സേലം- കൊച്ചി ദേശീയപാതയില്‍ 4 മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മധുക്കരയില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് നാല് മലയാളികളെ ആക്രമിച്ചത്. സംഭവത്തില്‍ സൈനികനടക്കം നാലുപേര്‍ അറസ്റ്റില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ്, രമേശ് ബാബു, വിഷ്ണു, മല്ലേപ്പിള്ളി സ്വദേശി അജയകുമാര്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ വിഷ്ണു മദ്രാജ് റജിമെന്റിലെ സൈനികനാണ്. വിഷ്ണു ജോലി ചെയ്തിരുന്നത് ഉത്തര്‍പ്രദേശില്‍. കഴിഞ്ഞ നാലിനാണ് അവധിക്കെത്തിയത്. മൂന്നു കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാര്‍ അടിച്ചുതകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് […]Read More
dailyvartha.com
16 June 2024
ഗംഗാനദിയില്‍ ബോട്ട് മറിഞ്ഞ് ആറു പേരെ കാണാതായി. ബിഹാറിലെ ബര്‍ഹില്‍ ഞായറാഴ്ച്ചയാണ് സംഭവം. സംഭവസമയം 17 പേരാണ്. ബോട്ടിലുണ്ടായിരുന്നത്. ഉമാനാഥ് ഘട്ടില്‍ നിന്ന് ദിയാറയിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്നും 11 പേര് സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.Read More
dailyvartha.com
15 June 2024
കുവൈത്ത് ദുരന്തത്തില്‍ മരിച്ച നാലുപേര്‍ക്ക് കൂടി വിട നല്കി നാട്. നാലു പേരുടെ സംസ്കാര ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്. കുവൈത്ത് ദുരന്തത്തിൽ മരിച്ച കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസിന്റെ സംസ്കാരം ഉച്ചയോടെ പൂര്‍ത്തിയായി. രാവിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. തുടര്‍ന്ന് ആയിരങ്ങളാണ് ലൂക്കോസിന് ആദരഞ്ജലികള് അര്‍പ്പിക്കാൻ വീട്ടിലെത്തിയത്. തുടര്‍ന്ന് ഉച്ചയോടെ വിളച്ചിക്കാല ഐപിസി സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു.കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിന്റെ മൃതദേഹവും വീട്ടിലേക്ക് എത്തിച്ചപ്പോള്‍ […]Read More
dailyvartha.com
15 June 2024
വിമാന യാത്രക്കാരന്റെ ലഗേജില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെട്ടതില്‍ വിമാനക്കമ്പനികള്‍ക്ക് പിഴ. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പിഴയിട്ടത് 30,000 രൂപ. ഘാനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് യാത്ര ചെയ്ത ചണ്ഡീഗഡ് സ്വദേശിനിയുടെ ലഗേജില്‍ നിന്നാണ് സാധനങ്ങള്‍ നഷ്ടമായത് . തുടര്‍ന്ന് നല്കിയ പരാതിയിലാണ് ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് വിമാനക്കമ്പനികളിൽ നിന്ന് ഈടാക്കിയത്. എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഘാനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ഏക്താ സെഹ്ഗാള്‍ 2022 ഒക്ടോബര്‍ 16 ന് യാത്ര ചെയ്തിട്ടുണ്ടായിരുന്നു അത് […]Read More
dailyvartha.com
14 June 2024
കൊച്ചി: കുവൈത്തിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. സംസ്ഥാനത്തുണ്ടായ ഈ വലിയ ദുരന്തത്തില്‍ ആഘാതമായ ദു:ഖത്തിലാണ് എല്ലാവരും. ദുരന്തം ഉണ്ടായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കേരള സര്‍ക്കാരും ഉടൻ ക്രിയാത്മകമായ ഇടപെട്ടുവെന്നും പിണറായി വിജയൻ പറഞ്ഞു. ഇന്നലെ മന്ത്രിസഭാ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇതിനിടയില്‍ ശരിയല്ലാത്ത സമീപനം […]Read More
dailyvartha.com
13 June 2024
കുവൈത്ത് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യക്ക് എല്ലാ സഹായവും നൽകുമെന്ന് കുവൈത്ത് അറിയിച്ചു. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കുവൈത്ത് അമീർ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാനും അമീര്‍ നിർദ്ദേശം നൽകി. അതേസമയം മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി […]Read More
dailyvartha.com
13 June 2024
കുവൈത്തിലെ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 24 മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചതെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്. മരണമടഞ്ഞ മലയാളികളുടെ […]Read More
dailyvartha.com
13 June 2024
ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തിയ 24കാരിക്ക് വധശിക്ഷ വിധിച്ചു കോടതി. മധ്യപ്രദേശിലെ രേവ ജില്ലയില്‍ 2022 ലാണ് സംഭവം നടക്കുന്നത്. 50കാരിയായ സരോജ് കോളിയെ മരുമകള്‍ കാഞ്ചന് കുത്തിക്കൊല്ലുകയായിരുന്നു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഈ കേസില്‍ കാഞ്ചന് ശിക്ഷ വിധിച്ചത്. 2022 ജൂലൈ 12 നായിരുന്നു സംഭവം. കുടുംബ കലഹത്തിന് പിന്നാലെയായിരുന്നു കൊലപാതകവും. മംഗാവ സ്റ്റേഷന് പരിധിയിലെ ആട്രൈല ഗ്രാമത്തിലാണ് സരോജും കാഞ്ചനും താമസിച്ചിരുന്നത്. 95ലധികം തവണയാണ് സരോജിന് കുത്തേറ്റത്. ഈ സമയത്ത് കാഞ്ചനും സരോജും മാത്രമേ […]Read More
dailyvartha.com
13 June 2024
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗാഫ് നഗരത്തിലെ സ്വകാര്യ കമ്പനി ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ 25 മലയാളികള്‍ ഉള്‍പ്പെടെ 49 പേര് മരിച്ചതായി സ്ഥിരീകരണം. 9 മലയാളികള്‍ ഉള്‍പ്പെടെ 21 ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം ഓയൂര്‍ സ്വദേശി ഉറമുദ്ദീന്‍ ഷമീര്‍ (33), പന്തളം സ്വദേശി ആകാശ് ശശിധരന് നായര്‍ (23), കാസര്‍കോട് കുണ്ടടുക്കം സ്വദേശി രഞ്ജിത്, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിങ്, ലൂക്കോസ് വടക്കോട്ട് ഉണ്ണൂണ്ണി, ഭുനാഥ് റിച്ചാര്‍ഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫന്‍ […]Read More
dailyvartha.com
11 June 2024
മൂന്നാം മോദി സര്‍ക്കാരിൽ സുരേഷ് ഗോപി രണ്ട് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിക്കും. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും ചുമതല ഏറ്റെടുത്ത ശേഷം സുരേഷ് ഗോപി പറഞ്ഞു. നേരത്തെ പ്രവർത്തിച്ചവരെയും മന്ത്രിമാരെയും താഴ്ത്തിക്കെട്ടി കണുന്നില്ല. എല്ലാവരും ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിനെ തടസപ്പെടുത്തിയത് എന്താണോ അതാണ് ഇല്ലാതാക്കി അടുത്ത പടിയിലേക്ക് ഉയർത്താനാണ് ശ്രമിക്കുകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മന്ത്രി സ്ഥാനത്ത് തുടരുമെന്നും മറ്റെല്ലാം […]Read More