രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഒന്നേമുക്കാൽ മണിക്കൂറിൽ ദേശീയ തലത്തിൽ ഇന്ത്യാ സംഖ്യം ഒരു ഘട്ടത്തിൽ മുന്നിലെത്തി. എൻഡിഎ സഖ്യം യുപിയിൽ അടക്കം പിന്നിൽ പോയി. കേരളത്തിൽ യുഡിഎഫാണ് മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണൽ ഒന്നേകാൽ മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ കേരളത്തിൽ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ മുന്നിലാണ്. ആലപ്പുഴയിൽ കെസി വേണുഗോപാൽ മുന്നിട്ട് നിൽക്കുന്നു. തൃശൂരിൽ സുരേഷ് ഗോപി […]Read More
dailyvartha.com
4 June 2024
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളിൽ ബിഎസ്പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം. 500 സീറ്റുകളിലെ ഫല സൂചന പുറത്തുവരുമ്പോൾ 244 […]Read More
dailyvartha.com
4 June 2024
രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തിൽ എണ്ണിത്തുടങ്ങിയത്. ആദ്യ സൂചനകളിൽ ദേശീയ തലത്തിൽ എൻഡിഎ മുന്നിലാണ്. കേരളത്തിൽ യുഡിഎഫാണ് ആദ്യ സമയങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ കേരളത്തിൽ 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുന്നു. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നിലാണ്. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ മുന്നിട്ട് നിൽക്കുന്നു. തൃശൂരിൽ ആദ്യലീഡ് എൽഡിഎഫ് സ്ഥാനാർത്ഥി […]Read More
dailyvartha.com
3 June 2024
ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര് വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് മുന്നോടിയായി ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താരപ്രചാരകരെ നിയന്ത്രിക്കാൻ പാർട്ടികൾക്ക് നിർദ്ദേശം നൽകിയെന്നും മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഉന്നത നേതാക്കൾക്കെതിരെ അടക്കം കേസെടുത്തു. […]Read More
dailyvartha.com
3 June 2024
ഇടക്കാല ജാമ്യക്കാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ രണ്ടാം നിര നേതൃത്വത്തിലേക്ക് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതല കൈമാറി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നൽകി. അതേ സമയം, സഞ്ജയ് സിംഗിനെ ചുമതലകൾ ഏൽപിച്ചില്ല. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിൻ്റെ ടീമിനൊപ്പമായിരിക്കും. സുനിത കെജ്രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക് തൽക്കാലമിറങ്ങേണ്ടെന്നും കെജരിവാൾ […]Read More
dailyvartha.com
3 June 2024
രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മോദി തുടരുമോ അതോ രാജ്യ ഭരണം ഇൻഡ്യ മുന്നണി പിടിച്ചെടുക്കുമോ എന്നാണ് രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്. കഴിഞ്ഞ 10 വർഷക്കാലമായി മോദിയുടെ നേതൃത്വത്തിൽ തുടരുന്ന ബിജെപി ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പറയുമ്പോൾ, ഫലങ്ങളെ തള്ളുകയാണ് ഇൻഡ്യ നേതാക്കൾ. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങുന്നതിനു മുന്നോടിയായി വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ നാളെ രാവിലെ അഞ്ചരയോടെ […]Read More
Kerala
National
Politics
തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണി തീര്‍ക്കല്‍ പ്രായോഗകമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
dailyvartha.com
3 June 2024
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണി തീര്‍ക്കണമെന്ന ഇന്‍ഡ്യാ മുന്നണിയുടെ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെയാണ് ഇന്‍ഡ്യ കഴിഞ്ഞ ദിവസം കമ്മീഷനെ സമീപിച്ചത്. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണി തീര്‍ക്കുക പ്രായോഗികമല്ലെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചുവെക്കാന്‍ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കും എന്നത് അടിസ്ഥാനരഹിതമെന്നും കമ്മീഷന് വ്യക്തമാക്കി. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണല്‍ ഉള്‍പെടെ വോട്ടെണ്ണല്‍ സുതാര്യമാക്കാന്‍ നിരവധി ആവശ്യങ്ങളാണ് ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് […]Read More
dailyvartha.com
2 June 2024
ഇടക്കാല ജാമ്യം അവസാനിക്കുകയും ജാമ്യം നീട്ടണമെന്ന ആവശ്യം സുപ്രിംകോടതി പരിഗണിക്കാതിരിക്കുകയും ചെയ്തതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങണം. ഔദ്യോഗിക വസതിയില്‍ നിന്ന് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കെജ്രിവാള് തിഹാര്‍ ജയിലിലേക്ക് മടങ്ങുക . അദ്ദേഹത്തിനൊപ്പം ജയില്‍ഗേറ്റ് വരെ മന്ത്രിമാരും മുതിര്‍ന്ന ആംആദ്മി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുവദിച്ച ഇടക്കാല ജാമ്യം വൈദ്യപരിശോധനകള്‍ക്കായി ഏഴുദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാള് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ റോസ് അവന്യു കോടതിയില്‍ ഇന്നലെ […]Read More
dailyvartha.com
1 June 2024
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. നാല് ഏജൻസികളുടെ സർവേ ഫലങ്ങളാണ് പ്രധാനമായി പുറത്തുവന്നത്. കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ-ഇടിജി, എബിപി സീവോട്ടർ, ഇന്ത്യ ടിവി-സിഎൻഎക്സ് എന്നിവയുടെ സർവേകളാണ് പുറത്തുവന്നത്. കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. യുഡിഎഫിന് 17 മുതൽ 19 സീറ്റുവരെയും എൻഡിഎക്ക് ഒന്ന് മുതൽ […]Read More
dailyvartha.com
1 June 2024
ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. നരേന്ദ്രമോദിക്ക് മൂന്നാം ഊഴമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. മുന്നൂറിലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേറും എന്നാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം. ഇത്തവണ 400 സീറ്റുകൾ നേടുമെന്ന അവകാശവാദവുമായിട്ടാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. എന്നാല്‍, സ്വപ്ന സഖ്യയിലേക്ക് എന്‍ഡിഎ എത്തിലെന്നാണ് പ്രവചനങ്ങള്‍. എൻഡിഎ 353 മുതല്‍ 368 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 118 സീറ്റ് മുതല്‍ […]Read More