേഷണം […]Read More
dailyvartha.com
26 May 2024
ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ ആറ് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. വിവേക് വിഹാറിലെ ആശുപത്രിയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാര്‍ ഏരിയയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് തീപിടിച്ചത്. അഞ്ച് കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 12 നവജാത ശിശുക്കളെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഡല്‍ഹി ഫയര്‍ ഫോഴ്സ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.Read More
dailyvartha.com
25 May 2024
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ ഇന്ന് ജനം വിധി എഴുതും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാജ്യതലസ്ഥാനം ഉൾപ്പെടെ വിധി എഴുതുന്നത് ഈ ഘട്ടത്തിലാണ്. ഡൽഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 889 സ്ഥാനാർഥികളാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കും. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെയും ബിഹാറിലെയും എട്ടു മണ്ഡലങ്ങളിലും ഈ ഘട്ടത്തിൽ വോട്ടെടുപ്പ് […]Read More
dailyvartha.com
24 May 2024
മുബൈ:മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രക്ഷാ ദൗത്യം 28 മണിക്കൂർ പിന്നിട്ടു. ഇന്ന് നാലു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ പത്തായി ഉയർന്നു. അപകടത്തിനു പിന്നാലെ ഒളിവിൽ പോയ കമ്പനി ഉടമ മാലതി പ്രദീപ് മെഹതയെ താനെ പൊലീസ് നാസിക്കിൽ നിന്നും പിടികൂടി. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. മകനും സഹഉടമയുമായ മലയ് പ്രദീപ് ഇപ്പോഴും ഒളിവിലാണ്. കമ്പനിയുടെ ഉടമകൾക്കും ഡയറക്ടർമാർക്കുമെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് എടുത്തത്. അപകട സാധ്യത അറിഞ്ഞിട്ടും […]Read More
dailyvartha.com
24 May 2024
ഡല്‍ഹിയില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് കടന്നു നില്‍ക്കെ ഡല്‍ഹിയിലെ ഏഴുമണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. ചൂടുമൂലം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ്. ഇതോടെ ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വോട്ടെടുപ്പാകും ഇത്. ആറാംഘട്ട തെരഞ്ഞെടുപ്പിനൊപ്പമാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ പൂര്‍ത്തിയായി. 2,627 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തിലും കനത്ത ചൂടിനെ നേരിടാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. കാലാവസ്ഥാ അറിയാന്‍ ബന്ധപ്പെട്ട വകുപ്പുമായി നിരന്തരം […]Read More
dailyvartha.com
23 May 2024
പ്രധാനമന്ത്രിയെ വധിക്കുമെന്ന് എൻഐഎ ഓഫീസിലേക്ക് അജ്ഞാത ഫോൺ കോൾ. ഹിന്ദിയിലാണ് ഫോൺ സന്ദേശം ലഭിച്ചത്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ചെന്നൈയിലെ എൻഐഎ ഓഫീസിലെക്കാണ് സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വധിക്കുമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. സൈബർ ക്രൈം പൊലിസ് വിഭാഗം അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ഫോൺ ലൊക്കേഷൻ മധ്യപ്രദേശിൽ നിന്നാണെന്നാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.Read More
dailyvartha.com
22 May 2024
സാമൂഹ്യമാധ്യമങ്ങളുടെ വൈറലായ സ്മോക്കി പാൻ കഴിച്ച പന്ത്രണ്ട് വയസ്സുകാരിയുടെ വയറ്റിൽ ദ്വാരം കണ്ടെത്തി. ബാംഗ്ലൂർ സ്വദേശിയായ പെൺകുട്ടിയാണ് വിവാഹ സൽക്കാരത്തിനിടെ ലിക്വിഡ് നൈട്രജൻ അടങ്ങിയ സ്മോക്കി പാൻ കഴിച്ചത്. ഇതേതുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. ശേഷം ചികിത്സ തേടിയപ്പോൾ ആമാശയത്തിൽ ദ്വാരം ഉണ്ടായതായി ഡോക്ടർമാർ കണ്ടെത്തി. കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകാതിരിക്കാൻ ഉടൻതന്നെ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. നേരത്തെ വിവാഹ സൽക്കാരത്തിനുശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടി വൈദ്യ സഹായം തേടിയത്. തുടർന്നാണ് പരിശോധനയിൽ വയറ്റിൽ […]Read More