ബെംഗളൂരു നഗരത്തില്‍ ഇന്നലെ പെയ്ത അതിശക്തമായ മഴയില്‍ നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് രൂക്ഷമായി. പല സ്ഥലങ്ങളിലും വെള്ളം കുത്തിയൊഴുകി വന്നതിനെ തുടര്‍ന്ന് ഗതാഗതം സതംഭിച്ചു. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ മഴ തീര്‍ത്ത ദുരിതത്തിന്റെ നിരവധി വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏതാണ്ട് മുട്ടോളം വെള്ളം കയറിയത് ദുരിതം ഏറ്റി. ഇതോടെ നഗരാസൂത്രണത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ചൂട് പിടിച്ചു. പാണത്തൂർ റെയിൽവേ അണ്ടർപാസിലൂടെ പോവുകയായിരുന്ന ഒരു മോട്ടോര്‍ ബൈക്ക് യാത്രികന്, ശക്തമായി […]Read More
Breaking News
Trending News
dailyvartha.com
16 October 2024
ദില്ലി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു. കോസ്റ്റ് ഗാർഡിന്റെ ഇരുപത്തിയാറമത്തെ ഡയറക്ടർ ജനറലാണ് പരമേഷ് ശിവമണി. ദില്ലിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനം ഏറ്റെടുത്തത്. അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാലിന് പകരമായാണ് എസ് പരമേഷ് സ്ഥാനമേറ്റത്ത്. തമിഴ്നാട് സ്വദേശിയാണ് പരമേഷ് ശിവമണി. കോസ്റ്റ്ഗാർഡ് അഡിഷണൽ ഡയറക്ടർ ജനറലായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് നിയമനം. മൂന്ന് പതിറ്റാണ്ടിനിടെ ദില്ലിയിൽ കോസ്റ്റ് ഗാർഡ് ഹെഡ്ക്വാർട്ടേഴ്സിൽ ഡി […]Read More
dailyvartha.com
13 October 2024
ദില്ലി : രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. മദ്രസകളെ കുറിച്ച് കമ്മീഷൻ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് […]Read More
dailyvartha.com
13 October 2024
റൂർക്കി: ഉത്തരാഖണ്ഡിൽ റെയിൽ വേ പാളത്തിൽ ഗ്യാസ് സിലിണ്ടർ. അട്ടിമറി സാധ്യത സൂചനകളിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു സംഭവമാണ് ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നടന്നത്. കരസേന ഉപയോഗിച്ചിരുന്ന റെയിൽ വേള പാളത്തിലാണ് ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. ധൻദേ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റാണ് പാളത്തിൽ ഗ്യാസ് സിലിണ്ടർ കിടക്കുന്നത് കണ്ട് സ്റ്റേഷനിൽ വിവരം അറിയിച്ചത്. കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തിയതിനാൽ ഗുഡ്സ് ട്രെയിൻ അപകടത്തിൽപ്പെട്ടില്ല. ബംഗാൾ എൻജിനിയർ ഗ്രൂപ്പ് ആൻഡ് സെന്ററിന് സമീപത്തായാണ് […]Read More
dailyvartha.com
13 October 2024
കോഴിക്കോട്: റെയിൽവെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണൻ (25) ആണ് മരിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന് വീണത്. എസി കമ്പാർട്മെന്റിലെ ഡോറിലിരുന്ന ആൾ സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ ഇയാളെ കമ്പാർട്ട് മെന്റിൽ നിന്നും തളളിയിട്ടതാണെന്നാണ് സംശയം. സംഭവത്തിൽ ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. യാത്രക്കാർ ചങ്ങല […]Read More
dailyvartha.com
12 October 2024
തിരുച്ചിറപ്പള്ളി: രാജ്യത്തെയൊന്നാകെ രണ്ടര മണിക്കൂറോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയ സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റിനും സഹപൈലറ്റിനും അഭിന്ദനപ്രവാഹം. ആകാശത്തിനും ഭൂമിയ്ക്കും നടുവില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ 141 ജീവനുകള്‍ കൈയില്‍ പിടിച്ചാണ് ഇഖ്റോ റിഫാദലിയും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയും ചേര്‍ന്ന് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് എക്സില്‍ കുറിച്ചു. വിമാനത്തിന്റെ പൈലറ്റിനെയും ക്രൂ അംഗങ്ങളേയും അദ്ദേഹം […]Read More
dailyvartha.com
11 October 2024
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേര്‍ന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ് നോയല്‍. ടാറ്റ ബ്രാന്‍ഡിന് കീഴില്‍ വരുന്ന വിവിധ ഉല്പന്നങ്ങളുടെ ഉടമസ്ഥരായ ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരിയും കൈവശം വെച്ചിരിക്കുന്നത് ടാറ്റ ട്രസ്റ്റാണ്. ഇന്ത്യന്ഐറിഷ് വ്യവസായിയായ നോയല്‍ ടാറ്റ ട്രെന്റ്, ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് എന്നിവയുടെ ചെയര്‍മാനാണ്. ടാറ്റ ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടറും ടൈറ്റാന്‍, ടാറ്റ സ്റ്റീല്‍ […]Read More
dailyvartha.com
11 October 2024
ദില്ലി: ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍ പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണ. ലാവോസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഇന്ത്യ- ആസിയാന്‍ ഉച്ചകോടിയിലാണ് ധാരണ. ആസിയൻ രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾക്ക് കരാർ പ്രകാരം നൽകുന്ന ഇളവ് പുനഃപരിശോധിക്കുന്നതിനുള്ള ചർച്ച നേരത്തെ തുടങ്ങിയിരുന്നു. 2009 ല്‍ മൻമോഹൻ സിംഗ് സർക്കാർ ഒപ്പു വച്ച ഇന്ത്യ ആസിയൻ കരാർ കേരളത്തിലടക്കം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമാണ് കരാർ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. പാമോലിൻ, തോട്ടം വിളകൾ എന്നിവയ്ക്ക് ഇറക്കുമതി […]Read More
dailyvartha.com
11 October 2024
ദില്ലി: സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,78,173 കോടി രൂപ കേന്ദ്രം അനുവദിച്ചു. 89,086.50 കോടി രൂപ മുൻകൂർ ഗഡു അടക്കമാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം തുക അനുവദിച്ചത്. ഇതൊടൊപ്പം മാസം തോറും നൽകുന്ന ഒക്ടോബറിലെ പതിവ് ഗഡുവും ഇതിൽ ഉൾപ്പെടുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിന് 3,430 കോടി രൂപയാണ് ഇതിലൂടെ ലഭിക്കുക. വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്തും മൂലധനച്ചെലവ് ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനും വികസന/ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ധനസഹായം ഉറപ്പുവരുത്തുന്നതിനുമാണ് […]Read More
dailyvartha.com
10 October 2024
മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്. രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്സിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും. രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി […]Read More